Tuesday 07 September 2021 10:01 AM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടി സാറിന് 70 വയസ്സോ...വിശ്വസിക്കുവാനാകുന്നില്ല: ജൻമദിനാശംസകൾ നേർന്ന് കമൽഹാസൻ: വിഡിയോ

mammootty-7

എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ആശംസകളുമായി കമൽഹാസൻ. മമ്മൂട്ടിക്ക് 70 വയസ്സായെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ലെന്നാണ് ആശംസ വിഡിയോയിൽ കമൽ പറയുന്നത്.

‘മമ്മൂട്ടി സാറിന് 70 വയസ്സായി എന്ന് പറഞ്ഞപ്പോൾ ‍ഞാൻ വിശ്വസിച്ചില്ല. എന്റെ പ്രായമുള്ള ആളാണ്, അല്ലെങ്കിൽ എന്നേക്കാൾ പ്രായം കുറവുള്ള ആളാണ് എന്നാണ് കരുതിയത്’.– കമൽ പറയുന്നു. മലയാളത്തിലാണ് അദ്ദേഹത്തിന്റെ ആശംസ.