പ്രസവാനന്തര വിഷാദം എന്ന ഇരുട്ടിലേയ്ക്കു നടന്നു പോകുന്ന ഒട്ടേറെ പുതിയ അമ്മമാരുണ്ട്. ഈ അമ്മമാരും അവരുടെ കുടുംബാംഗങ്ങളും അറിയേണ്ട 12 സുപ്രധാന കാര്യങ്ങൾ വിശദീകരിക്കുകയാണ് കൊച്ചി മെഡിക്കൽ ട്രസ്‌റ്റ് ഹോസ്‌പിറ്റലിലെ കൺസൽറ്റന്റ് സൈക്യാട്രിസ്‌റ്റ് ഡോ. എൽസി ഉമ്മൻ.
പ്രസവാനന്തരം വിഷാദവും ദുഃഖവും അമിതമായ ക്ഷീണവും മൂലം അമ്മ തളർന്നു പോകുന്നു. കുഞ്ഞിനെ പരിചരിക്കുന്നതിനുള്ള പ്രാപ്തിയും നഷ്ടമാകുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന മാരകമായ ഒരു രോഗാവസ്ഥയാണിത്. ചിലപ്പോൾ അമ്മ കുഞ്ഞിനെ അപായപ്പെടുത്തുകയോ , സ്വയംഹത്യയിലേക്കു തന്നെ നീങ്ങുകയോ ചെയ്യാം. പ്രസവാനന്തരം ഉണ്ടാകുന്ന വെറുമൊരു ഉത്കണ്ഠയായി ഇതിനെ കാണരുതെന്ന് ഡോക്ടർ പ്രത്യേകം ഒാർമിപ്പിക്കുന്നുണ്ട്.
പോസ്‌റ്റ് പാർട്ടം ഡിപ്രഷൻ ഒരു രോഗാവസ്ഥയാണെന്നറിയാതെ നിഷേധാത്മകമായി ഇവരോടു പെരുമാറുന്ന കുടുംബാംഗങ്ങളുമുണ്ടാകാം. എല്ലാവരും സമീപനങ്ങൾ മാറ്റിയേ തീരൂ. ലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ ആവശ്യമെങ്കിൽ മനോരോഗ വിദഗ്ധരുടെ സഹായത്തോടെ അതു നൽകണം. സ്നേഹവും കരുതലും കരുത്തുമേകി ഈ അമ്മമാരോടു ചേർന്നു നിൽക്കണമെന്നും ഡോക്ടർ എൽസി പറയുന്നു.
വിഡിയോ കാണാം