Wednesday 18 August 2021 04:36 PM IST

പുതിയ വീട് പണിയുകയാണോ? ഇതാ, കൈനിറയെ വാഷ്ഏരിയ ഡിസൈനുകൾ

Sunitha Nair

Sr. Subeditor, Vanitha veedu

shafi-maliekkal

പുതിയ വീടുപണിയാൻ പ്ലാൻ ചെയ്യുകയാണോ? സുന്ദരമായ വാഷ് ഏരിയയ്ക്ക് വേറെങ്ങും തിരയേണ്ട. ഇതാ, കൈ നിറയേ വാഷ് ഏരിയ ഡിസൈനുകൾ.

ലാൻഡിങ്ങിലെ വാഷ് ഏരിയ

സ്റ്റെയറിന്റെ ലാൻഡിങ്ങിനു താഴെയാണ് ഈ വാഷ് ഏരിയ വരുന്നത്. നല്ല വെളിച്ചം നൽകി വിശാലത തോന്നിക്കുംവിധമാണ് ഇവിടം ഒരുക്കിയത്. ചുമരിൽ പ്ലാസ്റ്ററിങ് ചെയ്ത് ഗ്രൂവ്സ് വരച്ചു. പശ കൊണ്ട് കണ്ണാടി നേരിട്ട് ചുമരില്‍ ഒട്ടിച്ചു. മാറ്റ് ഫിനിഷിലുള്ള കറുത്ത നിറത്തിലെ വാഷ് ബേസിനാണ്. സ്റ്റീൽ സ്ട്രക്ചറിലുള്ള കൗണ്ടറിൽ വുഡൻ പാനലിങ് ചെയ്തു. ഡിസൈൻ: ഷാഫി മാളിയേക്കൽ, കോഴിക്കോട്

സിഎൻസി കട്ടിങ്ങിന്റെ ഭംഗി

sandeep-kollarkandy

ചുമരിൽ ടൈൽ ക്ലാഡിങ് ചെയ്തു. ഗ്രാനൈറ്റ് കൊണ്ടാണ് കൗണ്ടർടോപ്. പ്ലൈവുഡ് കൊണ്ടുള്ള സ്റ്റോറേജ് ബോക്സിൽ മൈക്ക ഒട്ടിച്ചു. മൾട്ടിവുഡിൽ സിഎൻസി കട്ടിങ് ചെയ്ത് ഹാങ്ങിങ് ലൈറ്റും പിടിപ്പിച്ചപ്പോൾ സംഭവം ഉഷാറായി. ഡിസൈൻ: സന്ദീപ് കൊല്ലാർകണ്ടി, കോഴിക്കോട്

പച്ചപ്പിന്റെ സ്പർശം

excel-interiors

ചുമരിൽ നാച്വറൽ സ്റ്റോൺ ക്ലാഡിങ് ചെയ്തു. കൗണ്ടർടോപ്പിന് ഗ്രാനൈറ്റ് നൽകി. അതിനു താഴെ മൾട്ടിവുഡ് സ്റ്റോറേജും. ഓവൽ ആകൃതിയിലുള്ള വാഷ്ബേസിനാണ്. വൃത്താകൃതിയിൽ ഫ്രെയിമില്ലാത്ത കണ്ണാടി ഈയിടത്തിന് ഭംഗിയേകുന്നു. ഡിസൈൻ: എക്സൽ ഇന്റീരിയേഴ്സ്, കൊച്ചി

വൈറ്റ് & ബ്ലാക്ക്

Shanavas-Kuruppa

മൾട്ടിവുഡ്, വെനീർ, ലാമിനേറ്റ് എന്നിവ കൊണ്ടാണ് സ്റ്റോറേജ് ബോക്സ് നിർമിച്ചത്. നാനോവൈറ്റ് മാർബിളാണ് കൗണ്ടർടോപ്പിന് ഉപയോഗിച്ചത്. ചുമരിൽ സ്റ്റോൺ ഫിനിഷ് ക്ലാഡിങ് ചെയ്തു. വൃത്താകൃതിയിലുള്ള കണ്ണാടിയിൽ എൽഇഡി സ്ട്രിപ് ലൈറ്റ് നൽകി. ഡിസൈൻ: ഷാനവാസ് കുറുപ്പത്ത്, കോഴിക്കോട്

ഇരട്ട ബേസിനുകൾ

Amac interiors

കൗണ്ടർടോപ് നാനോവൈറ്റ് കൊണ്ടും കബോർഡുകൾ ലാമിനേറ്റഡ് പ്ലൈവുഡ് കൊണ്ടുമാണ്. കൂട്ടുകുടുംബമായതിനാൽ രണ്ട് ബേസിനുകൾ നൽകി. ഡിസൈനർ ബേസിനും കോപ്പർ ടാപ്പുമാണ്. ചുമരിൽ ഇംപോർട്ടഡ് ടൈൽ. അതോടു ചേർന്ന് നിസ്കാരത്തിനു മുമ്പ് ശരീരം വൃത്തിയാക്കാനുള്ള സ്ഥലമാണ്.‘L’ ആകൃതിയുള്ള കണ്ണാടി പാർട്ടീഷനിലേക്കും നീട്ടിയെടുത്തു. ഡിസൈൻ: അമാക് ആർക്കിടെക്ട്സ്,തൃപ്രയാർ

എൽഇഡി മിറർ

Overa

കൊറിയൻ സ്റ്റോൺ കൊണ്ടാണ് കൗണ്ടർടോപ്. മറൈൻ പ്ലൈവുഡിൽ വെനീർ ഫിനിഷിലാണ് സ്റ്റോറേജ്. വിട്രിഫൈഡ് ടൈൽ കൊണ്ടാണ് ചുമരിന് ഭംഗിയേകിയത്. വൃത്താകൃതിയിലുള്ള കണ്ണാടിക്കു പിന്നിൽ എൽഇഡി സ്ട്രിപ് കൊടുത്തു. മുകളിൽ വെനീർ ഫിനിഷ് പാനലിങ് ചെയ്തു. ഡിസൈൻ: ഒവേറ, കോഴിക്കോട്

നീഷുകളുടെ ചന്തം

Ranjit

സ്റ്റീൽ പൈപ്പിൽനിന്ന് തൂങ്ങിനിൽക്കുന്ന രണ്ട് നീഷുകൾ ചുമരിൽ നൽകി. വെള്ള വിട്രിഫൈഡ് ടൈലും സ്റ്റോൺ ക്ലാഡിങ്ങുമാണ് ചുമരിൽ. കൊറിയൻ സ്റ്റോൺ കൊണ്ടാണ് കൗണ്ടർടോപ്. പെയിന്റ് ചെയ്ത പ്ലൈവുഡ് ആണ് സ്റ്റോറേജിന്. ഡിസൈൻ: രഞ്‌‌ജിത് അസോഷ്യേറ്റ്സ്, കൊച്ചി

സ്റ്റാൻഡ് എലോൺ

Arif-ahmed1

സ്റ്റാൻഡ് എലോൺ ബേസിനാണ്. ചുമരിൽ ആർട്ടിഫിഷ്യൽ മാർബിൾ പതിച്ചു. കൊറിയൻ സ്റ്റോൺ കൊണ്ട് ടിഷ്യു ഹോൾഡർ കം സ്റ്റോറേജ് നൽകി. വെള്ളത്തുള്ളിയുടെ പ്രതീതി ഉണർത്തുന്ന ടാപ്പ് മുംബൈയിൽ നിന്നു വാങ്ങി. കണ്ണാടി കസ്റ്റമൈസ് ചെയ്തു. ഡിസൈൻ: ആരിഫ് മുഹമ്മദ്, കോഴിക്കോട്

പച്ച മാറ്റും ചെടികളും

k.k.Yasir

4.6x2.6 മീ വലുപ്പമുള്ള വാഷ് ഏരിയ. കുട്ടികൾക്കും വലിയവർക്കുമായി 60x45 സെമീ വലുപ്പമുള്ള ഗോൾഡൻ നിറത്തിലുള്ള രണ്ട് വാഷ് ബേസിൻ. നാനോവൈറ്റ് പതിച്ച കൗണ്ടർ ടോപ്. മൾട്ടിവുഡിൽ നിർമിച്ച കബോർഡിന്റെ ഷട്ടർ കറുത്ത അക്രിലിക്ക് കൊണ്ടാണ്. ഡിസൈൻ: കെ. കെ. യാസിർ, കൊണ്ടോട്ടി

അറേബ്യൻ തീം

Shamnaz

3x3 മീറ്റർ വലുപ്പമുള്ള, അറേബ്യൻ തീമിലുള്ള വാഷ് ഏരിയ. ഒനിക്സ് മാർബിൾ കൊണ്ടുള്ള കൗണ്ടർടോപ്പിനുള്ളിൽ വെളിച്ചം നൽകി. മഹാഗണി കൊണ്ടാണ് സ്റ്റോറേജ്. ചുമരിൽ ഗോൾഡൻ ടെക്സ്ചറുള്ള വോൾ ടൈൽ. ഫ്ലോറിങ്ങിന് ഇറ്റാലിയൻ മാർബിൾ. സീലിങ്ങിൽ വുഡൻ വർക്. ഡിസൈൻ: ഷംനാസ്, മലപ്പുറം