സ്ത്രീയും പുരുഷനും എങ്ങനെയെല്ലാം വ്യത്യസ്തപ്പെട്ടിരിക്കുന്നു? രൂപത്തിൽ മാത്രമാണോ? അല്ലേയല്ല. എല്ലാം അണുവിലും സ്ത്രീയും പുരുഷനും രണ്ടാണ്. സ്വഭാവത്തിൽ, വികാരത്തിൽ പെരുമാറുന്ന രീതിയിൽ, മാനസിക–ശാരീരികാരോഗ്യത്തിൽ... എല്ലാത്തിലും.
ശാരീരികമായിട്ടുള്ള വ്യത്യാസം തന്നെയാണ് പ്രഥമദൃഷ്ട്യാ സ്ത്രീ–പുരുഷന്മാരെ വേർതിരിക്കുന്നത്. സ്ത്രീെയ പുരുഷനിൽ നിന്ന് വേർതിരിക്കുന്ന ഏറ്റവും വലിയ ഘടകം എന്നത് പുതിയ ജീവന് ജന്മം െകാടുക്കാനുള്ള അവളുടെ കഴിവ് തന്നെയാണ്. അതിന്റെ ആദ്യപടിയാണ് ഒരു പെൺകുട്ടി ഋതുമതിയാകുന്നത്. ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനും പ്രസവിക്കാനും ഉള്ള കഴിവും സ്ത്രീക്കു മാത്രമാണുള്ളത്.
വികാരങ്ങൾ– എങ്ങനെ വ്യത്യാസം?
സ്വഭാവത്തിലും വികാരപ്രകടനത്തിലും മറ്റും സ്ത്രീയും പുരുഷനും വ്യത്യാസപ്പെട്ടിരിക്കുന്നതിന്റെ പ്രധാന പങ്ക് േഹാർമോണുകൾക്കാണ്. തലച്ചോറിന് ഇതിൽ പ്രധാനമായ പങ്കുണ്ട്. തലച്ചോറിന്റെ ഘടനയിലെ ചില മാറ്റങ്ങൾ സ്വഭാവത്തിലും കഴിവുകളിലും പ്രകടമാകുന്നു. ജൈവപരമായി മാത്രമല്ല സമൂഹത്തിനു തന്നെ ഒരു കാഴ്ചപ്പാട് ഉണ്ട്– സ്ത്രീയും പുരുഷനും എങ്ങനെ െപരുമാറണമെന്ന്.
സ്ത്രീകൾക്കു വൈകാരികത കൂടുതലാണ്. പെട്ടെന്ന് ഇമോഷനൽ ആകും, കരയും. അതുപോലെ തന്നെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലും നിയന്ത്രണമില്ലാത്തവരുമാണ്. പുരുഷന്മാർക്കു പ്രകടിപ്പിക്കൽ കുറവാണ്. പക്ഷേ ദേഷ്യം േപാലുള്ള വികാരങ്ങൾ പുരുഷന്മാരാണ് കൂടുതലും കാണിക്കാറ്. പിരിമുറുക്കം പോലുള്ള സാഹചര്യങ്ങളിൽ സ്ത്രീയും പുരുഷനും കൈകാര്യം െചയ്യുന്ന രീതിയും വേറെയാണ്. പുരുഷന്മാർക്ക് നല്ല മനക്കട്ടിയാണെന്നു പറയും. പക്ഷേ ശരിക്കും അങ്ങനെയായിരിക്കില്ല. സ്ത്രീകൾക്ക് പിരിമുറുക്കം േപാലുള്ളവ അനുഭവപ്പെട്ടാൽ അപ്പോൾ തന്നെ അതു പ്രകടിപ്പിക്കും. അതിനെ പുറന്തള്ളും. എന്നാൽ പുരുഷന്മാർ അതു മൂടിവയ്ക്കും. അത് അവരുെട മനസ്സിന്റെ അടിത്തട്ടിൽ ഉണ്ടാകും. ഇത്തരം വികാരങ്ങളെ നിയന്ത്രിക്കുന്നത് േഹാർമോണുകളാണ് എന്നാണ് വിദഗ്ധർ പറയുന്നത്. പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ പ്രത്യേകത കാരണമാണ് പുരുഷന്മാർ സ്ത്രീകളെക്കാൾ പരുക്കന്മാരായി, വികാരങ്ങൾ ഒളിപ്പിച്ച് പ്രകടിപ്പിക്കുന്നത്. അതേസമയം സ്ത്രീ േഹാർമോണായ ഈസ്ട്രജനു കുറച്ചുകൂടി ലോലമായ സ്വഭാവമാണ് (Property) ഉള്ളത്. പ്രായമായ പുരുഷന്മാർ പലപ്പോഴും വികാരങ്ങൾ പ്രകടിപ്പിക്കുകയും കരയുകയും െചയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അത് അവരുെട ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവു കുറയുന്നതുെകാണ്ടാണ്.
നമ്മുെട കാഴ്ചപാടിൽ സ്ത്രീകൾ വളരെ അടക്കത്തോെട ഒതുക്കത്തോെട പെരുമാറേണ്ടവരാണ്. അത്തരമൊരു നിയമം പലപ്പോഴും കുഞ്ഞുനാളിലെ സ്ത്രീകളിൽ അടിച്ചേൽപിക്കപ്പെടുന്നുണ്ട്. ഒരു പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങി വേണം സ്ത്രീകൾ വികാരങ്ങൾ പ്രകടിപ്പിക്കാൻ എന്നാണ് െപാതുവായ ചിന്താഗതി. അതുെകാണ്ടാണ് ഒരു പ്രശ്നം ഉണ്ടായാൽ സ്ത്രീകൾ െപാട്ടിത്തെറിക്കാൻ വിമുഖത കാണിക്കുന്നത്. ഒരാൾ മോശമായി പെരുമാറിയാൽ താൻ എന്തു െചയ്തിട്ടാണ് എന്നോട് അങ്ങനെ മോശമായി പെരുമാറിയത്? എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും തെറ്റുണ്ടോ തുടങ്ങിയ നൂറു ചോദ്യങ്ങൾ സ്ത്രീകൾ മനസ്സിൽ േചാദിക്കും. രാവിലെ നടന്ന സംഭവമാണെങ്കിലും അന്നേ ദിവസം സന്ധ്യമയങ്ങിയാലും സ്ത്രീകൾ ആ സംഭവത്തെ മനസ്സിലിട്ട് കൂട്ടിയും കിഴിച്ചും നോക്കും. എന്നാൽ പുരുഷന്മാർ നേരെ തിരിച്ചാണ്. അവർ പറയാനുള്ളവ മറ്റുള്ളവരുെട മുഖത്തു നോക്കി പറയും. എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അതു തർക്കിച്ചു തീർക്കും.
സ്ത്രീകൾ ഒരു തടവിൽ ആണെന്നു പറയാം. അതു സ്വയം നിർമിച്ചതോ സമൂഹം കൽപിച്ചതോ ആകാം. അവൾ ആ തടവിനുള്ളിൽ നിന്നാണ് പെരുമാറുന്നത്. എന്നാൽ പുരുഷന്മാർക്ക് ആ തടവ് ഇല്ല. പരിമിതി ഇല്ല. ഇതാവാം വികാരങ്ങളുെട വിക്ഷോഭത്തിൽ പുരുഷന്മാർക്കുള്ള സ്വാതന്ത്ര്യം. പലപ്പോഴും സ്ത്രീകൾക്ക് തങ്ങൾ ആഗ്രഹിച്ച കാര്യം പറയാൻ സാധിക്കില്ല. അതു സ്വാതന്ത്ര്യക്കുറവ് കാരണമാണ്.
മൃദുലഭാവങ്ങൾ
സൗമ്യത, സ്നേഹം, സാന്ത്വനം തുടങ്ങിയ മനോഭാവങ്ങളാണ് സ്ത്രീ എന്ന രീതിയിൽ ആദ്യം തന്നെ വരുന്നത്. മിക്ക സ്ത്രീകളും കർക്കശ നിലപാട് സ്വീകരിക്കാത്തതും അടുപ്പമുള്ളവരോട് അറുത്തുമുറിച്ച് നോ പറയാത്തതും സ്ത്രീയുെട അടിസ്ഥാന നിലപാട് സ്നേഹത്തിന്റേതായതുെകാണ്ടാണ്. എന്നാൽ പുരുഷന്മാർക്ക് എല്ലാ വികാരങ്ങളും തുല്യമാണ്.
തങ്ങൾ തുറന്നു സംസാരിച്ചാൽ േകൾക്കുന്ന ആളുെട മനസ്സിനെ കുറിച്ച് കൂടുതലും ചിന്തിക്കുന്നത് സ്ത്രീകളാണ്. താൻ ഇങ്ങനെ സംസാരിച്ചാൽ േകൾക്കുന്ന വ്യക്തിക്കു വിഷമം ആകുമോ തുടങ്ങിയ ചിന്തകൾ സ്ത്രീകൾക്ക് ഉണ്ടാകും. ഇത്തരം ലോല ചിന്തകൾ പുരുഷന്മാർക്കു െപാതുവെ കുറവാണ്.
ഒരു വിഷയത്തിൽ സന്തോഷമുണ്ടായാൽ അതു പ്രകടിപ്പിക്കുന്ന രീതിയിലും സ്ത്രീയും പുരുഷനും ഒരുപോലെയല്ല. പുരുഷൻ മതിമറന്ന് കൂട്ടുകാരെ െകട്ടിപിടിച്ച്, തുള്ളിച്ചാടുമ്പോൾ, സ്ത്രീകൾ കുറച്ചു കൂടി ഒതുക്കത്തോടെ സന്തോഷം പങ്കുവയ്ക്കും. പുതിയ തലമുറയിൽ അൽപം മാറ്റം വന്നിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല.
ഒരു സ്ത്രീ പ്രേമത്തിൽ വീഴുക െചവികളിലൂെടയും പുരുഷൻ കണ്ണുകളിലൂെടയും എന്നൊരു െചാല്ല് ഉണ്ട്. ഇതു കുറെയേറെ സത്യമാണ്. പുരുഷന്മാർക്ക് കാഴ്ചയാണ് പ്രധാനം. കാഴ്ചയിലൂെടയുള്ള ആനന്ദമാണ് അവർക്കു വേണ്ടത്. എന്നാൽ സ്ത്രീകൾക്ക് കേൾവിയാണ് പ്രധാനം. േകൾക്കുന്നതിലൂെട ലഭിക്കുന്ന ആനന്ദമാണ് അവരെ ഉല്ലാസവതികളാക്കുന്നത്. ഫോണിലൂെട ഇഷ്ടം അറിഞ്ഞാലും മതി, സ്ത്രീകൾക്ക് സന്തോഷമാണ്. പ്രേമത്തിന്റെ കാര്യത്തിൽ സ്ത്രീകൾ കാൽപനികതയ്ക്കു കൂടുതൽ ഊന്നൽ നൽകുന്നു എന്നു പറയാം. അതേ സമയം പുരുഷന്മാർ നേരിൽ കണ്ടിട്ടേ എന്തും സ്നേഹിക്കൂ, സ്വീകരിക്കൂ. ആത്മീയമായ കാര്യങ്ങളിൽ കൂടുതൽ ആകൃഷ്ടരാകുന്നത് സ്ത്രീകളാണ്. പക്ഷേ പലപ്പോഴും അമ്മ എന്ന റോൾ അവരെ ആ തലത്തിലേക്കുള്ള പൂർണ സമർപ്പണത്തിൽ നിന്ന് പിന്നോട്ടടിക്കുന്നു. ആത്മീയജീവിതത്തിൽ കൂടുതൽ മനസ്സർപ്പിച്ച് ജീവിക്കാൻ പുരുഷന്മാർക്കു കഴിയാറുണ്ട്. ആത്മീയാചാര്യന്മാരിൽ കൂടുതൽ പേരും പുരുഷന്മാരാണ് എന്ന വസ്തുത ഒാർക്കുക.
വാക്കുകൾ നന്നായി
സംസാരത്തിന്റെ കാര്യത്തിൽ കൂടുതൽ വാക്കുകൾ, നന്നായി, നല്ല ശൈലിയിൽ ഉപയോഗിക്കുന്നത് സ്ത്രീകളാണ് എന്നാണ് ഗവേഷകർ പറയുന്നത്. വിഷയങ്ങളെ കുറിച്ച് നന്നായി സംസാരിക്കാനും പറഞ്ഞു ഫലിപ്പിക്കാനും സ്ത്രീകൾക്ക് പ്രത്യേക കഴിവുണ്ട്. ഒരാളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ സ്ത്രീകൾക്കു പുരുഷന്മാരെക്കാൾ കഴിവുണ്ട്. നല്ല സംസാരശേഷി ആവശ്യമുള്ള െതാഴിലിൽ സ്ത്രീകൾ ശോഭിക്കാറുമുണ്ട്.
പുരുഷന്മാർ െപാതുവെ ഒരു കാര്യം െചയ്യാൻ തീരുമാനിച്ചാൽ അതിന്റെ ഭവിഷ്യത്തുക്കളെ കുറിച്ചോർത്ത് അതിൽ നിന്ന് പിന്മാറില്ല. അവർ ആ കാര്യം പൂർത്തിയാക്കും. ഫലവും അപ്പോൾ തന്നെ അവർക്കു ലഭിക്കണം. സ്ത്രീകൾ അങ്ങനെയല്ല. ഒരു കാര്യം െചയ്യുന്നതിനു മുൻപ് പലയാവർത്തി ആ വിഷയം കീറിമുറിച്ച് പരിശോധിക്കും. വിദൂരഫലങ്ങളെക്കുറിച്ചും ചിന്തിക്കും.
മൾട്ടി ടാസ്കിങ് കഴിവ്
ഒരേ സമയം പല േജാലികൾ െചയ്യുന്ന മൾട്ടി ടാസ്കിങ് എന്ന കഴിവ് സ്ത്രീകൾക്കാണ് കൂടുതൽ. അടുക്കളയിൽ േജാലി െചയ്യുന്ന സമയത്തു തന്നെ ഒരു സ്ത്രീക്കു മക്കളുെട കാര്യം നോക്കാനും വീട് വൃത്തിയാക്കാൻ കഴിയും. എന്നാൽ പുരുഷന്മാർ ഈ കഴിവിൽ അൽപം പിന്നിലാണ്. സ്ത്രീകൾക്കു പലപ്പോഴും മൾട്ടി ടാസ്കിങ് ആസ്വദിച്ചാണ് െചയ്യുന്നത്. പുരുഷന്മാർക്കു ഇതിലെ സന്തോഷം കണ്ടെത്താൻ കഴിയില്ല.
ഭാര്യയായ അല്ലെങ്കിൽ അമ്മയായ സ്ത്രീ വീട്ടുകാര്യങ്ങളെക്കുറിച്ചും മക്കളുെട പഠിത്തത്തെകുറിച്ചും െടൻഷൻ അടിക്കുമ്പോൾ പുരുഷന്മാർ കൂടുതൽ ചിന്തിക്കുക േജാലി സംബന്ധമായ കാര്യങ്ങളെക്കുറിച്ചാവും. പലപ്പോഴും വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നോക്കിനടത്താൻ സ്ത്രീയുണ്ടല്ലോ എന്നതായിരിക്കും പുരുഷന്റെ ആശ്വാസവും ഉറപ്പും.
വൈകാരിതക കൂടുതൽ
ചില കാര്യങ്ങളിൽ പുരുഷന്മാർക്കു സ്വാർത്ഥത കൂടുതലാണെന്നു പറയാറുണ്ട്. പ്രത്യേകിച്ച് ഔദ്യോഗികമായ കാര്യങ്ങളിൽ. ഒരു സ്ത്രീ, അതു ജീവിതപങ്കാളിയാണെങ്കിൽ കൂടി േജാലി സംബന്ധമായോ മറ്റോ തങ്ങളുെട മുകളിൽ ഉയരുന്നത് പുരുഷന്മാർക്കു സഹിക്കില്ല.
സർഗശേഷിയുെട കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോെല കഴിവുള്ളവരാണ്. പക്ഷേ എഴുത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്കു പലതരത്തിലുള്ള നിയന്ത്രണങ്ങൾ നേരിടേണ്ടിവരുന്നു. തുറന്ന് എഴുതാൻ കഴിയാതെ വരും. വിവാഹം കഴിഞ്ഞാൽ നിയന്ത്രണങ്ങൾ കൂടും. എന്നാൽ പുരുഷന്മാരെ നിയന്ത്രണങ്ങളൊന്നും ബാധിക്കാറേയില്ല.
‘‘Woman carry their heart on their sleeves’’ എന്നൊരു െചാല്ലുണ്ട്. അതായത് സ്ത്രീകൾ ഹൃദയം കയ്യിൽ െകാണ്ടുനടക്കുന്നു എന്ന്. അതു നൂറു ശതമാനം ശരിയാണ്. സ്ത്രീകൾക്ക് വൈകാരികത വളരെ കൂടുതലാണ്. സ്ത്രീകളുെട ഏറ്റവും വലിയ സമ്പത്തും ഏറ്റവും വലിയ േപാരായ്മയും ഈ വൈകാരികത തന്നെയാണ്. പലപ്പോഴും പലതരത്തിലുള്ള തട്ടിപ്പുകൾക്ക് കൂടുതലും ഇരയാകുന്നത് സ്ത്രീകളാണ്. അതിനു കാരണം അവരുെട വികാരങ്ങളാണ്.
സ്ത്രീകൾ പലപ്പോഴും ഒരു തീരുമാനം എടുക്കാൻ ബുദ്ധിയെക്കാൾ കൂടുതൽ വികാരമായിരിക്കും ഉപയോഗിക്കുക. അതിലൂെട തെറ്റായ തീരുമാനങ്ങളാകും എടുക്കുക. നേരെമറിച്ച് പുരുഷന്മാർ ബുദ്ധി ഉപയോഗിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുക. ഇന്റലിജൻസും ഇമോഷനും ഒരുമിച്ച് െകാണ്ടുപോകുന്നതിലാണ് വിജയം
എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആരെങ്കിലും എന്തെങ്കിലും െചയ്താൽ അവരോടുള്ള േദഷ്യവും വൈരാഗ്യവും സ്ത്രീകൾ തുറന്നു പറയും. ഞാൻ കാണിച്ചുതരാം എന്നു പരസ്യമായി വെല്ലുവിളിക്കുകയും െചയ്യും. എതിർഭാഗത്തു നിൽക്കുന്ന വ്യക്തിക്കു കരുതൽ എടുക്കാൻ ഈ വെല്ലുവിളി മതി. എന്നാൽ പുരുഷന്മാർ തങ്ങൾക്കു കിട്ടിയ ‘പണി’ ഒാർത്തുവയ്ക്കും. വൈരാഗ്യവും വിയോജിപ്പും പരസ്യമായി പ്രകടിപ്പിക്കില്ല. സമയം കിട്ടുമ്പോൾ പ്രതികാരം ചെയ്യും.
സുഹൃത് ബന്ധങ്ങൾ
സ്ത്രീകൾക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടാകും. അതേസമയം പുരുഷന്മാർക്ക് എണ്ണത്തിൽ കുറവും. പക്ഷേ സ്ത്രീകളുെട സുഹൃത് ബന്ധങ്ങൾ പലപ്പോഴും ഹ്രസ്വമായിരിക്കും. പുരുഷന്മാരുേടത് അങ്ങനെയല്ല. വളരെക്കാലം നീണ്ടുനിൽക്കുന്ന ആത്മബന്ധമായിരിക്കും. സുഹൃത് ബന്ധങ്ങൾ കൈകാര്യം െചയ്യുന്നതിൽ സ്ത്രീകൾക്ക് സാമൂഹികമായി ചില നിയന്ത്രണങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് വിവാഹശേഷം. കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുപെടുമ്പോൾ സൗഹൃദം കാത്തുസൂക്ഷിക്കാൻ സ്ത്രീകൾക്ക് പലപ്പോഴും കഴിയാതെ വരാം. എന്നാൽ സാമൂഹികമായി മാത്രമല്ല മാനസികമായും സ്ത്രീകൾക്ക് ഇത്തരം ബന്ധങ്ങൾ ഗാഢമായി നിലനിർത്താൻ കഴിയാറില്ല. വർഷങ്ങൾക്കുശേഷം സുഹൃത്തിനെ കാണുമ്പോൾ, നീ എന്നെ മറന്നോ, എന്നാലും ഇത്രയും നാൾ വിളിച്ചില്ലല്ലോ എന്നൊക്കെയുള്ള പരിഭവങ്ങളാണ് പരസ്പരം പറയുക. ഇതു സൗഹൃദത്തിലെ സ്നേഹം കുറയ്ക്കും. നേരെമറിച്ച് പുരുഷന്മാർ അങ്ങനെയല്ല. കണ്ടയുടനെ െകട്ടിപിടിച്ച് വിശേഷങ്ങൾ പങ്കുവയ്ക്കും. അവരുെട സൗഹൃദങ്ങൾക്കിടയിൽ പരിഭവങ്ങൾക്കും പരാതികൾക്കും ഇടമില്ല. കാര്യം കാണാനായി കൂട്ടുകൂടുന്നത് കൂടുതലും സ്ത്രീകളാണ് എന്നാണ് പറയാറ്. ഒാരോ സാഹചര്യത്തിൽ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കും. സ്ത്രീകൾ വിജയം നേടാനായി നന്നായി പരിശ്രമിക്കും. അവർക്ക് കഠിനാധ്വാനം െചയ്യാനും മടിയില്ല. പക്ഷേ, പുരുഷന്മാർ ഇക്കാര്യത്തിൽ പുറകിലാണ്.
സ്ത്രീ സ്ത്രീയും പുരുഷൻ പുരുഷനുമാണ്. എന്നാൽ സമാനതകൾ ഇല്ലെന്നും പറയാൻ വയ്യ. ഈ വ്യത്യാസങ്ങളും സമാനതകളും ഇല്ലെങ്കിൽ പിന്നെ ഈ ലോകത്തിന് എന്തു സൗന്ദര്യമാണുള്ളത്?...
വിവരങ്ങൾക്ക് കടപ്പാട്
1 ഡോ. വി.റ്റി. ഹരിദാസ്
ന്യൂറോഫിസിഷൻ
എലൈറ്റ് മിഷൻ
േഹാസ്പിറ്റൽ,
തൃശൂർ
2. ഡോ. എസ്. പ്രതിഭ
സീനിയർ സൈക്യാട്രിസ്റ്റ്,
സൂപ്രണ്ട്
ജില്ലാ ആശുപത്രി
കോഴഞ്ചേരി
drprathibhasoma
dasan@gmail.co