Tuesday 27 December 2022 03:57 PM IST : By സ്വന്തം ലേഖകൻ

ആരുംപറയില്ല പുതുക്കിപ്പണിത വീടാണെന്ന്; അത്രയ്‌ക്കാണ് മാറ്റം

Jayaram 8

നല്ല അടിപൊളി വീട്! പുതിയ ഫാഷനൊത്ത് പണിതതാണെന്നേതോന്നൂ. എന്നാൽ, വാസ്തവം അതല്ല. പുതുക്കിപ്പണിത വീടാണിത്. 25 വർഷം പഴക്കമുണ്ടായിരുന്ന ഒറ്റനില വീടിനെയാണ്ഇങ്ങനെ മാറ്റിയെടുത്തത്. വീട്ടുകാർ അതിന്റെ മുഴുവൻ ക്രെഡിറ്റും നൽകുന്നത് സ്‌ക്വയർ ആർക് ആർക്കിടെക്ചറൽ സ്റ്റുഡിയോയിലെ ജയറാം പ്രകാശിനും കൂട്ടർക്കുമാണ്.

Jayaram 7

കാർപോർച്ച്, ഹാൾ, രണ്ട് കിടപ്പുമുറി, അടുക്കള, വർക്ഏരിയ എന്നിവയാണ് പഴയ വീട്ടിലുണ്ടായിരുന്നത്. ഹാളിന്ര രണ്ട് വശത്തുമായി രണ്ട് കിടപ്പുമുറികൾ എന്നനിലയിലായിരുന്നു ഡിസൈൻ എന്നതിനാൽ സ്വകാര്യത ഇല്ല എന്നതായിരുന്നു പ്രധാനപോരായ്മ. പോരാത്തതിന്ഒരു കോമൺബാത്റൂം മാത്രമേ ഉണ്ടായിരുന്നുമുള്ളൂ.

Jayaram 9

ആവശ്യത്തിനു സ്വകാര്യതയുംആധുനിക സൗകര്യങ്ങളുമുള്ള സ്ഥിതിയിലേക്ക് വീടിനെമാറ്റിയെടുക്കണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. പഴയ വീടിന്റെ സ്ട്രക്ചറിന് കാര്യമായ തകരാറൊന്നും ഇല്ലാത്തതിനാൽ വീട്  പൂർണമായി പൊളിച്ചുകളയുന്നതിനോട് അവർക്ക് യോജിപ്പുണ്ടായിരുന്നില്ല.

Jayaram  4

വീടിന്റെ മുൻഭാഗത്ത്സ്ഥലം അപഹരിക്കുന്ന രീതിയിൽ തള്ളിനിൽക്കുന്ന കാർപോർച്ച്പൊളിച്ചുമാറ്റുകയാണ് ഡിസൈൻടീം ആദ്യം ചെയ്തത്. അതോടെ മുറ്റത്തിന്ആവശ്യത്തിനു വലുപ്പമായി. പഴയ വീടിന്റെ ഹാൾ സ്വീകരണമുറിയാക്കി മാറ്റിക്കൊണ്ട് ഫാമിലിലിവിങ്, ഡൈനിങ്സ്പേസ്, അടുക്കള എന്നിവപുതിയതായി കൂട്ടിച്ചേർക്കുകയായിരുന്നു അടുത്തപടി. രണ്ട് കിടപ്പുമുറികളുടെയും വലുപ്പംകൂട്ടി ബാത്റൂം സൗകര്യംകൂടി ഉൾപ്പെടുത്തി. ഇതോടെ താഴത്തെനില ഓപൻപ്ലാനിൽ വിശാലമായി.

Jayaram  2

മുകളിൽ ഒരുനിലപുതിയതായി പണിത് രണ്ട് കിടപ്പുമുറി, അപ്പർലിവിങ്, ബാൽക്കണി എന്നിവകൂടി ഉൾപ്പെടുത്തിയതോടെ വീട്ടിൽ സൗകര്യങ്ങളെല്ലാമായി.

Jayaram 3

മുൻപ് 980 ചതുരശ്രയടിയായിരുന്നു വീടിന്റെ വിസ്തീർണം. പുതുക്കിപ്പണിയൽ പൂർത്തിയായപ്പോൾ വിസ്തീർണം 2600 ചതുരശ്രയടിയായി. വീടിൽ നിന്ന്മാറി പിൻഭാഗത്തായാണ് പുതിയ കാർപോർച്ച്.

Jayaram  5

സൗകര്യങ്ങൾ കൂട്ടിച്ചേർത്തതിനൊപ്പം വീടിന്റെ മുഖഭംഗികൂടി കൂട്ടിയതോടെ കാഴ്ചയിൽ പുതിയവീട് എന്നേ പറയൂ. ബോക്സ്ടൈപ്പ് എലിവേഷനും മുൻഭാഗത്തുള്ള കറുത്ത ടഫൻഡ് ഗ്ലാസ് ക്ലാഡിങ്ങുമെല്ലാം വീടിന് പുത്തൻ ലുക്ക് നൽകുന്നു.

Jayaram 1

ഉടമസ്ഥർ: സദാശിവൻ നായർ & ജയശ്രീ, സ്ഥലം: മണക്കാല, അടൂർ, വിസ്തീർണം: 2600 ചതുരശ്രയടി, ഡിസൈൻ: സ്ക്വയർ ആർക് ആർക്കിടെക്ചറൽ സ്റ്റുഡിയോ, അടൂർ

Tags:
  • Architecture