പ്ലോട്ടിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് നിർമിച്ച മോഡേൺ വീടാണിത്. കട്ടപ്പന കാഞ്ചിയാറിലുള്ള ഈ വീട്, വീതി കുറഞ്ഞ് പിന്നിലേക്കു നീണ്ട പ്ലോട്ടിലാണ് നിർമിച്ചിരിക്കുന്നത്.

വീട്ടുകാരായ ജിൽറ്റും അമ്മ സിമിലിയുമാണ് സ്ഥിരം താമസക്കാർ. 2800 ചതുരശ്രയടിയുള്ള ഈ വീട്ടിൽ താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണ്. ഓപ്പൻ പ്ലാൻ പിൻതുടർന്ന ഈ വീട്ടിൽ ഗോവണി കോർട്‌യാർഡിൽ നിന്നു തുടങ്ങുന്നു. പ്രകൃതിസുന്ദരമായ സ്ഥലമായതിനാൽ പുറത്തെ കാഴ്ചകൾ കാണാനും ആസ്വദിക്കാനും വലിയ ജനാലകളും പാഷ്യോയും നൽകിയിട്ടുണ്ട്. മുകളിലെ കിടപ്പുമുറിയോടു ചേർന്ന് ഗ്ലാസ് ഇട്ട ബാൽക്കണിയും നൽകി.

മോഡേൺ സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന, എന്നാൽ കാലാവസ്ഥയോടു യോജിച്ചു പോകുന്ന വീടാണ് കട്ടപ്പന കോൺക്രീറ്റർ സ്റ്റുഡിയോയിലെ ആർക്കിടെക്ടുമാരായ ദീപക് തോമസും ചിന്നുവും ഡിസൈൻ ചെയ്തു നൽകിയത്. മഴയെയും വെയിലിനെയും ഫലപ്രദമായി നേരിടാൻ ചരിഞ്ഞ മേൽക്കൂരക്കു കഴിയുന്നു. 65 ലക്ഷത്തിന് വീടുപണി പൂർത്തിയായി.

ഉടമസ്ഥർ: ജിൽറ്റ്, സിമിലി
സ്ഥലം: കാഞ്ചിയാർ
വിസ്തീർണം: 2800 ചതുരശ്രയടി
ഡിസൈൻ: കോൺക്രീറ്റർ ആർക്കിടെക്ചർ സ്റ്റുഡിയോ, കട്ടപ്പന, കൊച്ചി
ar.deepakthomas@gmail.com
