Saturday 09 March 2019 04:20 PM IST

സ്വന്തമായി ഡയറ്റ് പ്ലാനുണ്ട് ശ്രീസങ്ഖ്യയ്ക്ക്; ശരീരഭാരം 85 കിലോയിൽ നിന്ന് 30 കിലോ കുറച്ച കഥ!

Sruthy Sreekumar

Sub Editor, Manorama Arogyam

sreesanghya123 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

തൃപ്പൂണിത്തുറ േചായ്സ് സ്കൂളിൽ പഠിക്കുന്ന കാലം. വർഷാവർഷം കുട്ടികളുെട ശരീരഭാരം നോക്കുന്ന പതിവ് ഉണ്ട്. ആ ദിവസങ്ങളിൽ ശ്രീസങ്ഖ്യ ഭയങ്കര ശ്രദ്ധാലുവായിരിക്കും. ക്ലാസിൽ എല്ലാ കുട്ടികളുെടയും ഭാരം നോക്കി, അവസാനം മാത്രമെ ശ്രീസങ്ഖ്യ വെയിങ് മെഷീനിൽ കയറൂ. അതു ഭാരം ആരും കാണരുതേ എന്ന് പ്രാർഥിച്ച്. കാരണം ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ശ്രീസങ്ഖ്യക്ക് 85 കിലോ ഭാരമുണ്ടായിരുന്നു. െപാടി അലർജി ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന സ്റ്റിറോയ്ഡുകളും ശരീരഭാരം കൂട്ടി. ഇത്രയും ആയപ്പൊഴേക്കും ഈ അവസ്ഥയിൽ നിന്ന് എങ്ങനെയും പുറത്തുകടക്കണമെന്ന് ശ്രീസങ്ഖ്യ തീരുമാനിച്ചു. ശ്രീസങ്ഖ്യ ആരെന്നു മനസ്സിലായില്ലേ? നമ്മുെട പ്രിയപ്പെട്ട നടി കൽപനയുെട ഏകമകൾ. അമ്മയുെട വഴിയെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന ശ്രീസങ്ഖ്യ ഭാരം കുറച്ച വഴികൾ ഒാർമിക്കുന്നു.

സ്വന്തമായി ഒരു ഡയറ്റ് പ്ലാൻ

ഭക്ഷണനിയന്ത്രണമായിരുന്നു ശരീരഭാരം കുറയ്ക്കാൻ ഞാൻ തിരഞ്ഞെടുത്ത മാർഗം. സ്കൂളിൽ പഠിക്കുന്ന സമയം ഭാരം കൂടി വല്ലാത്ത അവസ്ഥയിലായിരുന്നു. േകാസ്മെറ്റിക് ശസ്ത്രക്രിയ െചയ്താലോ എന്നു വരെ ആേലാചിച്ചു. പക്ഷേ ഇത്രയും െചറുപ്രായത്തിൽ അത്തരം ശസ്ത്രക്രിയകൾ‌ െചയ്യുന്നത് ശരിയല്ല എന്ന് എനിക്കു തന്നെ േതാന്നി. അങ്ങനെ യൂട്യൂബിലും ഇന്റർനെറ്റിലും കയറി ഭക്ഷണത്തിലൂെട എങ്ങനെ ഭാരം കുറയ്ക്കാം എന്നു വായിച്ചു. കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നതിലൂെട നല്ല മാറ്റം ഉണ്ടാകുമെന്നു മനസ്സിലാക്കി. േചാക്കലേറ്റ് ആയിരുന്നു പ്രിയ ഭക്ഷണം. പിന്നെ പായ്ക്കറ്റ് ചിപ്സ്, ഫ്രൈഡ് ചിക്കൻ... ഇതെല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചു. തുടങ്ങിക്കിട്ടാനായിരുന്നു പ്രയാസം. എനിക്കു മെലിയാൻ സാധിക്കും എന്നു എല്ലാവരെയും കാണിക്കണമെന്നുണ്ടായിരുന്നു. ആ തീരുമാനമായിരുന്നു എന്റെ സ്റ്റാർട്ടിങ് വിസിൽ.

sreesanghya08t71 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വെളുപ്പുനിറത്തിനു ഗുഡ്ബൈ

ആദ്യം വെളുത്തനിറത്തിലുള്ള ഭക്ഷണപദാർഥങ്ങൾ ഉേപക്ഷിച്ചു. േചാറ്, പഞ്ചസാര, പനീർ, ചീസ് തുടങ്ങിയവ. കാർബോഹൈഡ്രേറ്റ് കൂടുതലുള്ളവയും ഒഴിവാക്കി. േചാക്ലേറ്റ് കഴിക്കാൻ േതാന്നുമ്പോൾ കുറച്ച് അളവിൽ കഴിച്ചു. പിന്നെ മൂന്നു േനരം നല്ല അളവിൽ ഭക്ഷണം എന്നത് ആറ് നേരം മീഡിയം അളവിൽ എന്നാക്കി. സ്കൂളിലെ പഠനസമയം രാവിലെ 8 മുതൽ 2 വരെയായിരുന്നു. രാവിലെ 5.30 കഴിയുമ്പോൾ എണീക്കും. പ്രഭാതഭക്ഷണം കഴിച്ചിട്ടേ സ്കൂളിൽ േപാകാറുള്ളൂ. പിന്നെ നട്ട്സ്, പഴവർഗം േപാലുള്ള സ്നാക്കുകൾ സ്കൂളിൽ െകാണ്ടു േപാകുമായിരുന്നു. ഉച്ചയ്ക്കു ചപ്പാത്തി, സാലഡ് എന്നിവയായിരുന്നു ഭക്ഷണം. മീൻ കറിവച്ചതു കഴിക്കും.  വൈകിട്ട് സ്നാക്ക് ഇല്ലെങ്കിൽ ബട്ടർ മിൽക് (മോര്). രാത്രി 7.30നു മുൻപ് അത്താഴവും. നന്നായി വെള്ളം കുടിക്കുമായിരുന്നു.   

വർക് ഒൗട്ടും ഉണ്ട്

സ്കൂളിൽ നിന്നു വന്നുകഴിഞ്ഞാൽ വർക് ഒൗട്ട് െചയ്യുമായിരുന്നു. ഫ്ലോർ വ്യായാമങ്ങൾ പരിശീലിച്ചിരുന്നു.  ഇടയ്ക്ക് ജിമ്മിൽ േപാകും. നീന്തലും സ്കിപ്പിങ്ങും െചയ്തിരുന്നു. ഒന്നരവർഷം െകാണ്ട് 30 കിലോയോളം കുറഞ്ഞു. ഇടയ്ക്കിടെ വെയിങ് മെഷീനിൽ ഭാരം നോക്കുന്ന പതിവ് ഇല്ലായിരുന്നു. എന്തോ... ഭയമായിരുന്നു. ഡയറ്റിങ് ഒക്കെ തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾ തന്നെ മെലിയാൻ തുടങ്ങി എന്നു േതാന്നി. മാത്രമല്ല ആളുകൾ പറയാനും തുടങ്ങി. രണ്ട് മാസത്തെ വെക്കേഷൻ കഴിഞ്ഞു സ്കൂളിൽ െചന്നപ്പോൾ ക്ലാസ്മേറ്റ്സും ടീച്ചർമാരും എല്ലാം തന്നെ എനിക്കു നല്ല മാറ്റം ഉണ്ടെന്നു  പറഞ്ഞു. ത്വക്കിനും നല്ല മാറ്റം വന്നു. അതുവരെ ഇടയ്ക്കിടെ മുഖക്കുരു വരുമായിരുന്നു. അതും മാറി.

sreesanghya124

ഇപ്പോൾ ചെന്നൈയിലാണ് താമസം. എസ്‌ ആർഎം േകാളജിൽ വിഷ്വൽ കമ്യൂണിക്കേഷൻ ഡിഗ്രി രണ്ടാം വർഷം. പഴയ േപാെല കർശനമായുള്ള ഭക്ഷണരീതി പിന്തുടരാൻ ഇപ്പോൾ പറ്റുന്നില്ല. പലപ്പോഴും അസൈൻമെന്റിന്റെ ഭാഗമായി വൈകി ഇരിക്കേണ്ടിവരും. ഉച്ചഭക്ഷണത്തിന്റെ സമയം തെറ്റും. എന്നാലും കഴിയുന്നവിധം ഡയറ്റ് നന്നായി െകാണ്ടുേപാകാൻ ശ്രമിക്കുന്നുണ്ട്. അളവ് എല്ലാം ശ്രദ്ധിക്കാറുണ്ട്. േകാളജ് കാന്റീനിൽ നിന്നാണ് ഭക്ഷണമെങ്കിലും വറുത്തതും െപാരിച്ചതും ഒഴിവാക്കാൻ ശ്രമിക്കും. പുറത്തുപോയുള്ള ഭക്ഷണം കഴിക്കൽ ഒക്കെ കുറവാണ്. േപായാലും വിഭവം തീരുമാനിക്കും മുൻപ് കുറെ നേരം ആലോചിക്കും. വിഭവത്തിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടാകും, എണ്ണയുെട അളവ് കൂടുതലായിരിക്കുമോ എന്നെല്ലാം.

മീൻ വിഭവങ്ങൾ ഒരുപാട് ഇഷ്ടമാണ്. കറിവച്ചത് മാത്രമെ കഴിക്കൂ. ചിക്കൻ അത്ര താൽപര്യമില്ല. ഒാണം േപാലുള്ള ഉത്സവദിവസങ്ങളിലോ ഫങ്ഷനു േപാകുമ്പോഴോ േചാറ് കഴിക്കാറുണ്ട്. മിനു (കൽപന) േപാകുന്നതിനു മുൻപ് തന്നെ എന്റെ മാറ്റം കണ്ടിരുന്നു. ഒത്തിരി സന്തോഷിക്കുകയും െചയ്തു. പണ്ട് ചില ഡ്രസുകൾ ഇഷ്ടപ്പെട്ടാലും വണ്ണം കാരണം ഇടാൻ കഴിയില്ലായിരുന്നു. ഇന്ന് ഏതു ഡ്രസും എനിക്കു പാകമാണ്. നല്ല ആത്മവിശ്വാസത്തോടെ ധരിക്കാൻ കഴിയും. ആ ആത്മവിശ്വാസമാണ് എന്റെ പോസിറ്റിവിറ്റി.