Wednesday 09 June 2021 05:10 PM IST

ഫ്ലോറിങ് കണ്ട് ഞെട്ടാൻ തയ്യാറുള്ളവർ കമോൺ! ആത്തംകുടി ടൈലിന്റെ നിറവും ഡിസൈനും അകത്തളത്തിൽ തീർക്കുന്ന മാജിക്

Sreedevi

Sr. Subeditor, Vanitha veedu

reswin 2

തലശ്ശേരിയിലെ സാജിദ് മാളിയേക്കലിനും ആമിനക്കും വീടിന് തറവാടിന്റെ ചില സവിശേഷതകൾ വേണമെന്നായിരുന്നു ആഗ്രഹം. ഒറ്റനില മതി, വായുസഞ്ചാരത്തിനും വെളിച്ചത്തിനും തടസ്സമുണ്ടാകരുത് എന്നിങ്ങനെ ചില ആവശ്യങ്ങൾ കൂടി വീട്ടുകാർക്ക് ഉണ്ടായിരുന്നു. ഫ്ലോറിങ് നിറമുള്ളതാക്കി, വീടിന്റെ അഴകുകൂട്ടുക എന്ന ടെക്നിക് ആണ് യുവ ആർക്കിടെക്ട് റെസ്‌വിൻ റെസ്‌വിൻ അഹമ്മദ് ഇവിടെ നടപ്പിലാക്കിയത്. ആത്തംകുടിയിൽ നിന്നുള്ള ഹാൻഡ്മെയ്ഡ് ടൈലുകളാണ് ഈ വീടിന്റെ ശ്രദ്ധാകേന്ദ്രം.

reswin 1

‘‘30 സെന്റിൽ 3000 ചതുരശ്രയടിയുള്ള വീടാണ്. വലിയ കുടുംബത്തിന്റെ ഭാഗമായതിനാൽ കുടുംബകൂട്ടായ്മകൾ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അകത്തളം വിശാലമാകണം എന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു. ഒറ്റനിലയായതിനാൽ തന്നെ വീടിനുള്ളിൽ ചൂട് കൂടാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഫ്ലാറ്റ് ആയി വാർത്ത് ട്രസ്സ് റൂഫ് ചെയ്ത് ടെറാക്കോട്ട ഓടിട്ടത്. എക്സ്റ്റീരിയറിന് ട്രെഡീഷനൽ ഭംഗി നൽകാൻ ട്രസ്സ് റൂഫും ചാരുപടിയുള്ള വരാന്തയും സഹായിച്ചു. ചില മുറികൾ ഡബിൾ ഹൈറ്റിൽ നിർമിച്ചതും ചൂട് കുറയ്ക്കാനാണ്’’ റെസ്‌വിൻ പറയുന്നു.

reswin 3

ലിവിങ് – ഡൈനിങ് ഫാമിലി– ലിവിങ് ഏരിയകൾക്ക് നീല– മഞ്ഞ കോംബിനേഷൻ ആണ്. കാഴ്ചയിൽ കുളിർമയും ലാളിത്യവും തോന്നിക്കുന്ന, വരവേൽക്കുന്ന നിറമാണ് നീല. ലിവിങ്ങിൽ ഡിസൈനുകൾ ഇല്ലാതെയും മറ്റു ഭാഗങ്ങളിൽ മഞ്ഞയുടെ കോംബിനേഷൻ ആയും ടൈൽ വിരിച്ചു. നീലയോടു ചേരുന്ന നിറങ്ങളാണ് ഫർണിച്ചറിനും തിരഞ്ഞെടുത്തത്.

reswin 4

ഫാമിലി ലിവിങ്ങിനോടു ചേർന്ന ഒരു കോർട്‌യാർഡ് ഉണ്ട്. ആവശ്യമനുസരിച്ച് ഇന്റീരിയറിന്റെ ഭാഗമായും എക്സ്റ്റീരിയറിന്റെ ഭാഗമായും മാറ്റാവുന്ന കോർട്‌യാർഡിൽ നിന്ന് ഫാമിലി ലിവിങ്ങിലേക്ക് വലിയ ജനലുകൾ ഉണ്ട്.ഉപയോഗിക്കുന്നവരുടെ ഇഷ്ടനിറം അനുസരിച്ചാണ് കിടപ്പുമുറിയിലെ ഫ്ലോറിങ് തിര‍ഞ്ഞെടുത്തത്. ചുവപ്പിന്റെ ആരാധകരായ വീട്ടുകാർ പ്രധാന കിടപ്പുമുറിയിൽ ടെറാക്കോട്ട നിറത്തോടു സാദൃശ്യമുള്ള ടൈൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

reswin 5

വലിയ ജനലുകൾ ആവശ്യത്തിന് വെളിച്ചവും ശുദ്ധവായുവും പ്രദാനം ചെയ്യുന്നു. ജനലുകളിൽ അങ്ങിങ്ങായി കാണുന്ന കളർ ഗ്ലാസ്സ്, കാഴ്ചക്കാരിൽ പഴയ മുസ്‌ലിം വീടുകളുടെ ഓർമയുണർത്തും. അടുക്കളയ്ക്ക് മഞ്ഞ നിറം നവോന്മേഷം പകരുന്നു.നിറങ്ങളുടെ കൂടാരം എന്നു വിശേഷിപ്പിക്കാം ഈ വീടിനെ. പുതിയ വീടുകളുടെ ഭംഗിക്കുവേണ്ടി പഴമയുടെ നന്മ ഉപേക്ഷിക്കേണ്ട എന്ന സന്ദേശം കൂടി നൽകുന്നു സൈഹാൻ എന്ന് പേരുള്ള വീട്

reswin 6

1.

reswin 7

കടപ്പാട്: ആർക്കിടെക്‌ട് റെസ്‌വിൻ അഹമ്മദ്

മിറാക്കി ഡിസൈൻസ്, തലശ്ശേരി 

ar.rezwinahamed90@gmail.co

9946209815

Tags:
  • Vanitha Veedu