കോഴിക്കോട് മലാപ്പറമ്പിൽ ആർക്കിടെക്ട് ദമ്പതിമാരായ അരുൺഎസ്. ബാബുവിന്റെയും കാർത്തിക മനോഹരന്റെയും വീടായ ബോധി അഞ്ച്സെന്റിൽ സൗകര്യങ്ങളെല്ലാം എങ്ങനെ ഭംഗിയായി ക്രമീകരിക്കാമെന്ന് കാണിച്ചുതരുന്നു. ലിവിങ്, ഡൈനിങ്, ഫാമിലിലിവിങ്, കോർട്‌യാർഡ്, നാല്കിടപ്പുമുറികൾ, അടുക്കള, വർക്ഏരിയ, യൂട്ടിലിറ്റിഏരിയ എന്നിവയാണ് 2100 ചതുരശ്രയടിയുള്ള വീട്ടിലുള്ളത്. ഒപ്പം രണ്ട് കാർ പാർക്ക് ചെയ്യാൻ സാധിക്കുന്ന പോർച്ചും കിണറും.

സൈറ്റിനെ പരമാവധി ഉപയോഗപ്പെടുത്തി നിയമപ്രകാരമുള്ള സെറ്റ്ബാക്കുകളെ ലാൻഡ്സ്കേപ് പോക്കറ്റ്സ് ആയിനിലനിർത്തി. കിണറിന്റെ പകുതിഭാഗം സ്ലാബ് ഇട്ട് പോർച്ചിനോട്കൂട്ടിച്ചേർത്ത് രണ്ട്കാർ പാർക്ക്ചെയ്യാനുള്ള സൗകര്യം ഒരുക്കി. ട്രോപ്പിക്കൽ കന്റെംപ്രറിശൈലിയിൽ, ഓപൻപ്ലാനിൽ, പ്രകൃതിദത്തവെളിച്ചത്തിനും വെന്റിലേഷനും പ്രാധാന്യം നൽകിയാണ് വീട് ഡിസൈൻ ചെയ്തത്. പരമാവധി ലാൻഡ്സ്കേപ് പോക്കറ്റ് നൽകി വീടിനെ പ്രകൃതിയോട് ഇണക്കിച്ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്.

കഴിവതും പരിസ്ഥിതിസൗഹാർദ നിർമാണശൈലിയാണ് ഇവിടെ പിന്തുടർന്നിട്ടുള്ളത്. അകത്തെ ചുമരുകൾക്കെല്ലാം ജിപ്സംപ്ലാസ്റ്ററിങ് ആണ് ചെയ്തത്. മരത്തിന്റെ ഉപയോഗം പരമാവധി കുറച്ചുകൊണ്ട് അലുമിനിയത്തിന്റെ സ്ലൈഡിങ്ജനാലകളാണ് നൽകിയത്. മുൻവാതിൽ ഒഴികെയുള്ള എല്ലാവാതിലുകളും WPC കൊണ്ടുള്ളതാണ്.

ലാൻഡ്സ്കേപ്പുമായി ഇഴുകിച്ചേര്‍ന്നുപോകാൻ എക്സ്റ്റീരിയറിൽ ടെറാക്കോട്ട ക്ലാഡിങ് ചെയ്തു. വീടിന്റെ രണ്ടുനിലകളും തമ്മിൽ കാഴ്ചയാൽബന്ധിപ്പിക്കാനായി ഡബിൾഹൈറ്റ് നൽകി. ലിവിങ്റൂമിൽ നിന്ന്ഡൈനിങ്ങിലേക്കുള്ള‘ട്രാൻസിഷൻ സ്പേസിൽ’ ജിെഎ ട്യൂബ്കൊണ്ടുള്ള മിനിമലിസ്റ്റിക് സ്റ്റെയർ നൽകി. സ്റ്റെയർകെയ്സ് ഹാൻഡ്‌റെയിൽ ഹൈലൈറ്റ് എലമെന്റ്ആക്കിമാറ്റി.
ഡൈനിങ്ങിൽനിന്ന് ഫോൾഡിങ് വാതിൽ വഴി ട്രോപ്പിക്കൽ കോർട്‌യാർഡിലേക്കിറങ്ങാം. ഹരിതഭംഗിയിൽ കുളിച്ചുനിൽക്കുന്ന ധ്യാനനിരതനായബുദ്ധപ്രതിമയും പശ്ചാത്തലത്തിലെ വാട്ടർഫൗണ്ടനും വീടിന് ഉണർവേകുന്നു. ഇവിടെ നാടൻചെടികൾ ഉപയോഗിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.

താഴെ രണ്ട്, മുകളിൽ രണ്ട് എന്നിങ്ങനെയാണ് കിടപ്പുമുറികൾ. അപ്പര്‍ലിവിങ്ങിൽ സ്റ്റഡിഏരിയയും ഒരുക്കിയിട്ടുണ്ട്. അപ്പർ ബാൽക്കണി സ്പേസിനോട് ചേർന്ന് ചെറിയ ഗാർഡനും സജ്ജീകരിച്ചിട്ടുണ്ട്.

ഇവിടെ നൽകിയിട്ടുള്ള നിറങ്ങളെല്ലാം കൂൾ,ട്രോപ്പിക്കൽ പ്രതീതിയുണർത്തുന്നവയാണ്. ഫ്ലോറിങ്ങിൽ റസ്റ്റിക്മാറ്റ്ഫിനിഷ്ടൈൽ ഉപയോഗിച്ചു. ഊർജസംരക്ഷണത്തിനായി എല്ലായിടത്തും എൽഇഡിലൈറ്റ് നൽകി. സോളർ പാനലിനുള്ള സംവിധാനവും അതിൽനിന്ന്EV ചാർജിങ്പോയിന്റുംകൊടുത്തിട്ടുണ്ട്. കോർട്‌യാർഡിൽ മഴവെള്ളസംഭരണിയും നൽകി.

ലോക്ഡൗൺകാലത്ത് ഏഴുമാസംകൊണ്ടാണ് പണിപൂർത്തിയാക്കിയത്. ലാൻഡ്സ്കേപ്, ചുറ്റുമതിൽ, കിണർ എന്നിവയെല്ലാമുൾപ്പെടെ 40 ലക്ഷം രൂപയാണ് ചെലവ്.
ചിത്രങ്ങൾ: ഡ്രീംഷോട്സ്, കോഴിക്കോട്
കടപ്പാട്: അരുൺഎസ്. ബാബു, കാർത്തിക മനോഹരൻ, ഭൗമി ആർക്കിടെക്ട്സ്, കോഴിക്കോട്, ഇ മെയിൽ arunb88@gmail.com