കോവിഡിനെ തുടർന്നുള്ള ലോക്‌ഡൗണും വീട്ടിലിരിപ്പും ശരീരഭാരം അമിതമായി വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. അതു നിസ്സാരമാക്കരുതെന്നും ഇനിയുള്ള സമയമെങ്കിലും ഭാരം കുറയ്ക്കാൻ ശ്രമിക്കണമെന്നും പറയുകയാണ് തിരുവനന്തപുരം പട്ടം എസ്‌യുറ്റി ഹോസ്പിറ്റലിലെ സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം തലവൻ ഡോ. ബൈജു സോനാധിപൻ.
‘‘അമിതവണ്ണമുള്ളവരിൽ കോവിഡ് വന്നാൽ അത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും കൂടുതൽ മാരകമാവുകയും ചെയ്യുന്നു. അമിതവണ്ണം ഉള്ളവർക്ക് ബിപിയും പ്രമേഹവും ഉറക്ക തകരാറുകളും ഒക്കെയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവരിൽ കോവിഡ് പിടിപെട്ടാൽ വെന്റിലേറ്റർ വരെ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകാം. ’’ ഡോക്ടർ പറയുന്നു.
ബിഎംഐ വച്ചാണ് അമിതവണ്ണം മനസ്സിലാക്കുന്നത്. സാധാരണ ശരീരഭാരമുള്ളയാളുടെ ബിഎംഐ 19നും 25നും ഇടയ്ക്കായിരിക്കും. 25 നു മുകളിലാണെങ്കിൽ അമിതശരീരഭാരം എന്നു പറയാം. 35നു മുകളിൽ ബിഎംഐ ഉള്ളവർക്ക് ആഹാരനിയന്ത്രണം കൊണ്ടുമാത്രം ശരീരഭാരം കുറയ്ക്കുക സാധ്യമല്ലെന്നും ഡോക്ടർ പറയുന്നു. അമിതവണ്ണത്തിന്റെ അപകടങ്ങളെ കുറിച്ചും ഭാരം കുറയ്ക്കാനുള്ള വഴികളെക്കുറിച്ചും വിശദമായി അറിയാൻ വിഡിയോ കാണാം.