Saturday 11 August 2018 05:03 PM IST

ഡോക്ടറെ കാണുമ്പോൾ മാത്രം ബിപി കൂടാറുണ്ടോ? ഉയർന്ന ബിപിക്കു മരുന്നു കഴിക്കുന്നവരാണോ?; കൃത്യമായ രക്തസമ്മർദ്ദം അളക്കാനുള്ള മാർഗം ഇതാ

Sruthy Sreekumar

Sub Editor, Manorama Arogyam

bp

ചെറിയ ചെറിയ ആേരാഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയാൽ നമ്മൾ ആദ്യം സംശയിക്കുന്നത് ബിപി ഉണ്ടോ എന്നാണ്. പലരും ഉടൻ തന്നെ േ‍ഡാക്ടറെ സന്ദർശിക്കുകയും ബിപി ഉണ്ടോ എന്നു സംശയം പ്രകടിപ്പിക്കുകയും ചെയ്യും.

കൃത്യമായ ഫോളോഅപ് ആവശ്യമായ േരാഗമാണ് അമിത രക്തസമ്മർദം. ആഴ്ചയിലൊരിക്കൽ, രണ്ടാഴ്ച കൂടുമ്പോൾ, മാസത്തിലൊരിക്കൽ എന്നിങ്ങനെ കൃത്യമായി ബിപി അളവ് നോക്കേണ്ടിവരാറുണ്ട്. ഇതിനായി ഇടയ്ക്കിടെ ആശുപത്രി സന്ദർശിക്കുന്നത് േരാഗികളെ സംബന്ധിച്ച് പ്രയാസം സൃഷ്ടിക്കും. ഇതിനുള്ള പരിഹാരമാണ് വീടുകളിൽ ബിപി നോക്കാവുന്ന േഹാം ബ്ലഡ് പ്രഷർ േമാനിറ്റർ. എന്നാൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കും മുൻപ് തയാറെടുപ്പുകളും പരിശീലനവും ആവശ്യമാണ്. അല്ലെങ്കിൽ െതറ്റായ ബിപി അളവ് ലഭിക്കാൻ ഇടയാകും. ചികിത്സയേയും ബാധിക്കും.

bp-3

എന്തുെകാണ്ട് വീട്ടിൽ ?

വീട്ടിൽ േനാക്കുന്നതിന്റെ പ്രധാന ഗുണങ്ങളിലൊന്ന് വൈറ്റ് േകാട്ട് ൈഹപ്പർടെൻഷൻ എന്ന അവസ്ഥ ഒഴിവാക്കാം എന്നതാണ്. എന്താണീ വൈറ്റ് േകാട്ട് ൈഹപ്പർ െടൻഷൻ? േഡാക്ടറെ കാണാൻ വരുമ്പോൾ ബിപി ഉയർന്നു നിൽക്കുകയും അല്ലാത്ത സമയങ്ങളിൽ ബിപി അളവ് നോർമലായി കാണുകയും െചയ്യുന്ന അവസ്ഥയാണ് വൈറ്റ് േകാട്ട് ഹൈപ്പർടെൻഷൻ. േഡാക്ടർ നേരിട്ട് ബിപി നോക്കുമ്പോൾ േരാഗം സംബന്ധിച്ച് ആളുകളുെട ഭീതിമൂലം രക്തസമ്മർദം കൂടാൻ ഇടയാകും. അതുെകാണ്ട് ഔട്ട് ഒാഫ് ദി ഒാഫിസ് ബ്ലഡ് പ്രഷർ െമഷർമെന്റ് എന്ന രീതിയാണ് ഇന്ന് പലയിടത്തും. ഇതിൽ രണ്ട് രീതിയിൽ ബിപി നോക്കാം. ഒന്ന്: ആംബുലേറ്ററി ബ്ലഡ് പ്രഷർ മെഷർമെന്റ്. രണ്ട് : വീട്ടിൽ സ്വയം നോക്കുന്നത്.

ആംബുലേറ്ററി ബ്ലഡ് പ്രഷർ മെഷർമെന്റ് രീതിയിൽ ബിപി അളക്കുന്ന മെഷീൻ വ്യക്തിയുെട ശരീരത്തിൽ ഘടിപ്പിക്കും. ഈ ഉപകരണം 24 മണിക്കൂർ തുടർച്ചയായി ബിപി അളക്കും. മെഷീൻ ഘടിപ്പിച്ച് ,വ്യക്തിയെ വീട്ടിലേക്കു േപാകാൻ അനുവദിക്കും. നടക്കുമ്പോഴും ഇരിക്കുമ്പോഴും േജാലി െചയ്യുമ്പോഴും കുളിക്കുമ്പോഴും എല്ലാം ഈ ഉപകരണം ബിപി അളന്നുെകാണ്ടിരിക്കും. ഒാരോ 15 മിനിറ്റ് – 30 മിനിറ്റ് ഇടവേളകളിലും ഈ ഉപകരണത്തിൽ ബിപി റെക്കോർഡ് െചയ്യപ്പെടും. ആശുപത്രിയിൽ പരിശോധിക്കുമ്പോൾ ബിപി കൂടുതലുള്ളവർക്ക് ആംബുലേറ്ററി ബ്ലഡ് പ്രഷർ രീതിയിലൂെട േനാക്കുമ്പോൾ ബിപി അളവ് സാധാരണമായി കാണാറുണ്ട്. ഇത്തരക്കാർക്ക് മരുന്നു ചികിത്സ ആവശ്യമായി വരുന്നില്ല. ബിപിക്കു മൂന്നും നാലും മരുന്ന് കഴിച്ചിട്ടും ആശുപത്രിയിൽ എത്തി പരിശോധിക്കുമ്പോൾ ബിപി നിയന്ത്രണവിധേയമാകാത്തവർക്ക് ൈവറ്റ് േകാട്ട് ഹൈപ്പർ െടൻഷൻ ആണോ എന്ന് അറിയാനും ഈ രീതി സഹായിക്കും. നമ്മുെട നാട്ടിൽ 20 ശതമാനം േരാഗികൾക്ക് വൈറ്റ് േകാട്ട് ഹൈപ്പർടെൻഷൻ ഉണ്ടെത്രേ.

േഡാക്ടർ നോക്കുമ്പോൾ ബിപി അളവ് നോർമലും വീട്ടിൽ നോക്കുമ്പോൾ അളവ് കൂടുതലും കാട്ടുന്ന കൂട്ടരുമുണ്ട്. മാസ്ക്ഡ് ഹൈപ്പർടെൻഷൻ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ബിപി നിയന്ത്രിക്കപ്പെടാതിരിക്കുമ്പോഴുള്ള അവയവത്തകരാർ നിമിത്തമാണ് ഇത്തരം വ്യക്തികളിലെ ബിപി തിരിച്ചറിയുന്നത്. ഇത്തരക്കാർക്കും ആംബുലേറ്ററി ബ്ലഡ് പ്രഷർ മെഷർമെന്റ് രീതിയിലൂെട കൃത്യമായ ഫലം ലഭിക്കും.

വീട്ടിൽ കൃത്യമായ ഇടവേളകളിൽ ബിപി നോക്കുന്നതിനു പല ഗുണങ്ങളുണ്ട്. ബിപി അളവ് സാധാരണനിലയിലും ഉയർന്നുവെന്നു കണ്ടാൽ കൃത്യസമയത്ത് വൈദ്യസഹായം േതടാം. ഉയർന്ന ബിപിക്കു മരുന്ന് കഴിക്കുന്നവർ ഇടയ്ക്കിെട ബിപി അളവ് നോക്കുന്നതിലൂെട മരുന്നിലൂെട ബിപി നിയന്ത്രണവിേധയമാകുന്നുണ്ടോ എന്ന് അറിയാൻ സാധിക്കും. മാത്രമല്ല അളവ് കൂടുമ്പോൾ വൈദ്യസഹായം േതടുന്നതിലൂെട മറ്റ് അവയവങ്ങളെ ബാധിക്കാവുന്ന സങ്കീർണതകൾ നേരത്തേ കണ്ടെത്താനുമാകും. നിലവിൽ കഴിക്കുന്ന മരുന്നിന്റെ േഡാസിൽ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ എന്ന േഡാക്ടർക്കു നിർദേശിക്കാനും കഴിയും. വീട്ടിൽ ബിപി നോക്കുന്നതിലൂെട വൈറ്റ് േകാട്ട് ൈഹപ്പർടെൻഷൻ ഒഴിവാക്കാം.

bp-1

ഉപകരണം പലതരം

ബിപി അളക്കുന്ന ഉപകരണത്തിന് സ്ഫിഗ്‌മോമാനോമീറ്റർ എന്നാണ് ശാസ്ത്രീയമായി പറയുന്നത്. പ്രധാനമായും മൂന്നു തരത്തിലുള്ള സ്ഫിഗ്േമാമാനോമീറ്റർ നിലവിലുണ്ട്.

∙ മെർക്കുറി സ്ഫിഗ്‌മോമാനോമീറ്റർ : ബിപി ഏറ്റവുമധികം കൃത്യതയോെട അളക്കുന്ന ഉപകരണമാണിത്. അതുെകാണ്ടുതന്നെ േഡാക്ടർമാർ സാധാരണയായി ഉപയോഗിക്കുന്നത് ഈ ഉപകരണമാണ്. വീടുകളിൽ ബിപി അളക്കുന്നതിന് ഇതിന്റെ ആവശ്യമില്ല. ഇതു പ്രവർത്തിപ്പിക്കാനും അളവുകൾ നോക്കി മനസ്സിലാക്കാനും പരിശീലനം വേണം. ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ഇതു പ്രവർത്തിപ്പിക്കാനും ബുദ്ധിമുട്ടാണ്. ഉപകരണം താഴെ വീണാൽ അതിനുള്ളിലെ മെർക്കുറി പുറത്തുവരും. ഇത് അപകടമാണ്. കാഴ്ച പ്രശ്നമുള്ളവർക്കും ഉപയോഗിക്കാൻ പ്രയാസമായിരിക്കും.

∙ ആഡ്രോയിഡ് സ്ഫിഗ്‌മോമാനോമീറ്റർ: ആഡ്രോയിഡ് ഉപകരണത്തിൽ മെർക്കുറി ഉണ്ടാകില്ല. മാത്രമല്ല മെർക്കുറി സ്ഫിഗ്‌മോമാനോമീറ്ററിനെ അപേക്ഷിച്ച് സുരക്ഷിതവുമാണിത്. ഇതിന്റെ പ്രവർത്തനം മെർക്കുറി സ്ഫിഗ്‌മോമാനോമീറ്ററിനു സമാനമാണ്. ഒരാൾക്ക് ഒറ്റയ്ക്കു പ്രവർത്തിക്കാം. എന്നിരുന്നാലും വീട്ടിൽ വച്ച് ഉപയോഗിക്കുംമുൻപ് ഉപകരണത്തിലെ റീഡിങ് എങ്ങനെ വിലയിരുത്തണം എന്ന് പഠിക്കേണ്ടതുണ്ട്.

∙ ഒാട്ടമാറ്റിക് ഡിജിറ്റൽ സ്ഫിഗ്‌

മോമാനോമീറ്റർ : വിദേശത്ത് ആശുപത്രികളിലും വീടുകളിലും ബിപി അളക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഉപകരണമാണ് ഡിജിറ്റൽ മോനിറ്ററുകൾ. ഉപകരണത്തിലെ കഫ് കൈയിൽ െകട്ടിയശേഷം സ്വിച്ച് ഇടുകയേ വേണ്ടൂ. ഉപകരണം ബിപി രേഖപ്പെടുത്തും. ഇതു സ്ക്രീനിൽ െതളിയുകയും െചയ്യും. ബാറ്ററിയിൽ പ്രവർത്തിക്കുന്നവയാണിവ. സെമി ഒാട്ടമാറ്റിക്കും ഫുള്ളി ഒാട്ടമാറ്റിക്കും ഉണ്ട്. െസമി ഒാട്ടമാറ്റിക്കിൽ സാധാരണ സ്ഫിഗ്‌മോമാനോമീറ്ററിനെ േപാെല ബൾബ് ഉപയോഗിച്ച് കഫ് പ്രവർത്തിപ്പിക്കണം.

∙ റിസ്റ്റ് ബ്ലഡ് പ്രഷർ മോനിറ്റർ: വാച്ച് േപാലെ കൈത്തണ്ടയിൽ െകട്ടുന്ന ഡിജിറ്റൽ ബിപി മോനിറ്ററാണിത്. ഈ ബിപി േമാനിറ്റർ മിക്ക േഡാക്ടർമാരും നിർദേശിക്കാറില്ല. ൈകത്തണ്ടയിൽ േനാക്കുന്നതിലൂെട കൃത്യമായി ബിപി അളവ് ലഭിക്കില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

വിവരങ്ങൾക്ക് കടപ്പാട്
േഡാ. ജാബിർ അബ്ദുള്ളക്കുട്ടി
കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ്
ലിസി േഹാസ്പിറ്റൽ, െകാച്ചി
േഡാ. ബി.പത്‌മകുമാർ,
എം സി എച്ച് ,കൊല്ലം