Friday 26 May 2023 12:08 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ അരുമകൾക്ക് എപ്പോഴും വിശപ്പാണോ? ശ്രദ്ധിക്കുക ഈ ലക്ഷണങ്ങൾ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും

pet-hungry

സാധാരണമായ വിശപ്പ്, ഭക്ഷണം കണ്ടാൽ ഉടൻ എത്ര ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിനിടയിലും ഓടി വരുക, ഒട്ടകം വെള്ളം കുടിക്കുന്നതിനു സമാനമായി ഒരുപാടു വെള്ളം അകത്താക്കുക- ഈ മൂന്നു ലക്ഷണങ്ങൾ വളർത്തു മൃഗങ്ങളിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.

∙ വളർത്തുമൃഗങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെയും കുടിക്കുന്ന വെള്ളത്തിന്റെയും അളവിനെക്കുറിച്ചു കൃത്യമായ ധാരണ വേണം. എങ്കിലേ പതിവിൽ നിന്നു മാറ്റം വരുമ്പോ ൾ അറിയൂ.

∙ അമിത വിശപ്പു രണ്ടു തരത്തിൽ കാണപ്പെടാം. കൂടുതൽ ഭക്ഷണം കഴിക്കുന്നതിനനുസരിച്ചു ശരീര വളർച്ചയും ഭാരവും കൂടുന്നവർ ഒരു വിഭാഗം. ആഹാരത്തോട് അമിതമായ ആർത്തിയുണ്ടായിട്ടും ശരീരം ക്ഷീണിച്ചു വരുന്നവർ രണ്ടാമത്തെ വിഭാഗം.

∙ ഇതിൽ രണ്ടാമത്തെ വിഭാഗത്തിനു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ൈഹപ്പർതൈറോയിഡ്‌ രോഗം, ഡയബറ്റിക്സ്, കാൻസർ, എക്സോക്രയിൻ പാൻക്രിയ ഗ്രന്ഥികളുടെ വീക്കം, അമിതമായ വിരശല്യം തുടങ്ങിയ അസുഖങ്ങളിലാണ് ഇത്തരം ലക്ഷണം കാണപ്പെടുക.

∙ സെറം T4 ടെസ്റ്റ്, രാവിലെ വെറും വയറ്റിൽ രക്തത്തിലെ ഗ്ലൂക്കോസ് അളവു പരിശോധിക്കുക,സ്കാൻ, മലമൂത്ര പരിശോധന, രക്തപരിശോധന എന്നിവയിലൂടെ രോഗം തിരിച്ചറിയാം, ചികിത്സിക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.അബ്ദുൾ ലത്തീഫ് .കെ

എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ

വെറ്ററിനറി സർജൻ