Wednesday 03 May 2023 12:55 PM IST : By സ്വന്തം ലേഖകൻ

ഭൂമി തരംമാറ്റൽ അറിയേണ്ടതെല്ലാം; വനിത വീട് വെബിനാർ മേയ് 11ന്

veedu-webinar-cover

ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ പങ്കുവയ്ക്കുന്ന വെബിനാർ മേയ് 11 ന് നടക്കും. വനിത വീട് മാസിക സംഘടിപ്പിക്കുന്ന വെബിനാറിൽ ഹൈക്കോടതി അഭിഭാഷകൻ അനീഷ് കോയിക്കര സംശയങ്ങൾക്ക് ഉത്തരം നൽകും. വൈകിട്ട് ആറ് മുതൽ സൂം പ്ലാറ്റ്ഫോമിലാണ് വെബിനാർ.

veedu-webinar-poster

ഭൂമി തരംമാറ്റലിന്റെ നടപടിക്രമങ്ങൾ, ഫീസ് വിവരങ്ങൾ, അക്ഷയകേന്ദ്രം വഴി അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെല്ലാം വെബിനാറിൽ പരാമർശിക്കും.

veedu-webinar-poster2

ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക് 99473 15453 എന്ന നമ്പരിൽ വിളിക്കുകയോ പേരും വിലാസവും വാട്സാപ്പ് സന്ദേശമായി അയക്കുകയോ ചെയ്യാം.