Saturday 07 September 2024 02:11 PM IST : By സ്വന്തം ലേഖകൻ

വീടു നോക്കാൻ സമയം കുറവാണോ? കർട്ടൻ റോഡിലേക്കു മാറ്റൂ...

Curtain

കർട്ടനിലും ബ്ലൈൻഡിലും ഒരുപാട് പുതുമകൾ വിപണിയിൽ വരുന്നുണ്ട്. പുതിയ ഉൽപന്നമുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. അത് ക്രമീകരിക്കാനുള്ള സംവിധാനം കൂടി മികച്ചതും ആകർഷണീയവുമാകണം. കർട്ടൻ അല്ലെങ്കിൽ ബ്ലൈൻഡ് മിക്കവരും ട്രാക്കിലാണ് പിടിപ്പിക്കുക. ബ്ലൈൻഡ് ഇത്രയും വ്യാപകമാകും മുൻപ് കർട്ടൻ റോഡിലാണ് കർട്ടൻ ഘടിപ്പിച്ചിരുന്നത്. കർട്ടൻ റോഡിന്റെ ആകർഷണ വലയത്തിലേക്ക് ഇപ്പോൾ പലരും മടങ്ങിവരുന്നുണ്ട്.

സ്റ്റെയിൻലെസ് സ്റ്റീൽ കർട്ടൻ റോഡുകളാണ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. തടി, അലുമിനിയം കർട്ടൻ റോഡുകൾ ഉണ്ടെങ്കിലും ഡിമാൻഡ് എസ്എസിനു തന്നെ. പൗഡർ കോട്ടിങ് ചെയ്ത് ഫിനിഷ് നൽകുന്നു. ബ്രോൺസ്, ബ്രാസ്, സിൽവർ, ഗോൾഡ് എന്നീ ലോഹങ്ങളുടെയെല്ലാം സാധാരണ ഫിനിഷും ആന്റിക് ഫിനിഷും ലഭിക്കും.

റോഡിന്റെ ഇരുവശത്തുമുള്ള നോബിനനുസരിച്ചാണ് വില വരുന്നത്. എസ്എസ് കൊണ്ടുതന്നെയുള്ള നോബ് ആണെങ്കി ൽ താരതമ്യേന ചെലവ് കുറവാണ്. ഗ്ലാസ്, കണ്ണാടിക്കഷണങ്ങളോ ചിപ്പിയോ ഒട്ടിച്ചത്, സെറാമിക്, തടി... ഇങ്ങനെ ഒട്ടേറെ നോബുകൾ വിപണിയിലുണ്ട്. മികച്ച ബ്രാൻഡുകൾക്ക് 2,999 രൂപ മുതലാണ് വില. ജനലിന്റെ സ്റ്റാൻഡേർഡ് വലുപ്പമനുസരിച്ചുള്ള റെഡിമെയ്ഡ് റോഡുകളും ആവശ്യാനുസരണം നീളം വ്യത്യാസപ്പെടുത്താവുന്നവയും വിപണിയിലുണ്ട്.

Curtain2

കർട്ടൻ റോഡുകൾക്ക് ട്രാക്കുകളെ അപേക്ഷിച്ച് കുറഞ്ഞ മെയിന്റനൻസ് മതി. ട്രാക്കിൽ നിന്ന് കർട്ടൻ ഊരാനും കഴുകിയ ശേഷം തിരിച്ചു പിടിപ്പിക്കാനും പ്രയാസമാണ് എന്നതാണ് പലരും കർട്ടൻ റോഡ് തിരഞ്ഞെടുക്കാൻ കാരണം. വൃത്തിയാക്കാൻ എളുപ്പവും കർട്ടൻ റോഡ് തന്നെ.

വളരെ മോഡേൺ ആയ വീടുകൾക്ക് ട്രാക്കുകൾ തന്നെയാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. ആന്റിക് ശൈലിയിലുള്ള കർട്ടൻ റോഡുകൾ ട്രെഡീഷണൽ, ക്ലാസിക്കൽ ഇന്റീരിയറുകളെ ആകർഷകമാക്കും. ഐലിറ്റ്, ലൂപ് കർട്ടനുകൾക്കാണ് റോഡ് കൂടുതലായി ഉപയോഗിക്കുന്നത്. രണ്ട് പാളികളായി കർട്ടൻ ഇടണമെങ്കിൽ അതനുസരിച്ച് മുന്നിലും പിന്നിലും ഓരോ റോഡുകൾ വീതമുള്ള ഡബിൾ റോഡും വിപണിയിൽ ലഭിക്കും. പിന്നി ൽ കനം കുറഞ്ഞ ഷീർ (sheer) കർട്ടനും മുന്നിൽ മെയിൻ കർട്ടനുമിടാം. കോമൺ ഏരിയയിൽ ആണ് കൂടുതൽ പേരും കർട്ടൻ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അല്പം പ്രൗഢിയുള്ള നോബോടു കൂടിയ കർട്ടൻ റോഡും തിരഞ്ഞെടുക്കാം. ചു രുക്കത്തിൽ അല്പം ലക്ഷ്വറി, പ്രീമിയം പോജക്ട് എന്ന നിലയിലാണ് കർട്ടൻ റോഡും കർട്ടനും തിരഞ്ഞെടുക്കപ്പെടുന്നത്. 

കടപ്പാട്: പി സ്ക്വയർ സൊല്യൂഷൻസ്, കടവന്ത്ര, കൊച്ചി