Wednesday 26 May 2021 03:34 PM IST : By സ്വന്തം ലേഖകൻ

അങ്ങനെ അതും എത്തി, തടിയിലും വാഷ് ബേസിൻ

basincover

തടികൊണ്ടുള്ള വാഷ്ബേസിൻ കേരള വിപണിയിലുമെത്തി. വെള്ളം നനഞ്ഞ് കേടാകില്ല. ഇറക്കുമതി ചെയ്ത പൈൻ തടി ഉപയോഗിച്ചാണ് ഇവ നിർമിക്കുന്നത്. വെള്ളം പിടിക്കാതിരിക്കാൻ തടിക്കു പുറത്ത് പ്രത്യേക കോട്ടിങ് നൽകിയിട്ടുണ്ട്. ആസിഡ് പ്രൂഫ്, സ്ക്രാച്ച് റസിസ്റ്റന്റ് എന്നീ സവിശേഷതകളുമുണ്ട്. കൗണ്ടർടോപ്പിനു മുകളിൽ ഉറപ്പിക്കുന്ന രീതിയിലുള്ള ഇവ സാധാരണ വാഷ്ബേസിൻ പോലെ പിടിപ്പിക്കാം.

basin 1

ടീക്ക് വുഡ്, വാൽനട്ട്, റോസ് വുഡ്, പൈൻ എന്നിങ്ങനെ തടിയുടേതായ നാല് നിറങ്ങളിൽ ലഭിക്കും. മാറ്റ്, ഗ്ലോസി ഫിനിഷിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുകയും ചെയ്യാം. ബൗൾ, സ്ക്വയർ, ഓവൽ... തുടങ്ങി 14 ഡിസൈനിൽ തടി വാഷ്ബേസിൻ ലഭ്യമാണ്. പ്രത്യേക ഡിസൈനിൽ വേണമെന്നുള്ളവർക്ക് അങ്ങനെയും കമ്പനി നിർമിച്ചു നൽകും. 20,655 രൂപ മുതൽ 54,675 രൂപ വരെയാണ് വില. രണ്ട് വർഷം വാറന്റിയും നൽകുന്നു.

Tags:
  • Vanitha Veedu