Friday 30 July 2021 02:17 PM IST : By സ്വന്തം ലേഖകൻ

റിസോർട്ട് അനുഭവം സമ്മാനിക്കുന്ന തലശേരിയിലെ വീടിന്റെ ഇന്റീരിയർ ഒന്നു കാണേണ്ടത് തന്നെയാണ്

jude 1

നമ്മുടെ നാട്ടിൽ സാധാരണ കാണുന്ന ട്രോപ്പിക്കൽ കന്റെംപ്രറി വീടുകളിൽ നിന്ന് വ്യത്യസ്തമായി ഗൾഫ് ടച്ചുള്ള കന്റെംപ്രറി ഗ്ലോസി ഫിനിഷിലുള്ള ഒരു വീടാണിത്. 17 സെന്റിൽ 7000 ചതുരശ്രയടിയാണ് ഈ മൂന്നു നില വീട് ഷക്കീറിനും നസ്ലിയയ്‌ക്കുമായി ഡിസൈനർ പി. ആർ. ജൂഡ്‌സൺ ആണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. റമാൻഷൻ’ എന്ന, മോഡേൺ എലിവേഷനോടു കൂടിയ ഈ വീട് നിർമിച്ചിരിക്കുന്നത്. ഒരു വില്ല പ്രോജക്ടിന്റെ ഭാഗമാണ് വീട്. കന്റെംപ്രറി എക്സ്റ്റീരിയറിന്റെ ഭംഗിക്ക് മാറ്റു കൂട്ടുന്നത് സ്റ്റോൺ ക്ലാഡിങ് ആണ്. അകത്തളത്തിലെ ലക്ഷ്വറിയുടെ ഒരു സൂചന കൂടി എക്സ്റ്റീരിയർ നൽകുന്നു. ചെറിയ പ്ലോട്ട് ആണെങ്കിലും വീടിനു ചുറ്റും ചെടികളും മരങ്ങളും നട്ട് നല്ലൊരു ചുറ്റുപാടും ഒരുക്കി. രണ്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

jude 5

കണ്ണുകളെ പ്രയാസപ്പെടുത്താത്ത ഗ്ലോസി ഫിനിഷ് അകത്തളത്തിന് പൊതുവായി നൽകിയിരിക്കുന്നു. ഫോർമൽ ലിവിങ്ങിന്റെ ജനലിനോടു ചേർത്തു നൽകിയ ജലധാര, അകത്തളത്തിന് മുഴുവൻ സമയവും തണുപ്പു നൽകാൻ സഹായിക്കുന്നു. സ്റ്റോൺ ക്ലാഡിങ് ചെയ്ത ഭിത്തികളാണ് ജലധാരയ്ക്കു ചുറ്റും. അകത്തളത്തിലെ ഓരോ ഘടകവും ലക്ഷ്വറി അനുഭവം പകരുന്നതാണ്. നിലത്തു വിരിച്ച ഇറ്റാലിയൻ മാർബിളിന്റെ സമ്പന്നതയോടു യോജിച്ചതാണ് വോൾപേപ്പറും ക്രിസ്റ്റൽ ലാംപ്ഷേഡുകളുമെല്ലാം. ഇറക്കുമതി ചെയ്ത ഫർണിച്ചറും ഫർണിഷിങ്ങുമെല്ലാം നിയോ ക്ലാസിക് ശൈലിയിൽ ക്രമീകരിച്ച അകത്തളത്തിന് മാറ്റുകൂട്ടുന്നു.

jude 4

ഗ്ലാസ്ക്രി-സ്റ്റൽ- ലൈറ്റിങ് ഇവ മൂന്നും കൊണ്ട് അകത്തളത്തിൽ മാന്ത്രികത സൃഷ്ടിച്ചിരിക്കുന്നു ഡിസൈനർ. പരമാവധി ക്രോസ് വെന്റിലേഷനും കോർട്‌യാർഡുകളും നൽകി വീടിനകം എപ്പോഴും കൂൾ ആക്കി നിർത്താൻ ശ്രമിച്ചു. എല്ലാ മുറികളും ഏതെങ്കിലും തരത്തിൽ പച്ചപ്പിലേക്ക് തുറക്കുന്നു. യുപിവിസി, മൾട്ടിവുഡ് എന്നിവയ്ക്ക് പിയു, വെനീർ ഫിനിഷുകൾ നൽകി അകത്തളക്രമീകരണം നടത്തി. അടുക്കളയിലും ഏറ്റവും ട്രെൻഡി കളറും ഡിസൈനുകളും സ്വീകരിച്ചു.

jude 6

ഫാമിലി ലിവിങ്ങിനോടു ചേർന്ന് രാജകീയ ശൈലിയിൽ ഡിസൈൻ ചെയ്ത ഗോവണിയും ഡബിൾഹൈറ്റ് ഉള്ള കോർട്‌യാർഡും ക്രമീകരിച്ചിരിക്കുന്നു. ഫാമിലി ലിവിങ്ങിന്റെ ഭിത്തിയിൽ ഒനിക്സ് സ്റ്റോൺ ആണ് ക്ലാഡ് ചെയ്തിരിക്കുന്നത്. ഗ്ലാസ് പാളികൾക്കിടയിൽ ഉരുളൻകല്ലുകൾ നിറച്ച് നിർമിച്ച പടികളോടു കൂടിയ ഗോവണി വളരെ ആകർഷകമാണ്. ചിത്രകാരൻ കൂടിയായ ഡിസൈനറുടെ സ്വന്തം കലാസൃഷ്ടികൂടിയാണ് ഹാൻഡ്റെയിൽ.

jude 3

അഞ്ച് കിടപ്പുമുറികളാണ് ഈ വീട്ടിൽ. താഴെ രണ്ട്, ഒന്നാം നിലയിൽ രണ്ട്, രണ്ടാം നിലയിൽ ഒന്ന് എന്നിങ്ങനെയാണ്‌ കിടപ്പുമുറികളുടെ ക്രമീകരണം. ഓരോ കിടപ്പുമുറിയും ഉപയോഗിക്കുന്നവരുടെ ഇഷ്ടങ്ങളനുസരിച്ച് വ്യത്യസ്ത തീമിൽ ക്രമീകരിച്ചു. കണ്ണിന് ഇമ്പമാർന്ന നിറങ്ങളാണ് കിടപ്പുമുറികൾക്ക് നൽകിയത്.

jude 4

വീടിനു പുറത്ത് പൂന്തോട്ടത്തിനു വേണ്ടി മാറ്റിവയ്ക്കാൻ കൂടുതൽ സ്ഥലം കിട്ടിയില്ല എന്ന സങ്കടം മാറ്റാൻ മുകളിലെ നിലകളിലും ധാരാളം പച്ചപ്പിന് സ്ഥാനം നൽകി. ഒന്നാം നിലയിൽ പുൽത്തകിടിയും ഗാർഡനും ഒരുക്കി. ഇവിടെ ഒരു സ്വിമിങ് പൂളും ക്രമീകരിച്ചിട്ടുണ്ട്. ഹെഡ്ബോർഡുകളിലും സീലിങ്ങിലും വരെ ഒാരോ ഇഞ്ചിലും വർണവിസ്മയം തീർക്കുകയാണ് ഇൗ വീട്. 

jud 5

ഡിസൈൻ:  പി. ആർ. ജൂഡ്സൺ

ജൂഡ്സൺ അസോഷ്യേറ്റ്സ്, കൊച്ചി

info@judsonassociates.net

Tags:
  • Vanitha Veedu