Tuesday 19 September 2023 12:02 PM IST : By ലിസ്മി എലിസബത്ത് ആന്റണി

സമ്മര്‍ദ്ദമുണ്ടാക്കുന്ന വ്യക്തികളെ ഒഴിവാക്കാം, ആരെയും വേദനിപ്പിക്കാതെ ‘നോ’ ‌പറയാം; ടെന്‍ഷൻ ഫ്രീയാകാന്‍ ചെയ്യാം ഇക്കാര്യങ്ങൾ

free-tension

∙ എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യാനുള്ള അധിക ശ്രമങ്ങൾ ഒഴിവാക്കുക.

∙ ഒരു സമയത്ത് ഒന്നിലേറെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട. ഏറ്റവും ‌പ്രാധാന്യമുള്ളത് ആദ്യം ചെയ്യുക.

∙ ചെയ്യേണ്ടവ പ്രാധാന്യമനുസരിച്ച് കുറിച്ചു വച്ചോളൂ. മറവിയും ടെൻഷനും ‌ഒഴിവാക്കാം.

∙ തെറ്റിദ്ധാരണകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട പറയാം. എപ്പോഴും തുറന്ന ആശയവിനിമയമാണു നല്ലത്.

∙ അവസാന നിമിഷത്തേക്കു കാര്യങ്ങൾ മാറ്റി വയ്ക്കേണ്ട. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നും ശഠിക്കേണ്ട.

∙ ആവശ്യമുള്ളപ്പോൾ മറ്റുള്ള‌വരുടെ സഹായം സ്വീകരിക്കുക. അതു ടെൻഷൻ ‌കുറയ്ക്കും.

∙ നാളയേക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുക. എല്ലാം നന്നായി വരുമെന്നു ‌മനസ്സിനോടു പറയാം.

മാനസികസമ്മർദം ഉണ്ടോ ? എങ്കില്‍

അവോയ്ഡ്

∙ ടെൻഷനിലേക്കു നയിക്കുന്ന കാരണങ്ങളെയും സാഹചര്യങ്ങളെയും വ്യക്തികളെയും നേരത്തെ ഒഴിവാക്കുക. ആരെയും വേദനിപ്പിക്കാതെ ‘നോ’ ‌പറയാൻ പഠിക്കുക.

ഓള്‍ട്ടർ

∙ സാഹചര്യങ്ങളെ അനുയോജ്യമാക്കി മാറ്റാം. സമയബന്ധിതമായി കാര്യങ്ങൾ ക്രമീകരിക്കുക. അനുരഞ്ജനത്തിന് ഒരുങ്ങുന്നതും ടെൻഷൻ കുറയ്ക്കും.

അഡാപ്റ്റ്

∙ മാനസിക സമർദമുണ്ടാക്കുന്ന സാഹചര്യവും വ്യക്തിയുമായി പൊരുത്തപ്പെടുക. നമ്മുടെ മനോഭാവത്തിനാണ് ഇവിടെ പ്രാധാന്യം.

അക്സെപ്റ്റ്

∙ നിയന്ത്രിക്കാനും മാറ്റാനും ആകാത്ത കാര്യങ്ങളുണ്ട് എന്നറിഞ്ഞ് അതിനെ ‌സ്വീകരിക്കുക. ടെൻഷനുണ്ടാക്കുന്ന സാഹചര്യങ്ങളെ ജീവിത പാഠങ്ങളാക്കുക.

പിരിമുറുക്കം കൂടിയാൽ

ഹൃദ്രോഗം, ആസ്മ, അമിതവണ്ണം, പ്രമേഹം, തലവേദന, വിഷാദം, ഗ്യാസ്ട്രോ, ഇന്റസ്റ്റൈനൽ പ്രശ്നങ്ങൾ, അൽസ്ഹൈമേഴ്സ് ഡിസീസ് എന്നിവയെല്ലാം ‌മാനസികസമ്മർദവുമായി ബന്ധപ്പെട്ട രോഗാവസ്ഥകളാണ്.

സമ്മർദസാഹചര്യങ്ങളെ 3 രീതിയിൽ നേരിടാം

1. റിലാക്സേഷൻ ടെക്നിക്കുകൾ

∙ നിവർന്നിരിക്കുക കണ്ണുകളടയ്ക്കുക. ‘ഞാൻ ശാന്തിയനുഭവിക്കുന്നു’. ‘ഞാൻ ‌എന്നെത്തന്നെ സ്നേഹിക്കുന്നു’ എന്നീ മന്ത്രങ്ങൾ നിശ്ശബ്ദമായോ ഉച്ചത്തിലോ ഉരുവിടുക.‌‌

∙ ആഴത്തിൽ ശ്വസിക്കുക. സാവധാനം മൂക്കിലൂടെ ശ്വാസം വലിച്ചെടുക്കുക. ശ്വാസം അടിവയറിൽ നിന്നാരംഭിച്ച് ശിരസ്സിൽ എത്തിയതായി അനുഭവപ്പെടുന്നു. ‌വായിലൂടെ ശ്വാസം കളയുക.

∙ മറ്റുള്ളവരോടു സംസാരിക്കുക. മുഖാഭിമുഖം സംസാരിക്കുന്നതാണ് ഏറ്റവും നല്ലത്. കഴിയുന്നില്ലെങ്കിൽ ഫോൺ സംഭാഷണമെങ്കിലും നടത്തണം.

∙ ശരീരത്തിൽ ഏതു ഭാഗങ്ങളിലാണ് മുറുക്കം അല്ലെങ്കിൽ അയവ് തോന്നുന്നത് ‌എന്നു ശ്രദ്ധിക്കുക. ആഴത്തിൽ ശ്വാസമെടുക്കുക. ആഴത്തിലുള്ള ഓരോ ശ്വാസവും ആ ഭാഗങ്ങളിലേക്ക് ഒഴുകുകയാണെന്നു സങ്കൽപിക്കാം. ഇത് ആവർത്തിക്കുക.

∙ കഴുത്തിനും തോളുകൾക്കും ചുറ്റുമായി പത്തുമിനിറ്റ് ചെറു ചൂടുള്ള തുണി കൊണ്ടു പൊതിയുക.

∙ ഒരു ടെന്നീസ് ബോൾ പുറം ഭാഗത്തിനും ഭിത്തിക്കും ഇടയിൽ വച്ച് 15 സെക്കൻഡു നേരം വരെ മൃദുവായി അമർത്തുക.

∙ പാട്ടു കേൾക്കുന്നതു സമ്മർദം കുറയ്ക്കും. കുറച്ചു നേരം തനിച്ചിരുന്ന് സംഗീതം ‌ശ്രവിക്കാം.

2. ടെൻഷനകറ്റാൻ ഈ ശീലങ്ങൾ വേണ്ട

∙ പുകവലി

∙ റിലാക്സ് ചെയ്യാനായി ഉപയോഗിക്കുന്ന ഡ്രഗുകൾ

∙ അമിത മദ്യപാനം

∙ അമിത ഉറക്കം

∙ ജങ്ക് ഫുഡ്

∙ മൊബൈൽ ഫോണിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നത്....

3. പെട്ടെന്ന് മാനസിക സമ്മർദമകറ്റാൻ ഭക്ഷണം

∙ പച്ചിലക്കറികൾ ഫോളേറ്റിനാൽ സമ്പന്നമാണ്. അവ മൂഡ് റെഗുലേറ്റിങ് ന്യൂറോട്രാൻസ്മിറ്ററുകളായ സെറോടോണിനും ഡോപ്പമിനും ഉത്പാദിപ്പിക്കുന്നു. എല്ലാ നിറങ്ങളിലുള്ള പച്ചക്കറികളും കഴിക്കാം.

∙ ഓറഞ്ച് ∙ യോഗർട്ട് പോലുള്ള ഫെമെന്റ‍ഡ് ഫൂഡ്സ് ∙ .ചൂര, അയല എന്നീ മത്സ്യങ്ങൾ ∙ ബദാം പോലുള്ളവ എന്നിവ പെട്ടെന്നു മാനസിക സമ്മർദം അകറ്റും.

ടെൻഷനുള്ളപ്പോൾ താഴെ പറയുന്നവ കഴിക്കേണ്ട

∙ ഗ്ലൂട്ടൻ അടങ്ങിയ വെളുത്ത ബ്രഡും പേസ്ട്രികളും ∙ പഞ്ചസാര ചേർന്ന വിഭവങ്ങള്‍, ∙ ചായയും കാപ്പിയും ∙ സ്പൈസി ഫുഡ് ∙ ഉപ്പും കൊഴുപ്പും കൃത്രിമ ചേരുവകളുമടങ്ങിയ പ്രോസസ്ഡ് ജങ്ക് ഫൂഡുകൾ...

Tags:
  • Health Tips
  • Glam Up