Thursday 08 April 2021 02:35 PM IST

കുട്ടികളിലെ മൊബൈൽ അഡിക്‌ഷൻ: ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കാം

Asha Thomas

Senior Sub Editor, Manorama Arogyam

kidsadd333

എപ്പോൾ നോക്കിയാലും ഒന്നുകിൽ മൊബൈലിൽ കുത്തി ഇരിക്കുന്നു അല്ലെങ്കിൽ കംപ്യൂട്ടറിന്റെ മുൻപിൽ. ക്ലാസ്സുകളെല്ലാം ഒാൺലൈൻ ആയ കാലത്ത് അച്ഛനമമ്മാരുടെ ഈ പരാതിക്ക് ശക്തി കൂടുതലാണ്. പഠനത്തിനായി സ്ഥിരമായും ഏതാണ്ടൊക്കെ പരിപൂർണമായും ഡിജിറ്റൽ മാർഗങ്ങളെ ആശ്രയിക്കേണ്ടിവന്നതോടെ കുട്ടികളിൽ ഇതു സംബന്ധിച്ചുള്ള അടിമത്തം വർധിച്ചിട്ടുണ്ട് എന്നതു സത്യമാണെന്നു പറയുന്നു കൊച്ചി ഇന്ദിരാഗാന്ധി കോ ഒാപറേറ്റീവ് ഹൊസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ഡോ. മായ ബി നായർ. .

‘‘ കുട്ടികൾക്ക് പുറത്തിറങ്ങി കളിക്കാൻ പോകാനാവുന്നില്ല, വീട്ടിൽ ആണെങ്കിൽ ക്രിയാത്മകമായി സമയം ചെലവിടാനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ മാതാപിതാക്കൾക്കും പലപ്പോഴും സാധിക്കുന്നുമില്ല. ഫലമോ അവർ സ്ക്രീനിന്റെ മുൻപിൽ തളച്ചിടപ്പെടുന്നു. തലച്ചോറിന് വിവിധ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാനുള്ള ശേഷി വളരെയധികമുള്ളത് ബാല്യത്തിലാണ്. ഈ സമയത്ത് അവരുടെ ലോകമെന്നു പറയുന്നത് വെബ് വേൾഡ് ആകുമ്പോൾ അവരിൽ ഉറങ്ങിക്കിടക്കുന്ന പല കഴിവുകളയും സ്വയം തിരിച്ചറിയാൻ കഴിയാതെ വരുന്നു.. അങ്ങനെയുള്ള അപകടത്തിലേക്ക് കുട്ടികൾ പോകാതിരിക്കാനായി പ്രധാനമായും മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം.’’

ആ മൂന്നു കാര്യങ്ങൾ അറിയാൻ വിഡിയോ കാണാം

Tags:
  • Parenting Tips
  • Manorama Arogyam
  • Kids Health Tips