ഒാട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപാറാണി എന്ന വില്ലത്തിവേഷം ചെയ്തുകൊണ്ടാണ് ഷാലിൻ സോയ അഭിനയരംഗത്തേക്ക് എത്തുന്നത്. ബബ്ലി, ക്യൂട്ട് ലുക്കുള്ള ആ മിടുക്കിക്കുട്ടി എത്ര പെട്ടെന്നാണ് മലയാളികളുടെ മനസ്സ് കവർന്നതെന്നോ? എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിങ്ങ്, വിശുദ്ധൻ, റബേക്ക് ഉതുപ്പ് കിഴക്കേമല എന്നിങ്ങനെയുള്ള സിനിമികളിലൂടെ മലയാളസിനിമയിലെ അനിയത്തിക്കുട്ടിയായി ഷാലിൻ തിളങ്ങി.
എന്നാൽ അടുത്തിടെ ഷാലിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകരെ ആകെ ഞെട്ടിച്ചുകളഞ്ഞു. എന്തൊരു മാറ്റം! ചബ്ബി ലുക്ക് ആകെ മാറി കൂടുതൽ മെലിഞ്ഞ്, അഴകളവുകൾ തെളിഞ്ഞൊരു നായികാരൂപം.
ചെറുപ്പം മുതലേ നല്ല ഫൂഡി ആണ് ഷാലിൻ. മലയാളികളുടെ സ്വന്തം പൊറോട്ടയും ബീഫും തുടങ്ങി ജാപ്പനീസ് ഭക്ഷണമായ സുഷി വരെ ആസ്വദിച്ചു കഴിക്കും. അങ്ങനെ കഴിച്ചു കഴിച്ചാണ് 68 കിലോയിലെത്തിയത്. ആ ചബ്ബി ലുക്കിൽ ഷാലിൻ തികച്ചും കംഫർട്ടബിളും ആയിരുന്നു. പക്ഷേ, ഷാലിനെ ഭാരം കുറയ്ക്കാൻ പ്രേരിപ്പിച്ചത് തടിയെപ്പറ്റിയുള്ള ചിലരുടെ നെഗറ്റീവ് കമന്റുകളാണ്. അങ്ങനെ ഈ ലോക്‌ഡൗൺ കാലത്ത് ഒറ്റയടിക്ക് ഷാലിൻ കുറച്ചത് 13 കിലോയോളമാണ്.
തടി കുറയ്ക്കാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചും ബബ്ലി, ക്യൂട്ട് ലുക്കിൽ നിന്നും ഫിറ്റ് & ഹെൽതി ലുക്കിലേക്കുള്ള യാത്രയെക്കുറിച്ചും ഷാലിൻ സോയ ഡിസംബർ ലക്കം മനോരമ ആരോഗ്യത്തിലാണ് പങ്കുവയ്ക്കുന്നത്. തന്റെ ഡയറ്റ് പരീക്ഷണങ്ങളെക്കുറിച്ചും ശരീരഭാരം കുറയ്ക്കാൻ സഹായിച്ച സ്വയം രൂപപ്പെടുത്തിയെടുത്ത ഡയറ്റ്ക്രമത്തെക്കുറിച്ചുമെല്ലാം വിശദമായി തന്നെ താരം സംസാരിക്കുന്നു. ശരീരഭാരം കുറച്ചതിനെക്കുറിച്ച് ഷാലിൻ പറയുന്നതു കേൾക്കാൻ വിഡിയോ കാണാം.