Wednesday 18 March 2020 04:08 PM IST : By സ്വന്തം ലേഖകൻ

പാരസെറ്റമോളിൽ വൈറസ് കണ്ടു എന്ന വാർത്തയിൽ സത്യമുണ്ടോ?; യാഥാർത്ഥ്യം ഇതാണ്

virus

പാരസെറ്റമോളിൽ വൈറസ് കണ്ടു എന്ന വാർത്തയിൽ സത്യമുണ്ടോ?

ശുദ്ധ അബദ്ധമാണ്. ഒന്നാമത്തെ കാര്യം ശാസ്ത്രീയമായി നിർമിക്കപ്പെടുന്ന മരുന്നിനുള്ളിൽ വൈറസ് നിലനിൽക്കില്ല. ഇനി വൈറസ് ഉണ്ടെന്നു തന്നെ കരുതുക. മരുന്ന് ബാച്ചുകളായാണ് നിർമിക്കുന്നത്. വൈറസ് ഉണ്ടെങ്കിൽ ആ ബാച്ചിലെ മുഴുവൻ മരുന്നിലും കാണേണ്ടതല്ലേ? മരുന്നുനിർമാണ രംഗത്തെ അമിതമായ കിട മത്സരങ്ങളുടെ ഭാഗമാകാം ഇത്തരം തെറ്റിധരിപ്പിക്കുന്ന വാർത്തകൾ.

പാരസെറ്റമോൾ, ഡോളോ എന്നിവ ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?

പാരസെറ്റമോൾ ഡോക്ടറിന്റെ നിർദേശപ്രകാരമല്ലാതെ കഴിക്കുമ്പോൾ ഫുൾഡോസ് 4 ആണെങ്കിൽ അതിൽ കൂടുതൽ ഒരു ദിവസം കഴിക്കരുത്. കരൾ, വൃക്ക രോഗങ്ങളുള്ള ആളുകൾ അത് ഡോക്ടറിന്റെ നിർദേശമില്ലാതെ കഴിക്കരുത്. നാലു ദിവസത്തിൽ കൂടുതൽ ഡോക്ടറിന്റെ നിർദേശമില്ലാതെ മരുന്ന് കഴിക്കരുത്. കുട്ടികളിൽ തൂക്കമനുസരിച്ച് ഡോക്ടർ നിർദേശിച്ച ഡോസ് പാരാസെറ്റമോൾ മാത്രമേ കൊടുക്കാൻ പാടുള്ളൂ.

വിവരങ്ങൾക്കു കടപ്പാട്;

ഡോ. കെ.ജി. രവികുമാർ





Tags:
  • Health Tips