Wednesday 18 November 2020 03:15 PM IST

‘ഞാൻ ഉണ്ടാക്കിയ ബാം ഉപയോഗിച്ചപ്പോൾ മോന്റെ ചർമ പ്രശ്നങ്ങൾ മാറി; കുഞ്ഞുങ്ങളുടെ കാര്യത്തിൽ ബെസ്റ്റ് എന്ന ഓപ്ഷനപ്പുറത്തേയ്ക്ക് മറ്റൊന്നും നോക്കാറില്ല’

Lakshmi Premkumar

Sub Editor

sicccdddgf ഫോട്ടോ: അഭിലാഷ്

എന്റെ മോള്  ജനിച്ച് നാലു മാസം മുതൽ അവളുടെ ശരീരത്തിൽ നിറയെ ചുവന്നു തടിച്ച പാടുകൾ വരാൻ തുടങ്ങി. മൃദുലമായ കുഞ്ഞു ശരീരമല്ലേ, നിറയെ  പാടുകൾ. ഞാനും ഭർത്താവും അന്ന് അമേരിക്കയിലാണ്. ഞങ്ങൾ ആകെ ടെൻഷനായി. കുഞ്ഞിന്റെ അസ്വസ്ഥതകളും കരച്ചിലും കൂടുമ്പോൾ ഒപ്പം കരയാമെന്നല്ലാതെ മറ്റൊരു വഴിയും ഇല്ല. ‘ഇത്  ഭക്ഷണത്തിൽ നിന്നുള്ള അലർജിയാണ്. അമേരിക്കയിലെ തണുപ്പുള്ള കാലാവസ്ഥ സ്ഥിതി മോശമാക്കിയേക്കാം. ശരീരം ഡ്രൈ ആകുകയും അത് റാഷസായി മാറുകയും ചെയ്യും.’ ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, ‘ചോറും ദാലും മാത്രമായിരുന്നു അവൾക്ക് പ്രശ്നമില്ലാതെ കഴിക്കാൻ പറ്റിയിരുന്നത്. ’ ബിൻഡിയ ജോസഫ് പറയുന്നു.

പഠിച്ച് നേടിയ വിജയം

മോൾക്ക് വേണ്ടി ഞങ്ങൾ ചെന്നൈയിലേക്ക് മടങ്ങി. ഞാനെപ്പോഴും അവളുടെ കാര്യത്തിൽ കൂടുതൽ  ശ്രദ്ധാലുവായിരുന്നു. അവൾക്ക് കഴിക്കാൻ പറ്റുന്ന ഭക്ഷണം, ശരീരത്തിൽ പുരട്ടാൻ കഴിയുന്ന ക്രീമുകൾ ഇവയെ കുറിച്ചെല്ലാമായിരുന്നു എന്റെ വായനയും പഠനവും. രണ്ടാമത്തെ മകൻ ഉണ്ടായപ്പോള്‍ അവനും ഇതേ അവസ്ഥ കണ്ടുതുടങ്ങി. അങ്ങനെയാണ് അലർജിയുണ്ടാക്കുന്ന വസ്തുക്കളെ കുറിച്ചും, കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ക്രീം, ബാം, ലോഷൻ എന്നിവയെ  കുറിച്ചുമെല്ലാം ഗൗരവമായ പഠനം ആരംഭിക്കുന്നത്. എംബിഎ ബിരുദധാരിയായ ഞാൻ കോസ്മെറ്റോളജിയിലെ വിവിധ ബ്രാഞ്ചുകളെ കുറിച്ച് അടുത്തറിഞ്ഞ് പഠിക്കാൻ തുടങ്ങി. എന്റെ മക്കൾക്ക് വേണ്ടി.

സോപ്പ് ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ആദ്യം പഠിച്ചത്. കോസ്മെറ്റോളജിയിൽ സ്പെഷൽ ഡിപ്ലോമ ചെയ്യാൻ തീരുമാനിച്ചു. ഷാംപൂ , ബോഡി ലോഷൻ, തുടങ്ങി എല്ലാ സ്കിൻ കെയർ പ്രൊഡക്റ്റുകളും കെമിക്കലുകളില്ലാതെ ഉണ്ടാക്കാൻ പഠിച്ചു. നിരവധി ആയുർവേദ ഗ്രന്ഥങ്ങൾ വായിച്ച് അതിലെ മാജിക് മരുന്നു കൂട്ടുകളെ കുറിച്ച് അറിഞ്ഞു.  

ആത്മവിശ്വാസത്തിന്റെ പച്ചപ്പ്

കുപ്പുമണി എന്നൊരു ഇലയെ കുറിച്ച് പറയുന്നുണ്ട് ആയുർവേദത്തിൽ. ഏതെങ്കിലും രീതിയിൽ ഡാമേജ് സംഭവിച്ച ചർമം മാറി പുതിയ ചർമം എളുപ്പത്തിൽ വരാൻ ഇതു സഹായിക്കും. അതുപയോഗിച്ചുള്ള ബാം ആണ് എന്റെ കൈ കൊണ്ട് ആദ്യമുണ്ടാക്കിയ കോസ്മെറ്റിക് പ്രൊഡക്റ്റ്. മോന്റെ ശരീരത്തിലെ പാടുകളിൽ വിശ്വസിച്ച് പുരട്ടി. നിത്യവും നാലോ അഞ്ചോ തവണ ബാം പുരട്ടുമായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ ശരീരത്തിലെ പ്രശ്നങ്ങൾ മാറി. അതോടെ ആത്മവിശ്വാസം വർധിച്ചു. ഇതൊരു ബിസിനസായി ചിന്തിച്ചത് അങ്ങനെയാണ്.  

ലക്ഷ്മി എന്നൊരു പാർട്നർ കൂടിയുണ്ട് എനിക്കൊപ്പം. ‘അനൈസ് സ്കിൻ കെയർ’ (Anisenaturalskincare on instagram and Anise skincare on Facebook) എന്നാണ് ഞങ്ങളുടെ ബ്രാന്‍ഡിന്റെ പേര്.  ഒരുപാട് ഗവേഷണങ്ങൾക്കു ശേഷമാണ് പ്രൊഡക്റ്റ് വിപണിയിലിറക്കിയത്. കുഞ്ഞുങ്ങൾക്ക് വേണ്ടിയായതു കൊണ്ട് തന്നെ കൂടുതൽ ശ്രദ്ധയും പെർഫക്‌ഷനും വേണമെന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും നിർബന്ധമാണ്.

ബേബി ഷാംപൂ, സ്കിൻ കെയർ ലോഷൻ, മസാജ് ക്രീം, ബോഡി വാഷ്  സൂത്തിങ് ക്രീം, തുടങ്ങി എല്ലാ പ്രോഡക്റ്റുകളും ഇപ്പോൾ അനൈസ് സ്കിൻ കെയറിൽ ലഭ്യമാണ്. ഡെർമറ്റോളജിക്കലി ടെസ്റ്റ് ചെയ്യുകയും  ഓസ്ട്രേലിയൻ സേഫ് കോസ്മെറ്റിക് ആൻഡ് അലർജി സെർട്ടിഫൈഡുമായിട്ടുള്ള പ്രോഡക്ടുകളാണെല്ലാം. ഇപ്പോൾ ഒരുപാട് ആവശ്യക്കാരുണ്ട്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഞങ്ങൾ ബെസ്റ്റ് എന്ന ഓപ്ഷനപ്പുറത്തേയ്ക്ക് മറ്റൊന്നും നോക്കാറില്ല. കാരണം എന്റെ കുട്ടികളും ഈ പ്രൊഡക്റ്റുകളാണ് ഉപയോഗിക്കുന്നത്. എന്നെ പോലെ തന്നെ ഓരോ അമ്മമാരും അവരുടെ മക്കളുടെ കാര്യത്തിൽ നൂറു ശതമാനം ശ്രദ്ധാലുക്കളായിരിക്കും. എന്നെനിക്ക് അറിയാം.