Saturday 23 September 2023 02:19 PM IST

സംഗീതസംവിധായകന് സ്പെഷൽ വീട്; പ്ലോട്ട് കണ്ടപ്പോഴേ എലിവേഷൻ മനസ്സിലെത്തി

Sona Thampi

Senior Editorial Coordinator

kiran1

സംഗീത സംവിധാനവും ചെയ്യുന്ന സോഫ്ട്‌വെയർ എൻജിനീയർ അജിത്തിനു വേണ്ടി അഞ്ചര സെന്റിലെ വീട്ടിൽ ഒരു സ്റ്റുഡിയോ കൂടി വേണം എന്ന ആവശ്യമാണ് എൻജിനീയറായ കിരണിന്റെ മനസ്സിൽ ലഡു പൊട്ടിച്ചത്. ഒരു പ്ലോട്ട് കാണുമ്പോൾ കിരണിന്റെ മനസ്സിൽ ആദ്യം വിരിഞ്ഞു വരുന്നത് എലിവേഷനാണ്.

kiran2 ലിവിങ് ഏരിയ അല്പം താഴ്ചയിലാണ് ലിവിങ് ഏരിയ. പ്രധാന വാതിൽ തുറന്ന് പാസേജിലൂടെ ഡൈനിങ്ങിലെത്താം. ടിവി ഭിത്തിക്ക് റസ്റ്റിക് ഫിനിഷ്. സിറ്റ്ഔട്ടിനു മുന്നിലെ മെറ്റൽ സ്ക്രീനും കാണാം. സ്റ്റഡി, ഡൈനിങ്, കിച്ചൻ എന്നിവ ഒാപ്പൻ പ്ലാനിൽ ഒരേ നിരപ്പിലാണ്.

സ്റ്റുഡിയോയെ ഒരു ബോക്സ് പോലെ ആദ്യം സങ്കൽപിച്ചു. ബോക്സിന് ഉയരം കൂടിയാൽ ഭംഗിയാവില്ല. അതുകൊണ്ട് ഉയരം കുറയ്ക്കാൻ മെസനിൻ ഫ്ലോർ (രണ്ട് നിലകൾക്കിടയിലുള്ള സ്ഥലം) കൊണ്ടുവരാം. അല്പം കുഴിഞ്ഞ (sunken) ലിവിങ് സ്പേസ് വേണം എന്ന് വീട്ടുകാരൻ പറഞ്ഞപ്പോൾ വീടിനകത്തെ പല ലെവലുകളും എലിവേഷനും തമ്മിൽ ‘സിങ്കായി’.

പടിഞ്ഞാറ് ദർശനമായ വീട്ടിൽ ചൂട് കുറയ്ക്കാനും സ്വകാര്യത ലഭിക്കാനും മുൻവശത്ത് ജാളികളുളള മെറ്റൽ സ്ക്രീൻ കൊടുത്തു. ചതുരൻ ദ്വാരങ്ങളിലൂടെ കാറ്റ് കയറിയിറങ്ങും. മാത്രമല്ല, ഇങ്ങനെയാരു എലിവേഷൻ ആ ചുറ്റുവട്ടത്ത് മറ്റെങ്ങും ഇല്ലതാനും.

kiran3

കാന്റിലിവർ ചെയ്താണ് സിറ്റ്ഔട്ടും കാർപോർച്ചും തയാറാക്കിയത്. തള്ളിനിൽക്കുന്ന പോർച്ചിന്റെ മുകളിൽ മെസനിൻ ഫ്ലോറിൽ ഒരുബെഡ്റൂമും സ്റ്റുഡിയോയുമുണ്ട്. ബോക്സ് പോലെ കാണുന്ന ഇൗ ഭാഗത്ത് കറുത്ത പെയിന്റടിച്ച് ഗ്രൂവ് ഡിസൈൻ കൊടുത്തപ്പോൾ എലിവേഷന് ഒരു ഫ്രീക്ക് ലുക്ക് കിട്ടി.

രണ്ട് അടി താഴ്ന്നിരിക്കുന്ന ലിവിങ് ഏരിയയിൽ അലസമായിട്ടിരിക്കാൻ കൊതി തോന്നും. അവിടെനിന്ന് ഒരു പടി കയറിയാണ് മാസ്റ്റർബെഡ്റൂമിന്റെ കിടപ്പ്. ഇൻബിൽറ്റ് രീതിയിലുള്ള ഇരിപ്പിടവും ഒരു കോർട്‍യാർഡും ചേർന്നതാണ് മാസ്റ്റർ ബെഡ്റൂം. അതിനും ഒരു പടി മുകളിലാണ് ഡൈനിങ്, കിച്ചൻ, അച്ഛനമ്മമാരുടെ ബെഡ്റൂം ഇവയൊക്കെ വരുന്നത്. ചുരുക്കത്തിൽ, ചെറിയ വ്യത്യാസത്തിൽ പല ലെവലുകളിലായാണ് ഇൗ ഒാപ്പൻ പ്ലാൻ വീട്.

kiran4 ഡൈനിങ് ഏരിയ ലിവിങ്ങിൽ നിന്ന് അല്പം മുകളിലായാണ് ‍ൈഡനിങ്. ഒാപ്പൻ പ്ലാൻ ആണ് വീടിന്. ചിത്രത്തിൽ കാണുന്ന ഒറ്റ പില്ലറിലാണ് മെസനിൻ ഫ്ലോറിലെ ബെഡ്റൂം. അവിടെ നിന്ന് ഡൈനിങ്ങിലേക്ക് കാണാം

മെസനിൻ ഫ്ലോർ നിൽക്കുന്നത് ഒരൊറ്റ പില്ലറിലാണ് എന്നതാണ് പ്രത്യേകത. ഡൈനിങ് ഏരിയയിലേക്കു തുറക്കുന്ന, മെസനിൻ ഫ്ലോറിലെ ബെഡ്റൂമിന്റെ ജനൽ കൗതുകമുള്ള കാഴ്ചയാണ്. അന്തഃപുരത്തിലെ ജനൽ പോലെ... ഒരു വീടിനകത്ത് മറ്റൊരു വീടിരിക്കുന്ന പോലെ...

മെറ്റലിനു പുറമേ, പൈൻവുഡ് ഫർണിച്ചർ, പ്ലൈ കാബിനറ്റുകൾ, തേക്കിലുള്ള റെയ്‍ലിങ്, ഫ്ലൂട്ടഡ് ഗ്ലാസ്സ് കിച്ചൻ ഷട്ടറുകൾ, ടെറാക്കോട്ട ക്ലാഡിങ്... അങ്ങനെ പല മെറ്റീരിയലുകളുടെ കാഴ്ചവസന്തമാണ് ഇന്റീരിയറിൽ.

kiran5 ഒാപ്പൻ കിച്ചൻ ഡൈനിങ്ങിനോട് ചേർന്ന് ബ്രേക്ഫാസ്റ്റ് കൗണ്ടറിനു പിന്നിലാണ് കിച്ചൻ. ഫ്ലൂട്ടഡ് ഗ്ലാസ്സും പ്ലൈയും ഷട്ടറുകൾക്ക് ഉപയോഗിച്ചു. ഭിത്തിയിൽ കറുപ്പ് ൈടൽ. ഫ്ലോറിൽ വുഡൻ ഫിനിഷ് ടൈൽ

മെറ്റൽ ഷീറ്റ് ബെൻഡ് ചെയ്ത് തയാറാക്കിയ ഗോവണി പുതുമയോടെ നിൽക്കുന്നു. മതിലും ഗേറ്റും സ്ക്രീനുെമല്ലാം െമറ്റലിൽ. ജനലുകൾ പൗഡർ കോട്ടഡ് അലുമിനിയത്തിലുള്ളവയാണ്. പ്രധാന വാതിൽ സ്റ്റീലിലാണ്. കാബിനറ്റുകളുടെ വാതിലുകളിൽ ചൂരൽ ഷീറ്റിന്റെ ഉൗഷ്മളതയുണ്ട്. പല ഭിത്തികളിലും ടെക്സ്ചർ പെയിന്റിന്റെ റസ്റ്റിക് ഭാവം തുടിച്ചുനിൽക്കുന്നു. AAC ബ്ലോക്ക് കൊണ്ട് പണിത വീട്ടിൽ അകത്ത് ജിപ്സം പ്ലാസ്റ്ററിങ് ആണ് ചെയ്തത്. പുറത്ത് സാധാരണ തേപ്പും.

kiran6 ബെഡ്റൂം മൂന്നു െബഡ്റൂമുകളാണിവിടെ. കറുത്ത തീം ചെയ്തിരിക്കുന്നത് മാസ്റ്റർ ബെഡ്റൂം ആണ്. മുകളിൽ കൊടുത്തിരിക്കുന്നത് അച്ഛനമ്മമാർക്കുള്ള ബെഡ്റൂം ആണ്. പ്ലൈ കൊണ്ടുളള ഷട്ടറുകളും വുഡൻ ഫിനിഷ് ഉള്ള ടൈലും ആണ് ബെഡ്റൂമിൽ

ഗ്രേ, ബ്ലാക്ക്, വൈറ്റ് കോംബിനേഷൻ എൻജിനീയർക്കു മാത്രമല്ല, വീട്ടുകാരനും പ്രിയപ്പെട്ടതാകയാൽ അതാണ് ഇവിടെ പിന്തുടർന്നത്. ഒരു പാറ്റേൺ രീതി ഉള്ളതിനാൽ വീട്ടുകാരൻ തന്നെ ‘Array’ എന്ന് വീടിന് പേരിട്ടു.

ഡിസൈനിനെ എൻജിനീയറിങ്ങിന്റെ ചട്ടക്കൂട്ടിലാക്കിയാണ് കിരൺ ഇൗ വീട് ഭാവന െചയ്തിരിക്കുന്നത്. ആദ്യം രൂപം (form) തയാറാക്കി അതിൽ മറ്റു ഘടകങ്ങൾ ചേരുംപടി ചേർക്കുന്നു. കാഴ്ചയിൽ ലളിതമെങ്കിലും സങ്കീർണമായ അഴകളവുകളിലാണ് ഇൗ വീടിന്റെ ഡിസൈൻ.

Area: 1930 sqft Owner: അജിത് മാത്യു & ആതിര ബാബു Location: കിഴക്കമ്പലം, എറണാകുളം Design: Studio Fawesphi, എറണാകുളം Email: studiofawesphi@gmail.com