Tuesday 01 October 2019 04:00 PM IST : By അമ്പിളി സുധീർ

വഴിതെറ്റി പോകുമെന്ന മുൻവിധി വേണ്ട! ഹോസ്റ്റൽ ജീവിതത്തിനു ഗുണങ്ങളേറെ

hostel

മാറുന്ന മലയാളി സ്ത്രീകളുെട സാമൂഹിക–ശാരീരിക സൗഖ്യത്തിനുള്ള നിർദേശങ്ങൾ നൽകുകയാണ് പ്രശസ്ത സ്ത്രീേരാഗ ചികിത്സാ വിദഗ്ധയായ േഡാ. പി. എ. ലളിത

ഹോസ്റ്റൽ ജീവിതം അനുഭവങ്ങളുെട കലവറയാണ്. ആൺകുട്ടികളായാലും പെൺകുട്ടികളായാലും അവരുെട ജീവിതത്തിലെ നിർണായകമായ പല വ്യക്തിത്വ രൂപീകരണങ്ങളും നടക്കുന്ന ഇടം. േഹാസ്റ്റൽ ജീവിതം ആേരാഗ്യപരമായും മാനസികമായും ഗുണദോഷസമ്മിശ്രമാണെങ്കിലും ഗുണങ്ങളാണ് മുന്നിട്ടു നിൽക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. ഏതു സാഹചര്യത്തിലും ജീവിച്ച്, വ്യക്തിത്വത്തെ വഴക്കിയെടുക്കാനുള്ള ജീവിതകളരിയാണ് േഹാസ്റ്റലുകൾ.

േഹാസ്റ്റൽ ജീവിതത്തിന്റെ േദാഷങ്ങൾ ആദ്യം പരിഗണിക്കാം. വീട്ടിൽ ധാരാളം പരിഗണനകൾ കിട്ടി പിന്നീട് പത്താം ക്ലാസിനു ശേഷം ഉപരിപഠനത്തിനായി േഹാസ്റ്റലിൽ എത്തിപ്പെടുന്ന പെൺകുട്ടികളാണധികവും. അച്ഛനമ്മമാരെ പിരിഞ്ഞിരിക്കുന്ന അവസ്ഥ തുടക്കത്തിൽ വലിയൊരു മാനസികപ്രശ്നമായി പലരെയും അലട്ടാറുണ്ട്. പുതിയ പുതിയ സൗഹൃദം ലഭിക്കുമ്പോൾ പലരും ആ സങ്കടത്തെ അതിജീവിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിക്കുന്നത്. വളരെ ചുരുക്കം പേരിലേ അത്തരം പിരിമുറുക്കങ്ങൾ സ്ഥായിയായി നിൽക്കുന്നതായി കണ്ടുവരാറുള്ളൂ.

ഭക്ഷണവിഷയത്തിലാണ് േഹാസ്റ്റൽ കുട്ടികൾ നേരിടുന്ന മറ്റൊരു വിഷമം. വീട്ടിലെ സ്വാദിഷ്ഠമായ ഭക്ഷണവിഭവങ്ങളൊന്നും കിട്ടാതെ വരുമ്പോൾ പലരും അസ്വസ്ഥരാകാറുണ്ട്. അങ്ങനെ വരുമ്പോൾ മിക്കവരും ഫാസ്റ്റ് ഫൂഡ് കേന്ദ്രങ്ങളെയോ തട്ടുകളകളെേയാ ആശ്രയിക്കും. ഇതുമൂലം വയറിനു പ്രശ്നം വരാൻ സാധ്യതയുണ്ട്. ജങ്ക് ഫൂഡ് കഴിക്കുന്നതു െകാണ്ടുള്ള ആേരാഗ്യപ്രശ്നങ്ങൾ വേറെയും.

അണുബാധയും ആേരാഗ്യപ്രശ്നങ്ങളും

െപാതുവായ ശുചിമുറികൾ ഉപയോഗിക്കുന്നതുമൂലമുള്ള പ്രശ്നങ്ങൾ േഹാസ്റ്റൽ കുട്ടികൾക്കിടയിൽ ,സാധാരണമാണ്. േതാന്നുമ്പോൾ മൂത്രമൊഴിക്കാനുള്ള സൗകര്യം ലഭിക്കാത്തത് മൂത്രാശയ അണുബാധയ്ക്കു കാരണമാകുന്നു. അതുപോെല മറ്റു ധാരാളം േപർ ഉപയോഗിച്ച ക്ലോസറ്റ് ഉപയോഗിക്കുന്നതുമൂലം ഫംഗൽ അണുബാധയും പടർന്നു പിടിക്കാം.

േഹാസ്റ്റൽ ജീവിതത്തിന്റെ മറ്റൊരു പ്രശ്നമാണ് േരാഗം പെട്ടെന്നു പകരുന്നത്. ഒരു കുട്ടിക്കു േരാഗം വന്നാൽ ബാക്കി കുട്ടികൾക്കു കൂടി ബാധിക്കും. പ്രത്യേകമായൊരു കരുതൽ ലഭിക്കണമെന്നില്ല.

േഹാസ്റ്റലിൽ താമസിക്കുന്ന പലരും അടിവസ്ത്രങ്ങൾ ഉൾപ്പെെടയുള്ള വസ്ത്രങ്ങൾ കുളിമുറിയിൽ അലക്കി മുറിയിൽ തന്നെ ഉണക്കാൻ ഇടാറുണ്ട്. അടിവസ്ത്രങ്ങൾ വെയിലത്തിട്ട് ഉണക്കാത്തതു സ്വകാര്യഭാഗങ്ങളിൽ ഫംഗൽ അണുബാധയ്ക്കു കാരണമാകാറുണ്ട്. ഫാനിന്റെ കാറ്റേറ്റ് ഉണങ്ങുന്ന വസ്ത്രങ്ങളിൽ െചറിയ ഈർപ്പം ഉണ്ടാകും. ഇതു ശരീരത്തിൽ െചാറിച്ചിൽ േപാലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. കഴിവതും വെയിലത്തു തന്നെ ഉണക്കുക.

വ്യക്തിത്വരൂപീകരണത്തിന് സഹായിക്കും

േദാഷങ്ങളുെട പട്ടിക ഇതുപോെല ധാരാളം കണ്ടെത്താൻ സാധിക്കുമെങ്കിലും ഗുണകരമായ ഒരുപാട് കാര്യങ്ങൾ േഹാസ്റ്റൽ ജീവിതത്തിനുണ്ട്. വീടു വിട്ടു പിരിഞ്ഞു നിൽക്കാൻ ഭൂരിപക്ഷം േപർക്കും ഇഷ്ടമുണ്ടാകില്ല. എന്നാൽ വീട്ടിൽ നിന്നു മാറി നിന്നു ശീലിക്കുന്നത് വ്യക്തിത്വ രൂപീകരിണത്തിന് ഏറെ സഹായം െചയ്യും. സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് േപാഷിപ്പിക്കപ്പെടുന്നു. അതുപോെല പ്രശ്നങ്ങളെ നേരിടാനുള്ള കഴിവും സ്വയം തീരുമാനങ്ങളെടുക്കാനുള്ള കഴിവും കൂടുന്നു. ഡിപ്പെൻഡന്റ് (ആശ്രയം) വ്യക്തിത്വത്തിനു പകരം ഇൻഡി

െപൻഡന്റ് (സ്വതന്ത്രം) വ്യക്തിത്വം രൂപീകൃതമാകുന്നു. ഒപ്പം തന്നെ മറ്റുള്ളവരുമായി ഇടപഴകിജീവിക്കാനും ഏതു സാഹചര്യത്തിലും നിലനിൽക്കാനുമുള്ള കഴിവ് നേടുന്നു. വിവാഹശേഷം മറ്റൊരു വീട്ടിൽ കഴിയുമ്പോൾ ഭർത്താവിനും അവരുെട വീട്ടുകാർക്കുമൊപ്പം സുഗമമായി കഴിയാനുള്ള കഴിവ് േഹാസ്റ്റൽ ജീവിതത്തിൽ നിന്ന് ആർജ്ജിക്കുന്നു.

പോരായ്മകൾ ഒട്ടേറെ ഉണ്ടെങ്കിലും കുട്ടികളെ വേണ്ട മൂല്യങ്ങൾ പഠിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെ േലാകത്തേക്കു വിടുന്ന ആദ്യ ചവിട്ടുപടിയായി േഹാസ്റ്റലിനെ കണക്കാക്കാം.