15വർഷം മുൻപു പണിത വീടു പുതുക്കാൻ കോഴിക്കോടുകാരൻ മുജീബ് തീരുമാനിച്ചത് വീടിന്റെ സൗകര്യങ്ങളും ഭംഗിയും കുറച്ചുകൂടി ആവാം എന്ന് തോന്നിയപ്പോഴാണ്.
വീടു പുതുക്കാൻ എത്തിയ ഡിസൈനർ മുഹമ്മദ് അനീസിന്റെ ശ്രദ്ധപതിഞ്ഞത് വീടിനുചുറ്റും കാടുപിടിച്ചു കിടക്കുന്ന പറമ്പിലാണ്. ആവശ്യത്തിനു മുറികൾ കൂട്ടിയെടുക്കാനുള്ള സൗകര്യമുണ്ടെന്ന് അതോടെ മനസ്സിലായി. ഇപ്പോൾ മുജീബിന്റെ വീടുകാണാനെത്തുന്നവരാരും അതു പഴയവീടാണെന്ന് വിശ്വസിക്കുന്നില്ല.
മതിലിലും പുറംചുമരുകളിലും നാച്വറൽസ്റ്റോൺ ക്ലാഡിങ് ചെയ്തു ഭംഗിയാക്കി. രണ്ടുകാറുകൾ പാർക്ക്ചെയ്യാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. നേരത്തെ സിറ്റ്ഔട്ടിൽനിന്നു കയറിയാൽ ഹാൾ, കിടപ്പുമുറികൾ, അടുക്കള എന്നിവയായിരുന്നു താഴത്തെനിലയിൽ. ഇപ്പോൾ സിറ്റ്ഔട്ടിനോടു ചേർന്ന് കോർട്‌യാർഡ്,ഫോർമൽ- ഫാമിലിലിവിങ്ങുകൾ, വർക്ഏരിയ എന്നിവയും കൂടി താഴത്തെനിലയുടെ ഭാഗമായി.
കോർട്‌യാർഡിനു പിന്നിലെ സ്റ്റോൺ ക്ലാഡിങ് ഭിത്തി അതിനു പിന്നിലെ ബാത്റൂമുകൾ മറയ്ക്കാനും ഭംഗിക്കും വേണ്ടി നൽകിയതാണ്. ഈഭിത്തിയാണ് ഇപ്പോൾ വീടിന്റെ ഹൈലൈറ്റ്.
നാല് കിടപ്പുമുറികൾ ആറാക്കി. കിടപ്പുമുറികളിൽ വിൻഡോസീറ്റിങ്നൽകി മുറികൾ വിശാലമാക്കി. അറ്റാച്ഡ്ബാത്റൂമും ഡ്രസ്സിങ്ഏരിയയും ഇല്ലാതിരുന്നവയ്ക്ക് അവ നൽകി. ഇടുങ്ങിയ മുറികളുടെ വലുപ്പംകൂട്ടി. ലാമിനേറ്റഡ്പ്ലൈവുഡ് കൊണ്ട് വാഡ്രോബ്പണിതു. ഓരോമുറിയും ഓരോതീം അനുസരിച്ച് ക്രമീകരിച്ചു.
മുകളിലെ നിലയിൽ മൂന്നു കുട്ടികൾക്കുമുള്ള സ്റ്റഡിഎരിയ നൽകി. സ്റ്റെയർകെയ്സിന്റെ ഗ്രിൽ റെയ്ലിങ്ങിന്റെ സ്ഥാനത്ത്ഗ്ലാ സ് നൽകി. പഴയ മാർബിൾ ഫ്ലോറിങ്ങിനു പകരം താഴത്തെ നിലയിൽ ഇറ്റാലിയൻ മാർബിൾ ഇടംപിടിച്ചു. മുകളിലെനിലയിൽ വിട്രിഫൈഡ്ടൈലും കിടപ്പുമുറികളിൽ ഇറ്റാലിയൻ മാർബിളും നൽകി. അടുക്കളയിൽ കൊറിയൻസ്റ്റോൺകൊണ്ട് കൗണ്ടർടോപ്പും ഗ്ലാസ്ഫിനിഷിൽ കാബിനറ്റുകളും നൽകി.
ഫർണിച്ചറെല്ലാം കസ്റ്റമൈസ് ചെയ്യുകയായിരുന്നു. ഫാമിലിലിവിങ്ങിലെ ടി.വി യൂണിറ്റിൽ തേക്കു കൊണ്ട് റീപ്പർവർക്ചെയ്തു. ഡൈനിങ്ങിൽ ഇതിന്റെ തുടർച്ചയായി റീപ്പർ- വോൾപേപ്പർ കോംബിനേഷൻ കാണാം. ലൈറ്റിങ്ങിന്റെ മായാജാലം കൂടിയായപ്പോൾ വീട് അടിപൊളി!
കടപ്പാട്: മുഹമ്മദ് അനീസ്,അയാമ ഡിസൈനേഴ്സ് ആൻഡ് ഡെവലപേഴ്സ്, കോഴിക്കോട്, Ph: 94463 12919, projects@iamaarchitects.com