സാനിറ്റൈസർ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാൽ സാനിറ്റൈസർ ഫലപ്രദമാകണമെങ്കിൽ അതിൽ 75–80 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയിട്ടുണ്ടാകണം. അതുപോലെ 5 എംഎൽ അളവിൽ എടുത്ത്, 20 സെക്കന്റ് നേരം ശരിയായ രീതിയിൽ പുരട്ടണം. എന്നാൽ ഇത്തരം അടിസ്ഥാന കാര്യങ്ങളെ കുറിച്ചു പോലും പലർക്കും അറിയില്ല എന്നതാണ് സത്യം.
സാനിറ്റൈസറിലെ ആൽക്കഹോൾ കുറഞ്ഞാൽ ഫലമുണ്ടോ? ആൽക്കഹോൾ അളവു കൂടിയാലെന്താണ് പ്രശ്നം തുടങ്ങി സാധാരണക്കാരുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയാണ് ഡോ. എം. മുരളീധരൻ ഈ വിഡിയോയിലൂടെ നൽകുന്നത്.
വിഡിയോ കാണാം