Thursday 11 June 2020 03:37 PM IST : By Liji Prathapan

മഞ്ഞുറഞ്ഞ തടാകവും കാസിനോകളുടെ ആനന്ദവും ആസ്വദിച്ച് അമേരിക്കൻ കാഴ്ച

taho 1

യാത്ര ചെയ്യാൻ താൽപര്യമില്ലാത്തവർ അധികമാരും കാണില്ല. ആഗ്രഹിച്ച സ്ഥലങ്ങളിലെല്ലാം സഞ്ചരിക്കാൻ സാധിച്ചില്ലെങ്കിലും അമേരിക്കയിലെ ഏതാനും സ്ഥലങ്ങൾ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. അതിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നതും കൂടുതൽ തവണ സന്ദർശിച്ചിട്ടുള്ളതുമായ രണ്ടു സ്ഥലങ്ങളാണ് ലേക്ക്‌ ടാഹോയും റെനോയും. അമേരിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഏറ്റവും പ്രശസ്തമായ സംസ്ഥാനമാണ് കാലിഫോർണിയ. അതിനു തൊട്ടടുത്ത് നെവാഡ. ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിലുള്ള വളരെ മനോഹരമായ തടാകമാണ് ലേക്ക് ടാഹോ. അവിടെ നിന്നു കാറിൽ ഉദ്ദേശം മുക്കാൽ മണിക്കൂർ യാത്രയുണ്ട് റെനോയിലേക്ക്.
മഞ്ഞണിഞ്ഞ ടാഹോ

taho 2


മനോഹരമായ ശുദ്ധജല തടാകമാണ് ടാഹോ. മഞ്ഞു വീഴുന്ന സമയമാണ് ഇവിടെ സന്ദർശകർ എത്തുന്നത്. ‌നവംബർ അവസാനത്തോടെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച മിക്കവാറും മാർച്ച് അവസാനം വരെ നീളും; എന്റെ സന്ദർശനങ്ങൾ അധികവും ക്രിസ്മസ് കാലത്തായിരുന്നു. മഞ്ഞു മൂടിക്കിടക്കുന്ന പ്രകൃതിയുടെ ഭംഗി പറഞ്ഞറിയിക്കുവാൻ സാധിക്കില്ല.

taho 3

മഞ്ഞിൽ കളിക്കാൻ പറ്റിയ ഒട്ടേറെ വിനോദങ്ങൾ ഈ സമയത്ത് ടാഹോയിൽ ഒരുക്കും; ഒരു പ്രധാന ആകർഷണം ഗൊണ്ടോല റൈഡ് ആണ്. താൽപര്യമുള്ളവർക്ക് സ്നോ ട്യൂബിങ്ങോ സ്‌കി ബൈക്കിങ്ങോ ആസ്വദിക്കാം. ഗൊണ്ടോല റൈഡ് പ്രത്യേക രീതിയിലുള്ള റോപ്പ്‌വേ റൈഡ് ആണ്. ഹെവൻലി ഗൊണ്ടോല എന്ന മഞ്ഞു മലയിലേക്കാണ് ഈ റോപ് വേയിൽ സഞ്ചരിക്കാൻ സാധിക്കുക. അവിടെ നിന്നു താഴേക്കു നോക്കുമ്പോൾ മഞ്ഞു മൂടിയ ടാഹോ തടാകം കാണാം. ഹെവൻലി ഗൊണ്ടോലയിൽ സ്കിയിങ് സൗകര്യമുണ്ട് .
വലിയ ലിറ്റിൽ സിറ്റി

taho 4


കാസിനോകൾക്കു പ്രശസ്തമായ സംസ്ഥാനമാണ് നെവാഡ. അതിന്റെ തലസ്ഥാന നഗരമാണ് റെനോ. ഇവിടുത്തെ പ്രത്യേകത മഞ്ഞു വീഴുന്ന മലകളും കാസിനോകളുമാണ്; വളരെ ഉയരമേറിയ കെട്ടിടങ്ങളാണ് കാസിനോകളെല്ലാം. ചൂതാട്ടം പോലുള്ള പലതരം കളികളും റസ്റ്ററൻന്റുകൾ, ഷോപ്പിംഗ് പ്ലേസ്, സ്വിമ്മിങ് പൂൾ, സ്പാ തുടങ്ങിയവ എല്ലാം സജ്ജീകരിച്ചിട്ടുണ്ട്. റെനോയിൽ നിന്ന് ഏകദേശം അര മണിക്കൂർ യാത്ര ചെയ്താൽ സ്കൈ ടവേൺ ഏരിയയിൽ എത്തിച്ചേരാം. ഇവിടെയും മഞ്ഞുകൊണ്ട് സമൃദ്ധമായ കാഴ്ചകളും മഞ്ഞിലുള്ള വിനോദങ്ങളും യാത്ര ആന്ദകരമാക്കും.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations