Tuesday 07 September 2021 10:37 AM IST : By സ്വന്തം ലേഖകൻ

സഹോദരതുല്യമായ വാത്സല്യം, കരുതൽ... : ഇച്ചാക്കയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ: വിഡിയോ

mammootty-9

മലയാളത്തിന്റെ താരചക്രവർത്തിമാരാണ് മമ്മൂട്ടിയും മോഹൻലാലും. സിനിമയ്ക്കപ്പുറം ഇരുവരും തമ്മില്‍ അടുത്ത സൗഹൃദത്തിലുമാണ്. മോഹൻലാലിന് സ്വന്തം ഇച്ചാക്കയാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് ലാലുവും. ഇപ്പോഴിതാ, 70-ാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂക്കയ്ക്ക് ആശംസകള്‍ നേർന്ന് വിഡിയോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.

‘അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും കുടുംബവും ഒപ്പം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ പേരിനൊപ്പം എന്റെ പേരും പറയുന്നത് സന്തോഷമാണ്. 53 സിനിമകളിൽ ഞങ്ങൾക്ക് ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചു. ഒന്നിച്ച് അഞ്ച് സിനിമകൾ നിർമ്മിച്ചു. ഈ കൂട്ടുകെട്ട് വിസ്മയമാണ്. ചെയ്യാൻ ഇരിക്കുന്ന സിനിമകൾ ചെയ്തതിനേക്കാൾ മനോഹരം എന്നാണ് ഞാൻ കരുതുന്നത്’.– മോഹൻലാൽ പറഞ്ഞു.