Saturday 25 June 2022 04:48 PM IST

ഇങ്ങനൊരു കൽക്കെട്ടിടം വേറെകാണില്ല...രണ്ട് ഇഞ്ച് കനവും എട്ട് അടി വീതിയുമുള്ള കരിങ്കൽപ്പാളികൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിയാണ് ഇതു പണിതിരിക്കുന്നത്

Sunitha Nair

Sr. Subeditor, Vanitha veedu

stone 1

കല്ലിൽ തീർത്ത കവിത എന്നു വിശേഷിപ്പിക്കാം ഈ കെട്ടിടത്തെ. ഗ്രാനൈറ്റ് സ്റ്റോൺ പാനൽ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ ചുമരുകൾ മുഴുവൻ നിർമിച്ചിരിക്കുന്നത്. ചെറുതുരുത്തിയിൽ 30 ഏക്കറിൽ ഒരുങ്ങുന്ന ഹോർത്തുസ് മലബാറിക്കസ്’ എന്ന റിസർച്ച് സെന്ററിനോട് അനുബന്ധിച്ചാണ് ഈ ഹോം സ്റ്റേ ഒരുക്കിയിട്ടുള്ളത്.

18 വർഷമായി ഡിസൈനിങ് രംഗത്തുള്ള സോണി ആന്റണിയാണ് സ്റ്റോൺ പാനൽ എന്ന പുതുമയേറിയ ആശയത്തിനു പിന്നിൽ. മറ്റൊരിടത്തും ഇതു കാണാനാവില്ല എന്ന് സോണി അവകാശപ്പെടുന്നു.

stone 4

രണ്ട് ഇഞ്ച് കനവും എട്ട് അടി വീതിയുമുള്ള പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.. ഓരോ എട്ട് അടിയിലും ഉറപ്പിനായി തൂണുകൾ നൽകുന്നു. തൂണുകൾക്കിടയ്ക്ക് ഈ പാനലുകൾ ഗാഡിയിലിട്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

പെട്ടെന്നു പിടിപ്പിക്കാം എന്നതാണ് ഈ പാനലിന്റെ ഗുണം. 4‍‍‍‍00 ചതുരശ്രയടിയുള്ള കെട്ടിടം പണിയാൻ 80–90 ദിവസങ്ങൾ മതി.

stone 2

ചുവപ്പ്, കറുപ്പ്, പിങ്ക് തുടങ്ങി പല നിറത്തിലും സ്റ്റോൺ പാനൽ ലഭ്യമാണ്. പക്ഷേ, നിറവ്യത്യാസമനുസരിച്ച് വിലയും കൂടും. പ്രകൃതിദത്തമാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. ഒപ്പം കാഴ്ചയ്ക്ക് വേറിട്ട ഭംഗിയും. തണുപ്പുള്ള കാലാവസ്ഥയിൽ കല്ലു കൊണ്ടുള്ള നിർമിതികൾ യോജ്യമാണെന്നതിനാൽ ഈ പാനൽ നമ്മുടെ കാലാവസ്ഥയിൽ കെട്ടിടം പണിയാൻ അനുയോജ്യമാണ്. നേരിട്ട് ചൂട് അടിക്കുമ്പോൾ പ്രതലം ചെറുതായി ചൂടാകും എന്നതു മാത്രമാണ് ഒരു പോരായ്മ. അങ്ങനെയുള്ള ദിശകളിൽ മരങ്ങൾ പിടിപ്പിച്ചും മറ്റും നേരിട്ട് വെയിലടിക്കാനുള്ള സാധ്യത ഒഴിവാക്കാവുന്നതേയുള്ളൂ.

800 ചതുരശ്രയടിയുള്ള കെട്ടിടമാണ് ഇപ്പോൾ പണി പൂർത്തിയായിരിക്കുന്നത്. സ്വിമ്മിങ് പൂൾ കൂടി ചേരുമ്പോൾ 1100 ചതുരശ്രയടിയാണ് വിസ്തീർണം. വരാന്ത, ചെറിയ ലിവിങ് ഏരിയ, ബാത് അറ്റാച്ഡ് കിടപ്പുമുറി എന്നിവയാണുള്ളത്. ബാത്റൂമിന്റെ ചുമരുൾപ്പെടെ മുഴുവൻ ചുമരും സ്റ്റോൺ പാനൽ ഉപയോഗിച്ചാണ് കെട്ടിയിരിക്കുന്നത്. നനഞ്ഞാലും ചൂടേറ്റാലും കുഴപ്പമില്ല.

. ചെറുതായി പോളിഷ് ചെയ്തിട്ടുണ്ട് എന്നതൊഴിച്ചാൽ തേക്കുകയോ പെയിന്റ് ചെയ്യുകയോ ഒന്നും വേണ്ട. വൃത്തിയാക്കാനും എളുപ്പമാണ്.

stone 3

തടിയുടെ ഫിനിഷുള്ള ടൈൽ കൊണ്ടാണ് ഇവിടെ ഫ്ലോറിങ്. ജിപ്സം ഫോൾസ് സീലിങ്ങിൽ WPC കൊണ്ട് പാറ്റേൺ വർക് ചെcലാൻഡ്സ്കേപ്പിന് തായ്‌ല‌ൻഡ് പേൾ എന്നയിനം പുല്ല് ഭംഗിയേകുന്നു. അതിനു നടുവിൽ കല്ലിൽ കൊത്തിയ കവിത പോലെ ഈ വീടും.

ചിത്രങ്ങൾ: ഹരികൃഷ്ണൻ

Tags:
  • Architecture