കോവിഡ് കാലത്ത് ചികിത്സാമേഖലയിൽ വന്ന വലിയ മാറ്റങ്ങളിലൊന്നാണ് ടെലിമെഡിസിൻ. സമ്പർക്കം കുറയ്ക്കാനും രോഗവ്യാപനം തടയാനും ഇതേറെ സഹായിച്ചു. മാനസികരോഗങ്ങളോടുള്ള കളങ്ക മനോഭാവം, ചികിത്സയ്ക്കെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവ മൂലം മാനസികരോഗ ചികിത്സ അപ്രാപ്യമായവർക്ക് ടെലിമെഡിസിൻ സംവിധാനം വളരെ ഉപകാരപ്രദമാണെന്നു പ്രമുഖ മനോരോഗചികിത്സകനായ ഡോ.കെ. എ. കുമാർ പറയുന്നു. ‘‘ കോവിഡ് കാലത്ത് ഈ മാറ്റം വളരെ ഫലപ്രദമായിരുന്നു. മറ്റു പല രോഗങ്ങളെ അപേക്ഷിച്ച് ടെലിമെഡിസിനിലൂടെയുള്ള രോഗനിർണയവും ചികിത്സയും മാനസികരോഗങ്ങളുടെ കാര്യത്തിൽ സാധ്യമാണ്. ആശുപത്രികൾ ടെലിമെന്റൽ ഹെൽത് സംവിധാനം കൂടുതലായി ഏർപ്പെടുത്തണമെന്നും രോഗികളും കുടുംബാംഗങ്ങളും അത് ഉപയോഗിക്കാനുള്ള സന്നദ്ധതയും ശീലവും രൂപപ്പെടുത്തണമെന്നും ഡോക്ടർ പറയുന്നു.
മനോരമ ആരോഗ്യത്തിനു നൽകിയ വിഡിയോ അഭിമുഖത്തിലാണ് ഡോ. കെ. എ.കുമാർ മാനസികരോഗ ചികിത്സയിൽ ടെലിമെഡിസിൻ സാധ്യതകളെക്കുറിച്ച് സംസാരിച്ചത്.
വിഡിയോ കാണാം.