Tuesday 10 October 2023 03:17 PM IST : By സ്വന്തം ലേഖകൻ

എല്ലാ വാട്സാപ്പ് കോളുകളും റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടോ?; പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി കേരളാ പൊലീസ്

whatsapp0987hhjjj

വാട്സാപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ട്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ് എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി കേരളാ പൊലീസ്. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 

കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;

എല്ലാ വാട്സാപ്പ് കാളുകളും റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നുമുള്ള വ്യാജ സന്ദേശം പ്രചരിക്കുന്നതായി നിരവധിപേർ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും നൽകിയിട്ടില്ല. 

ഏതാനും വർഷം മുൻപ് പ്രചരിച്ച ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഇപ്പോൾ വീണ്ടും ഷെയർ ചെയ്തിരിക്കുകയാണ്. അടിസ്ഥാനരഹിതമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.