Thursday 23 March 2023 11:10 AM IST : By ആത്മേശൻ പച്ചാട്ട്

വിജ്ഞാനവും വിനോദവും കോർത്തിണക്കി ‘ശലഭങ്ങൾ’; വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യ ചാപ്റ്റർ വനിതാ ദിനം ആഘോഷിച്ചു

wmf-malaysia.jpg.image.845.440

ക്വാലലംപുരില്‍ വേൾഡ് മലയാളി ഫെഡറേഷന്റെ മലേഷ്യൻ ചാപ്റ്റർ വനിതാ വിഭാഗം ‘സ്ത്രീ ശാക്തീകരണവും മാനവികതയും’ എന്ന വിഷയത്തെ ആസ്പദമാക്കി വനിതാ ദിനം ആഘോഷിച്ചു. വിജ്ഞാനവും വിനോദവും കോർത്തിണക്കി ‘ശലഭങ്ങൾ’ എന്നപേരിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധ നേടി. പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ പ്രതിപാദിച്ചുകൊണ്ട് പ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ഡോ. രേണു ഗോപിനാഥ് പ്രസംഗിച്ചു. 

വേൾഡ് മലയാളി ഫെഡറേഷന്റെ വനിതാ പ്രവർത്തകർ വിവിധ കലാപരിപാടികൾ അവതരിച്ചു. വനിതാ സംരംഭകരുടെ ഗാർഹിക ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടായിരുന്നു. ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ വനിതാ വിഭാഗം ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സ്വരൂപിച്ച തുക മലേഷ്യൻ അസോസിയേഷൻ ഓഫ് ബ്ലൈൻഡ്സ് മേധാവി ജോർജ് തോമസിന് കൈമാറി. ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ വനിതാ വിഭാഗം കോർഡിനേറ്റർ രാജ ലക്ഷ്മി സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീജ എസ് നായർ നന്ദിയും പറഞ്ഞു.