Monday 27 April 2020 02:49 PM IST

1300 ചതുരശ്രയടിയിൽ ആവശ്യത്തിനു സൗകര്യം കാണുമോ? ഇതാണ് ചിന്തിക്കുന്നതെങ്കിൽ ഇതൊന്നു വായിക്കൂ...

Sreedevi

Sr. Subeditor, Vanitha veedu

Main

വെട്ടുകല്ലും കരിങ്കല്ലും കൊണ്ട് ഭിത്തികൾ, ടെറാക്കോട്ട ഫ്ലോറിങ്, മെറ്റൽ ജനലും വാതിലും...അതെ, 1300 ചതുരശ്രയടിയുള്ള ഒറ്റ നില വീടിന്റെ പ്രത്യേകതകൾ ഒരുപാടാണ്.

1

ഡിസൈനറായ ഭജേഷ്,  പാലക്കാട് പുതുശ്ശേരിയിലെ ബാലസുബ്രഹ്മണ്യത്തിനും കുടുംബത്തിനുമായ ഡിസൈൻ ചെയ്ത ഈ വീട്ടിൽ ഒരു സാധാരണ കുടുംബത്തിനു വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്. പ്രകൃതിസുന്ദരമായ പ്ലോട്ടിൽ നിർമിച്ച വീടിന്റെ നിർമാണം വെട്ടുകല്ലും കരിങ്കല്ലും ഉപയോഗിച്ചാണ്. പ്രാദേശികമായി ഏറ്റവും എളുപ്പത്തിൽ കിട്ടുന്നത് വെട്ടുകല്ലും കരിങ്കല്ലുമായതിനാൽ ട്രാൻസ്‌പോർട്ടേഷൻ ചെലവ് കുറയ്ക്കാൻ സാധിച്ചു.

2

മൂലകളിൽ മാത്രം കരിങ്കല്ല് ഉപയോഗിച്ചത് വീടിന്റെ ഭംഗി കൂട്ടി. പുറം ഭിത്തികൾ തേക്കാതെയും അകത്തു തേച്ചുമാണ് വീട് നിർമിച്ചത്. ജനലിനും വാതിലിനും സ്റ്റീൽ ആണ് ഉപയോഗിച്ചത്. കല്ലിന്റെ ചുവപ്പിനെ കൂടുതൽ സുന്ദരമാക്കുന്ന പച്ചയാണ്‌ ജനലുകൾക്ക്. സ്റ്റീലിന്റെ ഉപയോഗം ചെലവ് നിയന്ത്രിക്കാൻ സഹായിച്ചു. ടെറാക്കോട്ട ടൈൽ ആണ് ഫ്ലോറിങ്ങിന്. പരമാവധി പ്രകൃതിയോടിണങ്ങിയ വീടിന്റെ ഡിസൈനിൽ ഏറ്റവും ആകർഷകം മുന്നോട്ടു തള്ളി നിൽക്കുന്ന സിറ്റ്ഔട്ട് ആണ്. ഒറ്റ നില വീട് ആയതിനാൽ ഗോവണിയുടെ സ്ഥലം നഷ്ടപ്പെടുന്നില്ല.

3

വീട്ടുകാരുടെ ആവശ്യപ്രകാരം രണ്ട് കിടപ്പുമുറികളാണ് നിർമിച്ചത്. കൂടുതൽ സ്ഥലം ഭിത്തികൾക്ക് നഷ്ടപ്പെടുത്താത്തതിനാൽ അകത്തളം വിശാലമാണ്. വീടിന്റെ ചുറ്റുമതിലിനുമുണ്ട് ചില പ്രത്യേകതകൾ. വയർമെഷുകൊണ്ടുള്ള മതിലും മുകളിലേക്കുള്ള ഇരുമ്പു ഗോവണിയും ചെലവു നിയന്ത്രിക്കാൻ സഹായിച്ചു.

കടപ്പാട്: ഭജേഷ്, ഡിസൈനർ, ഗ്രീൻലോഞ്ച് ഡിസൈനേഴ്സ്, പാലക്കാട്, ഫോൺ: 97453 71648