മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ അധ്യാപിക ഗിരിജ ടീച്ചറുടെ ജീവിതത്തിൽ നിന്ന്
കണ്ണിലെ ഇരുട്ടും മനസ്സിലെ വെളിച്ചവും തമ്മിലുള്ള മത്സരമാണ് കോളജ് അധ്യാപിക ഗിരിജയുടെ ജീവിതം. പഠനകാലത്തു ഫാറൂഖ് കോളജിൽ ഗിരിജയുടെ സീനിയറായിരുന്നു സി. കെ. ജയചന്ദ്രന്‍. അദ്ദേഹത്തിനും കാഴ്ചയ്ക്കു പരിമിതികൾ ഉണ്ടായിരുന്നു.
‘‘കോളജിൽ പഠിക്കുന്ന സമയത്തു പരസ്പരം അറിയാം. പഠനകാര്യങ്ങളിൽ സഹായിച്ചിരുന്നു. ആ സൗഹൃദം വിവാഹത്തിലേക്ക് എത്തി. കൊയിലാണ്ടിയിലായിരുന്നു അദ്ദേഹത്തിന്റെ വീട്. അന്നു ജീവിതം എന്താകും എന്നുപോലും അറിയാതെ നിൽക്കുന്ന സമയം. ഒരു കുഞ്ഞു വീടായിരുന്നു ഞങ്ങളുടേത്. ജയേട്ടന് എന്നേക്കാൾ കാഴ്ചയുണ്ട്. എന്നിട്ടും എെന്ന സ്വീകരിക്കാൻ തയാറായല്ലോ എന്നായിരുന്നു മനസ്സിൽ. വിവാഹം കഴിഞ്ഞതും എനിക്ക് കോളജിൽ ജോലികിട്ടി. അദ്ദേഹത്തിനും സർക്കാർ ജോലി കിട്ടി. രണ്ടു മക്കളുണ്ടായി. അഭിജിത് ജയനും അഭിനവ് ജയനും.
ഒരു സന്തോഷം. അതിനു പിന്നാലെ വരുന്ന വലിയ വേദന. അതാണെന്റെ ജീവിതം. ജോലി കിട്ടിയ സന്തോഷം കുഞ്ഞിനു കാഴ്ചയില്ലെന്ന വേദനയിൽ തീർന്നു. രണ്ടാമത്തെ മകൻ ജനിച്ചു. അവനു കുഴപ്പമൊന്നുമില്ലാതെ ഞങ്ങൾ സമാധാനത്തോടെ മുന്നോട്ടു പോകുമ്പോഴാണു തകർത്തു കളയാൻ വിധി തീരുമാനിച്ചത്.

ജീവിതത്തിൽ എല്ലാം ശാന്തമായെന്നു തോന്നും. എ ന്തൊരു വിഡ്ഢിത്തമാണെന്നു തൊട്ടടുത്ത നിമിഷം തിരിച്ചറിയും. ചുഴലിക്കാറ്റിൽ മറിഞ്ഞു വീഴുമ്പോഴും മനസ്സിലെ വെളിച്ചം അണയല്ലേ എന്ന പ്രാർഥനയേയുള്ളൂ.
മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ അധ്യാപിക ഗിരിജ ടീച്ചറുടെ ആത്മവിശ്വാസം വെളിച്ചം പകരുന്ന ജീവിതം വായിക്കാം ഈ ലക്കം വനിതയിൽ