Monday 21 June 2021 04:57 PM IST : By സ്വന്തം ലേഖകൻ

സ്വീഡ് ഇല്ലാതെ ഫാഷന്‍ പ്രേമികളുടെ വാഡ്രോബ് പൂര്‍ണമാകുമോ? കേടുകൂടാതെയിരിക്കാന്‍ കിടിലം ടിപ്‌സ്

psuede

സ്വീഡ് (suede) ഇല്ലാതെ ഫാഷൻ പ്രേമികളുടെ വേഡ്രോബ് കംപ്ലീറ്റ് ആകുമോ?ഏതു ബേസിക് ഔട്ടിഫിറ്റിനും ക്ലാസ്സി ലുക്ക്‌ നൽകാൻ ഇതിനു കഴിയും.ഇത്രയും സ്റ്റൈലിഷ് ആയ സ്വീഡ്സ്, വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ ഏറെ കാലം കേടുകൂടാതെ ഉപയോഗിക്കാനാവൂ.

സ്വീഡ് കെയർ ടിപ്സ് :

•മഴക്കാലത്ത് സ്വീഡ് ഉപയോഗിക്കാതിരികുക.മഴ പെയ്യുന്നില്ലെങ്കിലും, ഇവയിൽ ഏതെങ്കിലും രീതിയിൽ വെള്ളം വരാൻ സാധ്യതയുണ്ട്.

•വാട്ടർ പ്രൂഫിങ് :അനുയോജ്യമായ വാട്ടർ റിപ്പല്ലന്റ് സ്പ്രേ വാങ്ങി ഉപയോഗിക്കാം.ആദ്യം സ്പ്രേ ഒരു ഭാഗത്തു മാത്രമായി പരീക്ഷിച്ചു നോക്കിയ ശേഷം ഉപയോഗിക്കുക.

•ബ്രഷ് അപ്പ്‌ :ചെളിയും കറയും കളയുവാനായി സോഫ്റ്റ്‌ ബ്രിസിൽ ഉള്ള ബ്രഷ് ഉപയോഗിക്കുക. ഓരോ തവണ ഉപയോഗിച്ച ശേഷവും വൃത്തിയാക്കി വയ്ക്കാൻ ശ്രദ്ധിക്കുക.

എങ്ങനെ കറ കളയാം :

•ഡേർട് സ്റ്റെയിൻ :പെൻസിൽ ഇറേസർ ഉപയോഗിച്ച് അഴുക്കുള്ള ഭാഗത്ത് വട്ടത്തിൽ 

ഉരയ്ക്കുക.കറ ഇളകുന്നില്ലെങ്കിൽ വൃത്തിയുള്ള, ഉണങ്ങിയ തുണിയിൽ അല്പം വിനാഗിരി ഉപയോഗിച്ച് പതിയെ തുടച്ചെടുക്കുക.സ്വീഡ് അധികം നനയുന്നില്ലെന്ന് ഉറപ്പു വരുത്തുക.കറ കളഞ്ഞ ശേഷം സ്വീഡ് സ്യൂട്ടബിൾ ബ്രഷ് ഉപയോഗിച്ച് സോഫ്റ്റ്‌ ആയി ബ്രഷ് ചെയ്യുക.

psuede-2

•ലിക്വിഡ് സ്റ്റെയിൻസ്:സ്വീഡിൽ ഏതെങ്കിലും ദ്രാവകം വീണാൽ ഒരു ബ്ലോട്ടിങ് പേപ്പർ ഉപയോഗിച്ച് കഴിയുന്നത്രയും ബ്ലോട്ട് ചെയ്തെടുക്കുക.അതിനു ശേഷം സ്വീഡ് ബ്രഷോ ഇറേസറോ ഉപയോഗിച്ച് കറ നീക്കുക.

psuede

•ഓയിൽ /സ്വെറ്റ് സ്റ്റെയിൻസ്:ബേബി പൌഡറോ കോൺ സ്റ്റാർച്ചോ വിതറി രാത്രി മുഴുവൻ വയ്ക്കുക.പൌഡർ നീക്കനായി ബ്രഷ് ഉപയോഗിക്കുക.

ps-4