Tuesday 07 September 2021 09:45 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ കണ്ടതിൽ വെച്ചേറ്റവും വലിയ സ്റ്റാർ മാനിഫെസ്റ്റേഷൻ മമ്മൂക്കയാണെന്ന് അനൂപ് മേനോൻ ചുമ്മാ പറഞ്ഞതല്ല’: കുറിപ്പ്

mammootty-6

എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് ശ്രദ്ധേയ കുറിപ്പുമായി ഒരു ആരാധകൻ. ഷാനിദ് എം.കെ എഴുതിയ ഈ കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപ്പുകൾ ഏറ്റെടുത്തു കഴിഞ്ഞു.

ഷാനിദ് എം.കെയുടെ കുറിപ്പ് –

ഒരു ലക്ഷം ആളുകളുടെ മുന്നിലേക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങി..ദുബായ് പോലീസിന്റെ കാറുകളും ബൈക്കുകളും VIP എസ്കോർട്ടും,ഹാർലി ഡേവിഡ്സൺ ബൈക്കുകൾ, ഫെറാറി, ലാംബോർഗിനി, ബെന്റ്ലി, റോൾസ് റോയ്‌സ്, ലിമോസിനുകൾ,പോർഷേ,ഹമ്മർ, ജീപ്പ് വ്രാങ്‌ളർ,റേഞ്ച് റോവേഴ്സ്,ലാൻഡ് ക്രൂയിസർ, പ്രാഡോ,ബെൻസ്,വോൾവോ തുടങ്ങി ആഡംബര വാഹനങ്ങളുടെ നടുവിൽ വെളുത്ത ലിമോസിനിൽ നിന്ന് റോഡിനു സൈഡിൽ തന്നെ കാണാനെത്തിയവരെ കൈവീശി കാണിച്ചു കൊണ്ട് ഒരാൾ നീങ്ങിക്കൊണ്ടിരുന്നു..

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു കൊണ്ട് റോഡ് ഷോ നടത്താൻ മാത്രം സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിൽ ഉണ്ടായിട്ടുള്ളൂ അയാളുടെ പേര് മമ്മൂട്ടിയെന്നാണ്

ഞാൻ കണ്ടതിൽ വെച്ചേറ്റവും വലിയ സ്റ്റാർ മാനിഫെസ്റ്റേഷൻ മമ്മൂക്കയാണെന്ന് അനൂപ് മേനോൻ ചുമ്മാ പറഞ്ഞതല്ല

ഒരു നടനെ കാണിച്ചു തരാൻ ആരെങ്കിലും എന്നോട് പറഞ്ഞാൽ ഞാൻ മമ്മൂട്ടിയെ കാണിച്ചു കൊടുക്കും..

കാരണം അയാളുടെ നാഡിയിലും ഞരമ്പിലും മജ്ജയിലും മാംസത്തിലും രക്തത്തിലും ഊറിക്കിടക്കുന്നതാണ് അഭിനയത്തോടുള്ള അഭിനിവേശം

നാളെ ഒരു സിനിമയും ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരുന്ന ഒരു കാലഘട്ടം മമ്മൂട്ടിക്ക് ഉണ്ടാവുകയാണെങ്കിൽ പോലും അങ്ങേര് വീട്ടിൽ ഇരിക്കില്ല.. പകരം ഒരു ബാഗും തൂക്കി ചാൻസ് ചോദിച്ചു സംവിധായകരുടെ വീടുകളുടെ വാതിലിൽ അയാൾ മുട്ടും.. കാസ്റ്റിംഗ് കാളുകൾ തേടിപ്പിടിച്ചു അങ്ങോട്ട് ചെന്ന് അഭിനയിച്ചു കാണിക്കും..അയാൾക്ക് അഭിനയിച്ചു കൊണ്ടേ ഇരിക്കണം..

ഏതൊരു യൂത്താനെക്കാളും സിനിമകൾ എഴുപതുകാരൻ മമ്മൂട്ടിയുടെ ലിസ്റ്റിൽ ഉണ്ട് എന്ന് പറയുമ്പോൾ അയാളുടെ അഭിനയമോഹത്തെ എങ്ങനെ നിർവചിക്കും.. അഭിനയിക്കാൻ വേണ്ടി മാത്രമായി ജനിച്ച മനുഷ്യൻ പക്ഷെ അയാൾ ജീവിതത്തിൽ അഭിനയിക്കാറില്ല..

ഒരു മലയാള നടന് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഉയരങ്ങളിൽ അയാൾ വിരാജിക്കട്ടെ

ഒരു കുലപതിയെപ്പോലെ...

ജന്മദിനാശംസകൾ മമ്മൂക്കാ...

#smk

screen-1
screen-2