Saturday 03 April 2021 01:57 PM IST

കൊളോണിയൽ ശൈലി വീടിന് ചെലവുചുരുക്കാൻ ചില തന്ത്രങ്ങൾ ഉപയോഗിച്ച വിധം

Sreedevi

Sr. Subeditor, Vanitha veedu

clonial 1

കൊളോണിയൽ ശൈലിയിൽ ഉള്ള വീടുകൾ കാണാൻ ഉള്ള ഭംഗികൊണ്ടാണ് തൃശൂർ ആമ്പല്ലൂരിൽ ഉള്ള വിനീതും ടിറ്റയും അത്തരം വീട് വേണമെന്ന് ആഗ്രഹിച്ചത്. ഇരിങ്ങാലക്കുടയിലെ ഡിസൈനർ എം.വി. സിജോയ് ഡിസൈൻ ചെയ്ത അത്തരമൊരു വീട് കണ്ടാണ് വിനീതും ടിറ്റയും സിജോയ്‌യെ സമീപിച്ചത്. ഒരേക്കർ സ്ഥലമുണ്ടായിരുന്നതിനാൽ വീട് നിർമാണത്തിന് ഉപാധികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 

coonial 2

ബാത്റൂമും ഡ്രസ്സിങ് റൂമും ചേർന്ന നാല് കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, അടുക്കള, വർക്ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടങ്ങിയ വീടിന് 2660 ചതുരശ്രയടിയാണ് വിസ്തീർണം. കൊളോണിയൽ ശൈലി സ്വീകരിച്ചാൽ ചെലവ് കൂടുതൽ ആണെന്ന് പൊതുവേ പറയും. എന്നാൽ കൊളോണിയൽ ശൈലി ഏറ്റവും ചെലവ് ചുരുക്കിയാണ് ഇവിടെ ചെയ്തത്.

colonial 5

ഫ്ലാറ്റ് ആയി വാർത്ത് മുകളിൽ ട്രസ്സ് റൂഫ് ചെയ്യുകയായിരുന്നു. ഓട് അത് ടെറാക്കോട്ടയോ സിമന്റോ ആകട്ടെ, ചെലവ് കൂട്ടുമെന്ന് സിജോയ് പറയുന്നു. ഓടിന്റെ ഡിസൈൻ ഉള്ള മെറ്റൽ ഷീറ്റ് ഇട്ടാണ് ഇവിടെ ഭംഗിയിൽ കോംപ്രമൈസ് ചെയ്യാതെ ചെലവ് ചുരുക്കിയത്.

colonial 3

സാധാരണ വെള്ള നിറത്തിൽ നിന്ന് വ്യത്യസ്തമായി പിങ്ക് ഷേഡ് നൽകിയപ്പോൾ വീടിന് ക്യൂട്ട് ലുക്കും കിട്ടി. തടിയുടെ ഷേഡ് ഉള്ള ടൈൽ കോമൺ ഏരിയയിൽ നൽകി. മാറ്റ് ഫിനിഷ് ആണ് സ്വീകരിച്ചത്. തടിപ്പണി മുഴുവൻ വേങ്ങ കൊണ്ടാണ്. നാടൻ മരമാണ് വേങ്ങ. എളുപ്പത്തിൽ ലഭിക്കും. തടി വെസ്റ്റ് ആകുന്നത് കുറവുമാണ്. പക്ഷേ, വേങ്ങയിലെ കറ ശ്രദ്ധിക്കണം. 

colonial 4

കടപ്പാട്: എം.വി. സിജോയ്

ക്രിയേഷൻസ്, നടവരമ്പ്, ഇരിങ്ങാലക്കുട

ഫോൺ: 98463 96700

sijoycreation@gmail.com