Monday 21 October 2019 04:43 PM IST : By സ്വന്തം ലേഖകൻ

കാഴ്ച കാണാനിറങ്ങാം, കൂട്ടത്തിൽ ബേക്കിങ്ങും ടെററിയം മേക്കിങ്ങും പഠിക്കാം

terra

കൊച്ചിക്കാരോടാണ് ഇപ്പറയുന്നത്. ഒക്ടോബർ 26 ശനിയാഴ്ച കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന വനിത വീട് എക്സിബിഷൻ വെറുമൊരു എക്സിബിഷനല്ല! പതിവു പോലെ സ്റ്റാളുകളിൽ കയറിയിറങ്ങി ബ്രോഷറും വാങ്ങി ഐസ്ക്രീമും വാങ്ങിത്തിന്ന് തിരിച്ചു പോരേണ്ട.

നല്ലൊരു ബിസിനസ്സിനു സാധ്യതയുള്ള, അല്ലെങ്കിൽ ഒഴിവു സമയം പ്രയോജനപ്പെടുത്താവുന്ന രണ്ട് കിടിലൻ പരിപാടികളാണ് അന്ന് കാലത്ത് പതിനൊന്നിനും ഒരു മണിക്കും ഇടയിൽ എക്സിബിഷൻ ഹാളിൽ നടക്കുന്നത്.

v-exhi-2

പരിപാടി ഒന്ന്, ടെററിയം മേക്കിങ്. എന്താണെന്നു പിടികിട്ടിയോ? ചെറിയ ഗ്ലാസ് പാത്രങ്ങളിലും സെറാമിക് കപ്പിലുമൊക്കെ കല്ലും പുല്ലും മണ്ണും കൊണ്ട് ചെറിയ പൂന്തോട്ടമുണ്ടാക്കുന്ന വിദ്യയാണിത്. മേശക്കു മുകളിലും അടുക്കളയുടെ പാതകത്തിലും കിടപ്പുമുറിയിലുമെല്ലാം വയ്ക്കാം. ആർക്കിടെക്ട് ടരാനയും കാർത്തിക്കുമാണ് സൂപ്പർ ടെററിയം ഉണ്ടാക്കാൻ പഠിപ്പിക്കുന്നത്.

രണ്ടാമത്തെ പരിപാടി എന്താണെന്നു കേൾക്കണോ? ബേക്കിങ്. വെറുതെ കേക്കും ബിസ്ക്കറ്റുമൊക്കെ ബേക്ക് ചെയ്യാൻ അറിയാമായിരിക്കും. എന്നാൽ കണ്ണിനെയും നാവിനെയും കൊതിപ്പിക്കുന്ന വിധത്തിൽ കലാപരമായി അലങ്കരിക്കാനാണ് ഇവിടെ പഠിപ്പിക്കുന്നത്. മിസ്സ് ചെയ്യരുത്!

v-exhi

ഇതെല്ലാം കാണണമെങ്കിൽ എക്സിബിഷൻഹോൾ ചുറ്റിക്കറങ്ങേണ്ടിവരും എന്നു മടിച്ചിരിക്കുകയും വേണ്ട. എക്സിബിഷൻഹാളിന്റെ നടുക്കുള്ള കോർട്‌യാർഡിലാണ് പരിപാടികൾ. കൊച്ചിയിലും ചുറ്റുപാടുമുള്ള എല്ലാരും കൊച്ചിക്കു വിട്ടോളൂ. സൗജന്യമായി വനിത വീട് എക്സിബിഷനോടൊപ്പം ചേരൂ, കലാകാരൻമാരാകൂ.

v-exhi-4
Tags:
  • Lanscapes