Friday 31 December 2021 04:03 PM IST

രണ്ടു വശത്തും എലിവേഷൻ, പ്രകാശം കടത്തി വിടാൻ പർഗോളകൾ. വിശാലസുന്ദരം ഈ വീട്

Sona Thampi

Senior Editorial Coordinator

Sinto9

തൃശൂർ കൊരട്ടിയിൽ ആറ് സെന്റിലാണ് സിന്റോ മാത്യുവിന്റെ പുതിയ വീട്. നാല് വർഷമായി വാങ്ങിച്ചിട്ടിരുന്ന പ്ലോട്ടിൽ അടുത്തിടെയാണ് വീട് പണിത് കയറിത്താമസിച്ചത്.

Sinto 1 സിന്റോ മാത്യുവും കുടുംബവും

കന്റെംപ്രറി ശൈലിയിലുള്ള വീട് വേണമെന്നാണ് സിന്റോയും കുടുംബവും ആഗ്രഹിച്ചത്. പ്രകാശം കടത്തിവിടുന്ന പർഗോളകൾ ഇഷ്ടംപോലെ വേണം. ഇൗ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്ലാൻ വരപ്പിച്ചത്. മൂന്ന് വശത്തും വഴിയുണ്ടായിരുന്നതിനാൽ രണ്ട് വശത്തേക്ക് എലിവേഷൻ ആസൂത്രണം ചെയ്തു.

Sinto4 മുകൾനിലയിലെ ബാൽക്കണിയും പർഗോളയും

വെള്ള പെയിന്റടിച്ച എലിവേഷനിൽ കറുത്ത ക്ലാഡിങ് തൂണിനും ചില ഭിത്തികളിലും കൊടുത്തു. വരകളിട്ട ഭിത്തി വേണമെന്ന ആഗ്രഹവും എലിവേഷനിൽ ചെയ്തിട്ടുണ്ട്. 2000 ചതുരശ്രയടിയിൽ മൂന്ന് കിടപ്പുമുറികളുള്ള വീടാണ് ചെയ്തത്. കിടപ്പുമുറികൾക്കൊഴിച്ച് മറ്റിടങ്ങൾക്കൊന്നും ഭിത്തി കൊടുക്കാതെ ഒാപൻ പ്ലാനിൽ ചെയ്തതിനാൽ വീടിനകത്ത് നല്ല വിശാലത അനുഭവപ്പെടും.

Sinto2 സ്റ്റെയർഏരിയ

കുടുംബത്തിൽ മൂന്ന് പേരേ ഉള്ളൂ എന്നതിനാലും പൊതുവായ ഇടങ്ങൾക്ക് കൂടുതൽ സ്ഥലം ലഭിക്കുമെന്നതിനാലും മൂന്ന് കിടപ്പുമുറികൾ മതിയെന്നു വച്ചു. രണ്ട് കിടപ്പുമുറികൾ മുകളിലാണ്. ലിവിങ്ങും ടിവി ഏരിയയും തമ്മിൽ വേർതിരിക്കുന്നത് ഹൈ െഡൻസിറ്റി മറൈൻ പ്ലൈയിൽ ചെയ്ത അലമാരയാണ്. ഇവിടെയാണ് ടിവിക്ക് സ്ഥലം കൊടുത്തത്. അതിനു പിറകിലായി സ്റ്റെയറും അതിനും പിറകിൽ ഡൈനിങ് ഏരിയയും കൊടുത്തിരിക്കുന്നു.

Sinto3 ഡൈനിങ് സ്പേസും അടുക്കളയും

ഡൈനിങ്ങിൽ നിന്ന് കാണുന്നത് ഒരു ഒാപൻ കിച്ചനാണ്. നാനോവൈറ്റ് വിരിച്ച ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്. ‍സ്റ്റീലും തേക്കും കൊണ്ടാണ് ഗോവണി ചെയ്തത്. കിടപ്പുമുറികളിലെ അലമാരകൾ മറൈൻ പ്ലൈ കൊണ്ടും.

Sinto6 അടുക്കള

വീടിന്റെ ലൈറ്റിങ് ഒാട്ടമേഷൻ ചെയ്തിരിക്കുന്നതാണ് മറ്റൊരു ഹൈലൈറ്റ്. മാസ്റ്റർ വയറിങ് വഴി അകത്തെയും പുറത്തെയും എല്ലാ ൈലറ്റുകളും ഒരു സ്വിച്ച് വഴി മാത്രമല്ല, ഒാട്ടമേഷൻ വഴി ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും പ്രവർത്തിപ്പിക്കാം.

Sinto5 കിടപ്പുമുറി

ഗെയ്റ്റിൽ വരുന്നവരെ അടുക്കളയിൽ നിന്നുകൊണ്ട് കാണാനും സംസാരിക്കാനുമാവും. ബാൽക്കണികളിലും ഗോവണിയിലുമെല്ലാം പർഗോളകൾ ധാരാളം കൊടുത്തതുകൊണ്ട് വീടിനകം മുഴുവൻ പ്രകാശമാനമാണ്.

Sinto 8 ഡൈനിങ് സ്പേസ്

ഇന്റീരിയർ വർക്ക്: ജോണി ജോസഫ് 9895669241

Tags:
  • Vanitha Veedu
  • Architecture