കുറഞ്ഞ വിലയ്ക്ക് അൽപം സ്ഥലം കിട്ടിയാൽ വാങ്ങാമെന്നു പ്ലാൻ ഉള്ളവർ ഇറ്റലിയിലേക്ക് വിമാനം കയറിക്കോളൂ. വീടുകൾക്ക് വമ്പിച്ച വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു ലോറൻസന ടൗൺ മേയർ. ഇറ്റലിയിലെ തെക്കു ഭാഗത്തുള്ള പുരാതന പട്ടണമാണു ലോറൻസന. വാസ്തുവിദ്യയിലെ അദ്ഭുതമെന്നു വിശേഷിപ്പിക്കാവുന്ന അതിമനോഹരമായ വീടുകളാണ് ലോറൻസനയിലേത്. ലോകപ്രശസ്തമായ സ്ഥലത്ത് വീടുകൾക്ക് ടൗൺ മേയർ പ്രഖ്യാപിച്ചിട്ടുള്ള വില എൺപത്തേഴ് രൂപ ! വെറും ‘തള്ളാണെന്നു’ കരുതി ആളുകൾ പിന്മാറാതിരിക്കാൻ നേരിട്ട് ബന്ധപ്പെടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ലോറൻസന മേയർ മൈക്കിൾ ഉൻഗരോ.
കഴിഞ്ഞ ആഴ്ച പട്ടണത്തിന്റെ ഭരണസമിതി മീറ്റിങ്ങിനു ശേഷമാണു മേയർ ലോറൻസനയിൽ വീടു വിലയിൽ ഇളവു പ്രഖ്യാപിച്ചത്. നാൽപതു വീടുകൾ വിൽക്കാൻ തീരുമാനിച്ചു. വില എൺപത്തേഴ് രൂപ (A 1). ‘‘ചട്ടങ്ങൾ പ്രകാരം മേൽനോട്ടം ബുദ്ധിമുട്ടായതിനാൽ ലോറൻസനയിലെ കുറച്ചു വീടുകൾ വിദേശികൾക്ക് വിൽക്കാൻ തീരുമാനിച്ചു. സാഹസികരായ ആളുകൾക്ക് ഈ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കാം. ഡെപ്പോസിറ്റ് തുക നൽകേണ്ടി വരുമെന്നു ഭയക്കേണ്ടതില്ല. വീട് വാങ്ങുന്നവർക്ക് വസ്തുവിന്റെ കാര്യത്തിൽ ആത്മാർഥത വേണം. നവീകരണ പ്രവർത്തനങ്ങൾക്കു നേരിട്ടു മേൽനോട്ടം വഹിക്കണം. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി പ്രാദേശിക ഭരണകൂടത്തെ അറിയിക്കണം. നവീകരണ പ്രവർത്തനത്തിന്റെ ചെലവ് പൂർണമായും വീട് വാങ്ങുന്നയാൾ മുടക്കണം’’ മേയർ മൈക്കിൾ വിശദീകരിച്ചു.
ഇരുനൂറു വർഷത്തിലേറെ പഴക്കമുള്ള നാൽപതു കെട്ടിടങ്ങൾ നിലനിൽക്കുന്ന പട്ടണമാണ് ഇറ്റലിയിലെ ബസിലിക്കാറ്റ പ്രദേശത്തുള്ള ലോറൻസന പട്ടണം. കുന്നിൻചെരിവിലെ വീടുകൾ 1800ൽ നിർമിച്ചവയാണ്. ഇപ്പോൾ താമസക്കാരില്ല. മേൽക്കൂര തകർന്നും ജനലും വാതിലുകളും ചിതലരിച്ചും നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. തടിയിലും കല്ലിലും നിർമിച്ച കെട്ടിടങ്ങൾ നവീകരിക്കുന്നതിനു വൻതുക ചെലവാകും. കല്ലും തടികളും വാങ്ങി വീടു നവീകരണ ചെലവ് പ്രാദേശിക ഭരണകൂടത്തിന് താങ്ങാനാവില്ല. ഈ സാഹചര്യം മറികടക്കാൻ ഭരണകൂടം ആലോചനാ യോഗം നടത്തി. അപ്പോഴാണ് വീടുകൾ വിൽക്കാൻ തീരുമാനിച്ചത്.
എൺപത്തേഴു രൂപയ്ക്ക് വീടു വാങ്ങുന്നവർ മൂന്നു വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കി താമസയോഗ്യമാക്കുമെന്നു ലോറൻസന നഗരത്തിന് ഉറപ്പു നൽകണം. ഒരു വീടു നന്നാക്കിയെടുക്കാൻ കുറഞ്ഞതു ഇരുപതു ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ഇതിനെ കുറിച്ചു റിപ്പോർട് ചെയ്ത മാധ്യമങ്ങൾ വിലയിരുത്തിയത്.