Thursday 28 January 2021 02:11 PM IST

സിനിമയിൽ കണ്ട സ്ഥലങ്ങളിലേക്ക് ലൊക്കേഷൻ ടൂർ; വിനോദസഞ്ചാരം അമേരിക്കയിൽ

Baiju Govind

Sub Editor Manorama Traveller

Atlanta,-Georgia

സിഐഡി ദാസനും കോൺസ്റ്റബിൾ വിജയനും ചേർന്നു പോൾ ബാർബറെ പിടിക്കാൻ അമേരിക്കയിലേക്കു പോയ കഥ മലയാളികൾക്കു മുന്നിൽ എത്തിച്ചതു പ്രിയദർശനാണ്. മോഹൻലാലും ശ്രീനിവാസനും കൂടി അമേരിക്കയിൽ പോയി അഭിനയിച്ച ഒട്ടേറെ സിനിമകളുടെ സീൻ ബൈ സീൻ ഇന്നും മലയാളികൾ ഓർക്കുന്നു. അതുപോലെ അമേരിക്കക്കാർക്ക് ഇഷ്ടപ്പെട്ട ഒട്ടേറെ ലൊക്കേഷനുകൾ അവരുടെ നാട്ടിലുണ്ട്. ‘ഐക്കണിക് ഷൂട് ലൊക്കേഷൻ’ എന്നാണ് അത്തരം സ്ഥലങ്ങളുടെ വിശേഷണം. ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തുന്ന വിനോദസഞ്ചാരികൾ ഈ ഷൂട്ടിങ് ലൊക്കേഷുകൾ സന്ദർശിക്കാറുണ്ട്.

മാർത്താസ് വൈൻ യാർഡ്

Martha_s-Vineyard,-Massachusetts

മാസച്യുസിറ്റ്സ് സംസ്ഥാനത്ത് അറിയപ്പെടുന്ന ഷൂട്ടിങ് പോയിന്റാണ് മാർത്താസ് വൈൻ യാർഡ്. നാൽപ്പത്തഞ്ചു വർഷങ്ങളായി ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ പ്രിയപ്പെട്ട സ്ഥലമാണിത്. Jaws എന്ന സിനിമയുടെ പ്രൈമറി ചിത്രീകരണം ഈ ദ്വീപിലായിരുന്നു. ആർമി ഐലൻഡായിട്ടാണ് ആ ചിത്രത്തിൽ ദ്വീപ് അവതരിപ്പിച്ചത്. ദ്വിപീലുള്ള എഡ്ഗാർ ടൗൺ മനോഹരമായ ദൃശ്യവത്കരിച്ചു. നഗരപ്രാന്തത്തിലുള്ള സൗത്ത് ബീച്ച് േസ്റ്ററ്റ് പാർക്ക് പിൽക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇന്നും ഹോളിവുഡ് സംവിധായകർ ‘കൂട്ടിച്ചേർക്കാൻ’ ഉള്ള രംഗങ്ങൾക്കു മികച്ച ലൊക്കേഷനായി കരുതുന്ന സ്ഥലമാണു മാർത്താസ് വൈൻ യാർഡ്.

അൽബുക്കർക്ക്

Albuquerque,-New-Mexico

അവാർഡ് നേടിയ ടിവി ഷോയാണു Breaking Bad. ബെസ്റ്റ് ടിവി ഷോ ഓഫ് ഓൾ ടൈം എന്നറിയപ്പെടുന്ന ടിവി പ്രോഗ്രാം. ന്യൂമെക്സിക്കോയിലെ അൽബുക്കർക്ക് എന്ന സ്ഥലത്താണ് ഈ പരിപാടി ഷൂട്ട് ചെയ്തത്. അൽബുക്കർക്കിലെ നോർത്ത് ഹൈറ്റ്സ്, ഡൗൺ ടൗൺ പ്രദേശങ്ങൾ പിന്നീട് സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട സ്ഥലമായി മാറി. നഗരത്തിലെ പ്രധാന പോയിന്റെന്നു പറയാവുന്ന ഇടങ്ങളാണ് നോർത്ത് ഹൈറ്റ്സും ഡൗൺ ടൗണും. വാൾട്ടർ വൈറ്റിന്റെ വീട്, എ–1 കാർ വാഷിങ് സെന്റർ എന്നിവ നോർത്ത് ഈസ്റ്റ് ഹൈറ്റ്സിലാണ്. അതേസമയം ആൽബുകർക്കിലെ ഡൗൺ ടൗണിലാണ് ജെസ്സെ ഹൗസ്. പിങ്ക്മാന്റെ വീടും ഇതിനു സമീപത്താണ്. ന്യൂമെക്സിക്കോയിൽ പ്രശസ്തമായ ബർഗർ വിൽക്കുന്ന ട്വിസ്റ്റർ റസ്റ്ററന്റിനെയാണ് ടിവി പരമ്പരയിൽ ലോസ് പൊലോസ് ഹെർമനോസ് റസ്റ്ററന്റാക്കി ഒരുക്കിയിട്ടുള്ളത്.

Hot-Air-Balloon-Festival,-Albuquerque,-New-Mexico

സാവന്നാസ് മ്യൂസിയം

അമേരിക്കയിലെ അൻപത്തൊന്നു സംസ്ഥാനങ്ങളിലെയും പ്രകൃതി ഭംഗി കൃത്യായി ഉപയോഗിച്ചിട്ടുള്ള സിനിമയാണ് Forrest Gump. അമേരിക്കൻ സിനിമാ പ്രേമികൾ ‘ലെജന്റ് ’ എന്നു വിശേഷിപ്പിക്കുന്ന ടോം ഹാംഗ്സിന്റെ അഭിനയ മികവാണ് ഫോറസ്റ്റ് ഗംപിനെ ജനപ്രിയമാക്കിയത്. സിനിമയുടെ ഹൈലൈറ്റാണ് ഒരു ബസ് േസ്റ്റാപ്പിനു സമീപത്തുള്ള ബെഞ്ചിൽ നായകൻ ഇരിക്കുന്ന സീൻ. ഈ സ്ഥലം ഇപ്പോൾ ‘സാവന്നാസ് ഹിസ്റ്ററി മ്യൂസിയ’ത്തിന്റെ ഭാഗമാണ്. ജോർജിയയിലെ ചിപ്‌വ സ്ക്വയർ എന്നു പറഞ്ഞാൽ ആളുകൾക്ക് ഈ സ്ഥലം പെട്ടെന്നു മനസ്സിലാകും.

Blue-Ridge-Parkway-in-North-Carolina

ബ്ലൂ റിജ് പാർക്ക് വേ

സൗത്ത് കലിഫോർണിയയിലെ ഐലൻഡ് േസ്റ്ററ്റ് പാർക്ക് പിൽക്കാലത്ത് സഞ്ചാരികളുടെ മനസ്സിൽ കയറിക്കൂടിയ ലൊക്കേഷനാണ്. പ്രകൃതി മനോഹരമായ ഈ സ്ഥലം ഹണ്ടിങ് ഐലൻഡിലാണ്. ഒട്ടേറെ യുദ്ധ രംഗങ്ങൾക്കു പശ്ചാത്തലമായ സ്ഥലമാണു േസ്റ്ററ്റ് പാർക്ക്. അതുപോലെ തന്നെ പ്രശസ്തമാണു നോർത്ത് കലിഫോർണിയയിലെ ബ്ലൂ റിജ് പാർക്ക് വേ. പ്രധാന കഥാപാത്രം ഓടിക്കയറുന്ന പർവതത്തിന്റെ പശ്ചാത്തലത്തിലുള്ള രംഗങ്ങൾ അവിടെയാണ് ദൃശ്യവത്കരിച്ചത്.

Boone-Hall-Plantation---Avenue-of-Oaks,Mount-Pleasant,South-Carolina

ജാക്സൺ പട്ടണം

Stranger Thingsന്റെ ഒട്ടേറെ രംഗങ്ങൾ ചിത്രീകരിച്ച സ്ഥലമാണു ജോർജിയയിലെ ജാക്സൺ എന്ന സ്ഥലം. ചെറിയ പട്ടണമാണു ജാക്സൺ. ഹോക്കിൻസിന്റെ കഥാപാത്രങ്ങൾക്കു സയൻസ് ഫിക്‌ഷൻ പശ്ചാത്തലം നൽകാൻ പ്രകൃതി ഒരുക്കിയ പ്രദേ‌ശമാണ് അതെന്നു പിൽക്കാലത്ത് പുകഴ്ത്തപ്പെട്ടു. ഇമോറി ബെയർക്ലിഫ് കാംപസിനെയാണ് ആ സിനിമയ്ക്കു വേണ്ടി നാഷനൽ ലബോറട്ടിയാക്കി മാറ്റിയത്. സ്കൂൾ കാലഘട്ടം ചിത്രീകരിക്കുന്നതിനു ലൊക്കേഷനായത് േസ്റ്റാക് ബ്രിജിലെ പാട്രിക് ഹെൻറി ഹൈസ്കൂൾ. ചെറു പട്ടണം ലോകശ്രദ്ധയിലേക്ക് കടന്നു വന്നതിന്റെ ക്രെഡിറ്റ് സംവിധായകന് അവകാശപ്പെട്ടതാണ്.

Stranger-Things-was-filmed-on-location-in-Atlanta,-Georgia-and-surrounding-towns-and-areas

ഹാമിൽടന്റെ വസതി

നിക്കോളസ് സ്പാർക്സിന്റെ നോവലിനെ ആസ്പദമാക്കി തയാറാക്കിയ The notebook എന്ന സിനിമയിൽ റ്യാൻ ഗോസ്‌ലിങ്, റേചർ മക്ആഡംസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൗത്ത് കാരലൈനയിലെ പർവത നിരയെ കഥയ്ക്കു വേണ്ടി സീബ്രൂക്കായി മാറ്റി. മൗണ്ട് പ്ലസന്റ് നദിക്കു സമീപത്തുള്ള ബൂൺ ഹാൾ പ്ലാന്റേഷനിലാണ് ഈ സിനിമയിൽ ഹാമിൽടന്റെ വേനൽക്കാല വസതി ഒരുക്കിയത്. നോവയും എയ്‌ലിയും ഒന്നിക്കുന്ന അതിമനോഹരമായ രംഗങ്ങൾക്കു പശ്ചാത്തലമായത് മോംഗ്സ് കോർണറിലുള്ള സൈപ്രസ് ഗാൻഡനാണ്. പശ്ചാത്തല ഭംഗിയുടെ മികവിന് ഏറെ പ്രശംസ നേടിയ സിനിമയാണ് ദി നോട് ബുക്ക്.

അമേരിക്ക കാണാൻ...

Martha_s-Vineyard,-Massachusetts-(2)

ലോകം മുഴുവൻ സഞ്ചാരികളെ അമേരിക്കയിലേക്ക് ആകർഷിക്കാനായി പ്രവർത്തിക്കുന്ന Go USAയാണ് സിനിമയെ ആധാരമാക്കി ലൊക്കേഷനുകൾ പ്രമോട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ സംസ്കാരം, അവിടത്തുകാരുടെ ദേശീയ വൈകാരികത തുടങ്ങിയ കാര്യങ്ങൾ സിനിമാ സ്ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. അമേരിക്കയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് ഷോക്കേസ് ചെയ്യുന്നത്. അമേരിക്കയിൽ എത്തുന്നയാൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ, റോഡുകൾ, സംഗീതം, കല, സാഹസികത എന്നിവയെല്ലാം വിശദീകരിക്കുന്നു. അമേരിക്കയിലെ പരമ്പരാഗത വിഭവങ്ങളും ഭക്ഷണ രീതിയും വിശദമാക്കുന്നു. ഉപയോക്താവിനെ അമേരിക്കയുടെ ഉൽപന്നങ്ങളിലേക്ക് ആകർഷിക്കും വിധം വഴികാട്ടിയാവുകയാണ് ഗോ യുഎസ്എ. കൂടുതൽ വിവരങ്ങൾ GoUSA.in

Tags:
  • Manorama Traveller