Wednesday 04 March 2020 11:48 AM IST

സ്ഥലം കുറവാണെന്ന് ഇനി പറഞ്ഞേക്കരുത്; മൂന്നര സെന്റിൽ, നാല് കിടപ്പുമുറികളുമായി ബഡ്ജറ്റ് ഹോം; മാതൃക

Sreedevi

Sr. Subeditor, Vanitha veedu

antony-home

സൗകര്യങ്ങളെല്ലാം തികഞ്ഞ സുന്ദരൻ വീടുണ്ടാക്കാൻ ഏക്കർ കണക്കിനു ഭൂമിയൊന്നും വേണ്ട എന്നു പറഞ്ഞാൽ പള്ളുരുത്തിയിലെ ജയകുമാറും ലതയും സമ്മതിക്കും. മൂന്നര െസന്റിൽ, നാല് കിടപ്പുമുറികളുള്ള, 1655 ചതുരശ്രയടിയുള്ള വീടാണ് ജയകുമാറിനും ലതയ്ക്കുമായി ഡിസൈനർ ബിജു ആന്റണി നിർമിച്ചു നൽകിയത്.

ah-3

സ്ഥലം കുറവാണെന്നു വച്ച് സൗന്ദര്യത്തിനോ സൗകര്യങ്ങൾക്കോ ഒരു കുറവുമില്ല. ചെറിയൊരു മുറ്റം, കാർ പോർച്ച് കഴിഞ്ഞ് സിറ്റ്ഔട്ടിലേക്കും അവിടെനിന്ന് വീടിനകത്തേക്കും കയറാം. ലിവിങ്, ഡൈനിങ്, അടുക്കള എന്നിവ കൂടാതെ ഒരു കിടപ്പുമുറിയും താഴെയുണ്ട്. മുകളിൽ അപ്പർ ലിവിങ്ങും മൂന്ന് കിടപ്പുമുറികളും. മുകളിലെ ഒരു കിടപ്പുമുറിക്ക് അറ്റാച്ഡ് ബാത്റൂമും മറ്റു രണ്ടിനും പൊതുവായ ബാത്റൂമും നിർമിച്ചു.

ah-2

സോളിഡ് കോൺക്രീറ്റ് കട്ടകൊണ്ട് ഭിത്തികൾ നിർമിച്ചു. പ്രധാന വാതിലുകൾ ചെറുതേക്കുകൊണ്ട്. അകത്തെ മുറികളുടെ വാതിലുകൾ എല്ലാം റെഡിമെയ്ഡ്. ജനലുകളും കട്ടിളയും മരുതുകൊണ്ടും. സിറ്റ്ഔട്ടിനും ഗോവണിക്കും മാത്രം ഗ്രാനൈറ്റ് ഫ്ലോറിങ്. നാല്Xരണ്ട് അടി, രണ്ട്Xരണ്ട് അടി വലുപ്പമുള്ള ടൈലുകളാണ് മറ്റ് ഇടങ്ങളിലെല്ലാം. സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ റെയിലിങ്. ചെറുത് സുന്ദരം എന്നുമാത്രമല്ല, താരതമ്യേന ചെലവു കുറവുമാണ്. ചതുരശ്രയടിക്ക് ഏകദേശം 1950 രൂപയാണ് ചെലവായത്.

ah-5

ബിജു ആന്റണി, ബിസിഐ ഹാബിറ്റാറ്റ്, കൊച്ചി, ഫോൺ: 70257 28827

antony-home