Monday 03 September 2018 05:17 PM IST

ജോലിയിലും ജീവിതത്തിലും തിരക്കുകൾ നിറയുന്ന മുപ്പതുകളിൽ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട അ‍ഞ്ചു പ്രധാന കാര്യങ്ങൾ

V N Rakhi

Sub Editor

_ARI3180 ഫോട്ടോ: സരിൻ രാംദാസ്

ഇരുപതുകൾ കുളിർ തെന്നലാണെങ്കിൽ ഉത്തരവാദിത്തങ്ങളും  തിരക്കും  കൂടുന്ന പ്രായമാണ് മുപ്പതുകൾ. കുടുംബകാര്യങ്ങളിലും ജോലിയിലും നന്നായി ശ്രദ്ധ പുലർത്തുമ്പോഴും പലരും സ്വന്തം ആരോഗ്യം സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്താറുണ്ട്. അതുകൊണ്ടാണ് മുപ്പതുകളുടെ തുടക്കം മുതലേ പ്രത്യേക ജാഗ്രത വേണമെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നത്.


ലക്ഷണങ്ങൾ രോഗങ്ങളായി നിലയുറപ്പിക്കും മുൻപേ അ വയെ പ്രതിരോധിക്കാനുള്ള മാറ്റങ്ങൾ ജീവിത ശൈലിയിൽ വ രുത്തണം. ചികിൽസ ആവശ്യം വരുന്ന സാഹചര്യങ്ങൾ തുടക്കത്തിലേ മനസ്സിലാക്കണമെങ്കിൽ അതിന് സ്വയം തയാറെടുക്കണം. ശരീരം തരുന്ന അപായസൂചനകൾ തക്ക സമയത്ത് തിരിച്ചറിയാനുള്ള അഞ്ചു കാര്യങ്ങളാണ് ഇനി പറയുന്നത്.


 പ്രായവും ശരീരഭാരവും

SM631316


പ്രായം കൂടും തോറും ശരീരഭാരം പൊതുവേ കൂടി വരാറുണ്ട്. അതിനൊപ്പം കൂടുന്ന  വേറെ ചിലതുമുണ്ട്. കൊളസ്ട്രോൾ, ഹൃദയവുമായ ബന്ധപ്പെട്ട പ്രശ്നങ്ങ ൾ, പ്രസവത്തിലെ പ്രയാസങ്ങൾ, ര ക്തസമ്മർദം...അങ്ങനെ നീളും പ്രശ്നങ്ങളുടെ പട്ടിക. ഇതിനെയെല്ലാം  കൃത്യമായി പിന്തുടരുക. അ നുസരണക്കേടു കാണിച്ചു തുടങ്ങുമ്പോൾ തന്നെ തുടർച്ചയായ പരിശോധനകളിലൂടെ അടക്കി നിർത്താൻ ശ്രമിക്കുക.


മുപ്പതു കഴിഞ്ഞെങ്കിൽ സമയമൊട്ടും കളയാനില്ല. അഞ്ചേ അഞ്ചു കാര്യങ്ങള്‍ക്കായി മനസ്സിലൊരു ചാർട്ട് റെഡിയാക്കാൻ ഒരുങ്ങൂ.


പ്രായം  കൂടുന്തോറും വിശപ്പു കുറയും. ഒരോ പത്തു വർഷത്തിലും അഞ്ചു ശതമാനം  വീതം  വിശപ്പു  കുറഞ്ഞു വരുമെന്നാണ് പഠനങ്ങൾ പറയുന്നത്.  ശരീരത്തിലെ  കൊഴുപ്പ് കത്തിച്ചു കളയുന്ന കോശങ്ങൾ ക്ഷയിക്കാനും  തുടങ്ങും. ശരീരഭാരം  വരുതിയിൽ നിർത്താനാഗ്രഹിക്കുന്നവർക്ക് പൊതുവേ ഭീഷണിയായി മാറുന്ന പുതിയ ഭക്ഷണരീതികളും  ജീവിതത്തിന്റെ ഭാഗമായ സമ്മർദങ്ങളും  വ്യായാമമില്ലായ്മയും  മുപ്പതിനു ശേഷമുള്ളവരിൽ കുറേക്കൂടി പിടിമുറുക്കും.


ഇന്ത്യൻ സ്ത്രീകളിൽ സാധാരണ ബോഡി മാസ് ഇൻഡക്സ്  (ബിഎംഐ) അനുപാതം ഇരുപത്തി മൂന്നോ അതിനു താഴെയോ ആകണം. ഒരോരുത്തർക്കും ബിഎംഐ സ്വയം കണക്കാക്കാവുന്നതേയുള്ളൂ.


കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ ഇരട്ടികൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന സംഖ്യയാണ് ബിഎംഐ. ബിഎംഐ 18.5ന് താഴെയാണങ്കിൽ ശരീരഭാരം വളരെ കുറവാണെന്നു മനസ്സിലാക്കാം. മുപ്പിതിനു മേൽ ആണെങ്കിൽ ഒബിസിറ്റി ആണ്.


ബിഎംഐ  കൂടുന്തോറും  പ്രമേഹം, ഹൃദ്രോഗങ്ങൾ, ര ക്തസമ്മർദം, ആർത്രൈറ്റിസ് കാരണമുള്ള മുട്ടുവേദന തുട ങ്ങിയ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടും. ആഴ്ചയിലൊരിക്ക ൽ ശരീരഭാരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കുറിച്ചു വയ്ക്കണം.  ഭാരം പരിശോധിക്കാനുള്ള വെയിങ് മെഷിൻ അഞ്ഞൂറ് രൂപ യ്ക്കു മുതൽ വിപണിയിൽ ലഭ്യമാണ്.
ഉറക്കത്തിനിടയിലുണ്ടാകുന്ന അസ്വസ്ഥതകളും പണ്ടു ക ഴിച്ച പോലെ ഭക്ഷണം കഴിക്കാൻ പറ്റാതാകുന്നതും  വിശപ്പിലുണ്ടാകുന്ന കുറവും  നിസ്സാരമായി തള്ളിക്കളയരുത്.


എന്താണ് പരിഹാരം: കൂടുതൽ ആക്ടീവ് ആകാം. നടക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത്. അത് മനഃപൂർവം ഉണ്ടാക്കാം. വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കണം, കുട്ടികളുമായി ഇടപഴകാനും കളിക്കാനും ശ്രമിക്കുന്നതും നല്ല ആശയമാണ്. വീട്ടുജോലിക്കാരി തന്നെ മുഴുവൻ ജോലിയും  ചെയ്യണമെന്നു വാശി പിടിക്കേണ്ട. വീട്ടിലെ ഒന്നോ ര ണ്ടോ മുറികൾ തുടയ്ക്കുന്ന ജോലി നമുക്കു വേണ്ടി സംവരണം  ചെയ്തോളൂ. അല്ലെങ്കിൽ വീടിനു മുന്നിലെ പൂന്തോട്ടത്തി ൽ പുതിയ ചെടികൾ വയ്ക്കുന്നതിൽ ഉത്സാഹിക്കാം. ശരീരഭാരം നിയന്ത്രിക്കാൻ യോഗ മറ്റൊരു നല്ല മാർഗവും ശീലവുമാണ്. എന്ത്, എത്ര അളവിൽ, എപ്പോൾ കഴിക്കുന്നു എന്നതിനനുസരിച്ച് ശരീരഭാരത്തിൽ വ്യത്യാസം വരുന്നതറിയാൻ ഈ പ്രായത്തിൽ വലിയ പ്രയാസമില്ല. ശരീരഭാരത്തിലെ വ്യത്യാസത്തിനനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്താനും മടിക്കേണ്ട.


 ശ്രദ്ധിക്കൂ രക്തസമ്മർദം

_ARI3239


ഉയർന്ന രക്തസമ്മർദവും  പ്രമേഹവും  തമ്മിൽ അടുത്ത ബ ന്ധമുണ്ട്. ടൈപ് 1 പ്രമേഹമുള്ളവരിൽ പത്തിൽ മൂന്നു പേർക്കും  ടൈപ് 2 പ്രമേഹമുള്ളവരിൽ പത്തിൽ എട്ടു പേർക്കും ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ഉയർന്ന രക്തസമ്മർദമുണ്ടാകാൻ സാധ്യതയുണ്ട്.


രക്തസമ്മർദം  എപ്പോഴും 80നും 140നും ഇടയിൽ നിൽക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം. രക്തസമ്മർദം  ഇല്ലാത്തവരാണെങ്കിലും മുപ്പതിനു ശേഷം മാസത്തിലൊ    രിക്കലെങ്കിലും ബിപി സാധാരണ നിലയിലാണോ എന്ന് ചെക്കപ് ചെയ്യാം. രക്തസമ്മർദത്തിൽ വ്യതിയാനങ്ങൾ വന്നിട്ടുള്ളവരാണെങ്കിൽ ഡോക്ടർ നിർദേശിക്കുന്ന കൃത്യമായ ഇടവേളകളിൽ മുടങ്ങാതെ പരിശോധിക്കണം.
എന്താണ് പരിഹാരം: രക്തസമ്മർദത്തിൽ മാറ്റങ്ങൾ വരുന്നു എന്ന് ഉറപ്പായാൽ ഡോക്ടറെ കാണാൻ വൈകരുത്. നിർദേശിക്കുന്ന ഡോസിലുള്ള മരുന്നുകൾ കൃത്യസമയത്ത്  മുടങ്ങാതെ കഴിക്കുന്നതിനൊപ്പം ജീവിതരീതികളിൽ മാറ്റം വരുത്തുകയും വേണം.


ശരീരഭാരം കുറയ്ക്കുകയാണ് ഏറ്റവും ഫലപ്രദമായ മാർഗം. ചില ചെറിയ ചെറിയ മാറ്റങ്ങൾ മതി രക്തസമ്മർദം വരുതിയിൽ നിൽക്കും. ഭക്ഷണത്തിൽ ഉപ്പ് ഇത്തിരി കൂടുതലിരുന്നോട്ടെ എന്നതാണ് ഇതുവരെയുള്ള ശീലമെങ്കിൽ ആ ശീലം മാറ്റാറായി എന്നു കരുതണം. മദ്യത്തെയും പുകവലിയെയും ദൂരെ നിർത്തിയേ മതിയാകൂ. സ്വന്തം ശരീരത്തിനു വേണ്ടിയാണെന്ന  ബോധ്യത്തോടെ ആ തീരുമാനമെടുക്കാൻ മടിക്കേണ്ട.


 പ്രൊസസ്ഡ് ഭക്ഷണസാധനങ്ങൾക്കു നേരെ കണ്ണടച്ചു ശീലിക്കാം. തലചുറ്റൽ, ഛർദിക്കണമെന്ന് തോന്നുക, ക്രമം   തെറ്റിയുള്ള ഹൃദയമിടിപ്പ്, കാഴ്ച മങ്ങൽ തുടങ്ങിയവയിൽ ഏതെങ്കിലും  ബിപി കുറയുന്നതിന്റെ ലക്ഷണമാകാം. അപ്പോഴത്തെ ബുദ്ധിമുട്ട്  മാറിയാൽ ഡോക്ടറെ കാണുന്നത് പിന്നത്തേക്ക് നീട്ടിവയ്ക്കുന്നവരാണു പലരും. അത് പാടില്ല. ഡോക്ടറെ കാണുകയും നിർദേശമനുസരിച്ചുള്ള മുൻകരുതലുക ൾ എടുക്കുകയും വേണം. ഇസിജി, ബ്ലഡ് ഷുഗർ,അനീമിയ  ടെസ്റ്റുകൾ ആവശ്യമെങ്കിൽ ചെയ്യാം.


 ഹൃദയത്തിനു കാതോർക്കൂ


മുപ്പതു കഴിയുമ്പോൾ ഹൃദയത്തിനൊന്നു ചെവി കൊടുത്തു നോക്കൂ, ‘നിന്റെ ഇഷ്ടത്തിനനുസരിച്ച്  ഇതുവരെ ജീവിച്ചില്ലേ, ഇനിയതു വേണ്ടാ’ എന്നു പറയുന്നതു കേൾക്കാം. അപ്പോൾ  മുതൽ പടിപടിയായി ചിന്തിച്ചു തുടങ്ങാം. വ്യായാമത്തിനായി മനസ്സും  ശരീരവും ഒരുക്കാം. പുകവലിയും  മദ്യപാനവും അമിത വണ്ണവും ഹൃദയത്തെ അപകടത്തിലാക്കുന്ന ശീലങ്ങളാണെന്ന്  അറിയാത്തവരില്ല.
ബോഡി മാസ് ഇൻഡെക്സ് അഥവാ ബിഎംഐ കൃത്യമായി നിലനിർത്തി രക്തസമ്മർദവും  കൊളസ്ട്രോളും  നോർമ ൽ ആണോ എന്നു നോക്കണം. രണ്ടു വർഷത്തിലൊരിക്കൽ ഹൃദയത്തിനാവശ്യമായ പരിശോധനകൾ ചെയ്യാൻ മറക്കരുത്. എന്നാൽ പ്രമേഹമുള്ളവർ വർഷത്തിലൊരിക്കൽ എന്ന ഇ ടവേളയിൽ പരിശോധിക്കണം.


ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന മറ്റൊരു വില്ലനാണ് കൊളസ്ട്രോൾ. കൊളസ്ട്രോളിൽ തന്നെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളിനെയാണ് ഏറെ സൂക്ഷിക്കേണ്ടത്. ഹൃദയത്തിന് കുഴപ്പമൊന്നുമില്ലെങ്കിൽ, പ്രമേഹം ശല്യപ്പെടുത്തുന്നില്ല എങ്കിൽ എൽഡിഎൽ 130ന് താഴെ യാക്കി നിർത്തണം. 40 വയസ്സാകുന്നതിനു മുമ്പുള്ള ഓരോ രണ്ടു വർഷങ്ങളിലും എൽഡിഎൽ ലെവൽ പരിശോധിച്ചു    കൊണ്ടിരിക്കണം.


എന്താണ് പരിഹാരം: വ്യായാമമാണ് ഹൃദയത്തിന്റെ പ്രധാന ആരോഗ്യ സംരക്ഷകൻ. ട്രാക്ക് സ്യൂട്ടും ഷൂസുമിട്ട് രാവിലെ ഓടാൻ പോകുന്നത് മാത്രമാണ് വ്യായാമമെന്നു കരുതേണ്ട. ശരീരത്തിന് പെട്ടെന്ന്  ക്ഷീണമുണ്ടാക്കാത്ത ചെറിയ വ്യായാമ ങ്ങൾ വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. വ്യായാമം ഏതായാലും പ്രതീക്ഷിച്ച ഫലം തരുന്നതാണോ എന്നതിലാണ് കാര്യം. നാൽപതിലേക്ക്  അടുക്കുന്തോറും പ്രശ്നങ്ങളില്ലാത്ത, അനുസരണയുള്ള ഹൃദയം സുരക്ഷിതമായിരിക്കുമോ എന്നാണ് ശ്രദ്ധിക്കേണ്ടത്. ശരീരഭാരം കുറയ്ക്കണമെന്നു തോന്നുകയോ ഡോക്ടർ പറയുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിനു കഠിനമായി ശ്രമിക്കുക. അച്ഛനോ അമ്മയ്ക്കോ കുടുംബത്തിലെ  മറ്റാർക്കെങ്കിലുമോ ഹൃദയാഘാതം വന്നിട്ടുണ്ടെങ്കിൽ പ്രത്യേകിച്ചും.


വീട്ടിലെ പാചകരീതിയെക്കുറിച്ച് ഇടയ്ക്കൊന്നു ചിന്തിച്ചു നോക്കൂ. നെയ്യും വെണ്ണയും വനസ്പതിയും ഇല്ലാത്ത ഭക്ഷണം  ഡിക്‌ഷണറിയിലേ ഇല്ല  എന്നുണ്ടോ? എണ്ണയിൽ വറുത്ത ചെറുകടികൾ ദൗർബല്യമാണോ? ഭക്ഷണത്തില്‍ ഉപ്പ് ആവശ്യത്തിലേറെ വേണമെന്ന ശാഠ്യമുണ്ടോ? എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പൊസിറ്റീവ് ആണെങ്കിൽ പാചകരീതി മാറ്റാറായി എന്നു കരുതണം. എണ്ണയിൽ വറുക്കുന്നതിനു പകരം നോൺ–സ്റ്റിക് പാത്രമുപയോഗിച്ചോളൂ. അല്ലെങ്കിൽ വേവിച്ച ഭക്ഷണം ശീലമാക്കാം. വ്യത്യസ്തരുചി പരീക്ഷിക്കുകയും ഒ പ്പം  ആരോഗ്യം സുരക്ഷിതമാക്കുകയും  ചെയ്യാം.


 മുപ്പതുകളിലെ ഗർഭധാരണം


അണ്ഡവിസർജനം ശരിയായി നടക്കാത്തതാണ് മുപ്പതു കഴിഞ്ഞ സ്ത്രീകളിൽ ഗർഭധാരണം ഉദ്ദേശിച്ച സമയത്ത് നടക്കാത്തതിന് പ്രധാന കാരണം. ആർത്തവം കൃത്യമാണെങ്കിലും വ യസ്സു കൂടുന്തോറും എല്ലാ ആർത്തവചക്രത്തിലും അണ്ഡവിസർജനം നടക്കണമെന്നില്ല. ഓരോ ചക്രത്തിലും അണ്ഡവിസർജത്തിനുള്ള സാധ്യത കുറഞ്ഞും വരും. നാൽപ്പതിലേക്ക് അടുക്കുന്തോറും അണ്ഡത്തിന്റെ ഗുണത്തിലും എണ്ണത്തിലും കുറവും വരാം. മുപ്പത്തഞ്ചിനപ്പുറമാണെങ്കിൽ ജനിക്കുന്ന കുഞ്ഞിന് ഡൗൺസിൻഡ്രോം പോലുള്ള വൈകല്യങ്ങൾക്കുള്ള സാധ്യതയും ഉണ്ടാകും.


എന്താണ് പരിഹാരം:  ആരോഗ്യമുള്ള സ്ത്രീയാണെങ്കിൽ മുപ്പതിനു ശേഷവും ഗർഭം ധരിക്കുന്നതിലും പ്രസവിക്കുന്നതിലും  കുഴപ്പങ്ങളൊന്നുമില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതു കുഞ്ഞിനെയും ബാധിക്കാം. ആറുമാസം ശ്രമിച്ചിട്ടും ഗർഭം ധരിക്കാനാകുന്നില്ലെങ്കിൽ മുപ്പതുകഴിഞ്ഞ ദമ്പതിമാർ ഫെ ർട്ടിലിറ്റി സ്പെഷലിസ്റ്റിനെ കാണണം.


 ആർത്തവത്തിലെ മാറ്റങ്ങൾ


മുപ്പതിനു ശേഷം  ആർത്തവത്തിലുണ്ടാകുന്ന മാറ്റങ്ങൾ വളരെ വേഗം അറിയാനാകും. രണ്ടോ മൂന്നോ മാസം കൊണ്ട് പീരി യഡ് കൃത്യമാണോ എന്തെങ്കിലും വ്യതിയാനങ്ങളുണ്ടോ എ ന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. അഞ്ചു ദിവസത്തിൽ കൂടു തലോ മൂന്നു ദിവസത്തിൽ കുറവോ ആണ് ആർത്തവദിനങ്ങൾ എങ്കിൽ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങളുണ്ടാകു ന്നു എന്നു വേണം  കരുതാൻ. വേദനയും  ഛർദിയും  പോലുള്ള അസ്വസ്ഥതകളും  മാനസികമായ സ്വസ്ഥതക്കുറവും  മൂഡ് മാറ്റവും  ഹോർമോൺ മാറ്റങ്ങള്‍ കൊണ്ടാകാം. ഹീമോഗ്ലോബിന്റെ കുറവുകൊണ്ട്  പതിവിലും  കൂടിയ ക്ഷീണവും വിളർച്ചയുമാകും ചിലരുടെ പ്രശ്നം.


എളുപ്പത്തിൽ ചെയ്തിരുന്ന ജോലികൾക്ക് പണ്ടത്തേക്കാ ൾ പ്രയത്നം വേണ്ടി വരുന്നുണ്ടോ, മുപ്പതിനു മുൻപ് ചെയ്തിരുന്ന ജോലികൾ അത്ര നന്നായി ചെയ്യാനാകാതെയുണ്ടോ എന്നൊക്കെ ഇടയ്ക്കൊന്നു വിലയിരുത്തിക്കോളൂ. കുളിക്കുമ്പോൾ സ്തനങ്ങളിൽ കൈകൊണ്ട് ഇടയ്ക്കൊക്കെ അമർത്തി മുഴകളോ തടിപ്പുകളോ ഉണ്ടോ എന്നു നോക്കണം.


എന്താണ് പരിഹാരം:  മുപ്പതിനു ശേഷം  വർഷത്തിലൊരിക്ക ൽ ആശുപത്രിയിൽ ചെന്ന് ഒരു ഫുൾ ചെക്കപ് നടത്താൻ മടി വേണ്ട. പ്രത്യക്ഷത്തിൽ കാണാത്തതും  ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ അസ്വസ്ഥതകൾ കണ്ടെത്താൻ അതിലൂടെ കഴിയും. ഇടയ്ക്കിടെയുണ്ടാകുന്ന തലവേദനകളും നീണ്ടുനിൽക്കുന്ന തലവേദനകളും  നിസ്സാരമായി തള്ളിക്കളയരുത്. തലവേദനയ്ക്കൊപ്പം ഛർദിയുമുണ്ടെങ്കിൽ പ്രത്യേകിച്ചും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ടി.എസ്. ഫ്രാൻസിസ്

പ്രഫ. അൻഡ് എച്ച്ഒഡി, ജനറൽ മെഡിസിൻ

എംഒഎസ്‌സി മെഡിക്കൽ കോളജ്, കോലഞ്ചേരി