Wednesday 07 October 2020 05:22 PM IST

ചെറിയ വീട് തരും വലിയ സന്തോഷം; മൂന്ന് കിടപ്പുമുറികളും ഫോയറും കോർട്‌യാർഡുകളും ഉൾപ്പെടെ 1000 സ്ക്വയർഫീറ്റിൽ എല്ലാ സൗകര്യങ്ങളും...

Sreedevi

Sr. Subeditor, Vanitha veedu

1

സുദർശനകുമാറും ജിതയും മക്കളായ സച്ചിനും സാന്ദ്രയുമടങ്ങുന്ന സന്തുഷ്ട കുടുംബം. 10 സെന്റിൽ 1000 ചതുരശ്രയടിയുള്ള വീട് 15 ലക്ഷം രൂപയ്ക്കാണ് പൂർത്തിയായത്. ആർക്കിടെക്ചറൽ ഡിസൈനറായ ജിജേഷ് ആണ് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്ത് നെല്ലായയിലുള്ള ഇവരുടെ വീട് ഡിസൈൻ ചെയ്തു കൊടുത്തത്.
എക്സ്റ്റീരിയർ
ലളിതമായ എക്സ്റ്റീരിയർ. നിരപ്പായി വാർത്ത് എലിവേഷന്റെ ഭംഗിക്കു വേണ്ടി മാത്രം മുൻവശത്ത് ചരിച്ചു വാർത്ത് ഓടിട്ടു.ഒറ്റനില വീടാണിത്. മുകളിൽ ഗോവണിമുറി മാത്രമേയുള്ളൂ. വേണമെങ്കിൽ ഭാവിയിൽ മുകളിൽ മുറികൾ നിർമിക്കാം. വടക്കോട്ട് ദർശനമായാണ് വീട് നിർമിച്ചിരിക്കുന്നത്.
സിറ്റ്ഔട്ടും ഫോയറും

2


സിറ്റ്ഔട്ടിന്റെ ഭിത്തി അലങ്കരിച്ച ബുദ്ധന്റെ പെയിന്റിങ് കണ്ട് അകത്തേക്കു കയറുന്നത് ഫോയറിലേക്ക്. ഇവിടത്തെ ചെറിയ കോർട്‌യാർഡ് അകത്തളത്തിനു കുളിർമ പകരുന്നു.

3

ലിവിങ് റൂം

4


L ആകൃതിയുള്ള സോഫയാണ് ലിവിങ് റൂമിൽ ആവശ്യത്തിന് ഇരിപ്പിടമൊരുക്കുന്നത്. ഭിത്തിയിൽ നിർമിച്ച വെർട്ടിക്കൽ പർഗോള ലിവിങ് റൂമിനെ സജീവമാക്കുന്നു. ഈ പർഗോളയ്ക്കപ്പുറം പൂജാമുറിയാണ്.
ഡൈനിങ് റൂം

7


ഡൈനിങ് ഏരിയയാണ് വീടിന്റെ ഏറ്റവും ആകർഷകമായ ഇടം. ആറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം കൂടാതെ, മെറ്റൽ പൈപ്പ് കൊണ്ട് നിർമിച്ച ഒരു ഇരിപ്പിടം കൂടി ഇവിടെയുണ്ട്. ഫോയറിനെയും ഡൈനിങ്ങിനെയും തമ്മിൽ വേർതിരിക്കുന്ന ഈ ഇരിപ്പിടത്തിനു മുകളിൽ മരത്തിന്റെ ആകൃതിയിൽ സിഎൻസി കട്ടിങ് ചെയ്തിരിക്കുന്നു. പ്രധാനവാതിൽ തുറക്കുമ്പോൾ നേരിട്ട് ഡൈനിങ്ങിലേക്ക് കാഴ്ചയെത്താതിരിക്കാനുള്ള സൂത്രപ്പണി കൂടിയാണ് ഈ സിഎൻസി ഭിത്തി.
പൂജാഏരിയ

5


ഡൈനിങ്ങിനോടു ചേർന്നു തന്നെയാണ് പൂജാഏരിയ. ഒരു കോർട്‌യാർഡിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്.
ഗോവണി

6


വീടുപണി കഴി‍ഞ്ഞ് ബാക്കി വന്ന 12എംഎം റീഇൻഫോഴ്സ്ഡ് സ്റ്റീൽ ഉപയോഗിച്ചാണ് ഗോവണിയുടെ റെയിലിങ് നിർമിച്ചത്. റെയിലിങ്ങിനിടയിൽ ചെടിച്ചട്ടി വയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗോവണിയുടെ താഴെയാണ് കോമൺബാത്റൂം. വാഷിങ് മെഷീൻ വയ്ക്കാനുള്ള സൗകര്യവും ഇവിടെ ലഭിച്ചു.
അടുക്കളയും വർക്ഏരിയയും

8


ചെറിയ അടുക്കളയ്ക്കപ്പുറം വർക്ഏരിയയുണ്ട്. പുകയടുപ്പുള്ള ഈ ഭാഗത്താണ് പാചകം ഏറ്റവുമധികം നടക്കുന്നത്. വർക്ഏരിയയിൽ നിന്നാൽ ഗെയ്റ്റിലേക്ക് കണ്ണെത്തും. എലിവേഷനിൽ കാണുന്ന ജനൽ വർക്ഏരിയയുടേതാണ്.
കിടപ്പുമുറികൾ

9


മൂന്ന് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. മാസ്റ്റർബെഡ് റൂം ബാത്റൂം അറ്റാച്ഡ് ആണ്. മൂന്നാമത്തെ കിടപ്പുമുറി ചെറുതാക്കി പണിതു.
ഭിത്തികൾക്ക് പ്രധാനമായും വെള്ളനിറമാണ് നൽകിയത്. ചില ഭിത്തികൾ മാത്രം മറ്റ് നിറങ്ങളിലൂടെ ഹൈലൈറ്റ് ചെയ്തു. വാതിലുകൾക്കും വിട്രിഫൈഡ് ടൈൽ കൊണ്ടുള്ള ഫ്ലോറിങ്ങിനും വെളുത്ത നിറം തന്നെ തിരഞ്ഞെടുത്തു.  
Designer : Jijesh, Jn designs, Ernakulam
jijeshdesign@gmail.com
Mob:9995804045