കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരവും കടന്നു മുന്നോട്ടു കുതിക്കുകയാണ്. വൈറസ് ശരീരത്തിലെത്തുന്നത് പ്രധാനമായും ശ്വാസത്തിലൂടെയാണ്. അതുകൊണ്ട് മാസ്ക് ധരിച്ച് വായും മൂക്കും മൂടി സംരക്ഷിക്കുകയാണ് പ്രധാന പ്രതിരോധമാർഗ്ഗം. പക്ഷേ, കഷ്ടമെന്നു പറയട്ടെ പലരും കഴുത്തിനും താടിക്കുമൊക്കെയാണ് മാസ്ക് കെട്ടുന്നത്. ചിലർ സംസാരിക്കാൻ നേരം മാസ്ക് താഴ്ത്തും. ചിലർ ഒറ്റത്തവണ ഉപയോഗിച്ചു കളയേണ്ട മാസ്ക് വീണ്ടും കെട്ടും. ചിലരാകട്ടെ പോക്കറ്റിൽ മാസ്ക് സൂക്ഷിച്ച് പൊലീസിനെ കാണുമ്പോൾ മാത്രം ധരിക്കും.
ഇതൊക്കെ കോവിഡ് വ്യാപനത്തിന്റെ സാധ്യത കൂട്ടുകയാണ്. നല്ല ഗുണമേന്മയുള്ള മാസ്ക് ശരിയായ രീതിയിൽ ധരിച്ചാൽ നമ്മൾ ഏറെക്കുറെ സുരക്ഷിതരായി. മാസ്ക് ധരിക്കുമ്പോൾ എന്തൊക്കെ പിഴവുകൾ വരാമെന്നും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളുമാണ് ഈ വിഡിയോയിലൂടെ അമൃത കോളജ് ഒഫ് നഴ്സിങ്ങിലെ പ്രഫസർ ഡോ. സുനിൽ മൂത്തേടത്ത് പറയുന്നത്.