Thursday 25 November 2021 12:45 PM IST

കണ്ടാൽ പറയില്ല കുത്തനെയുള്ള ചരിവിലാണ് ഈ വീടിരിക്കുന്നതെന്ന്

Sunitha Nair

Sr. Subeditor, Vanitha veedu

kolencherry 11

കാഴ്ചയിൽ ആർക്കും മനസ്സിലാകാത്ത ഒരു പ്രത്യേകതയുണ്ട് കോലഞ്ചേരിയിലെ ഷിലോയ് വർഗീസിന്റെയും ലിജയുടെയും വീടിന്. അതിന്റെ ക്രെഡിറ്റ് മുഴുവൻ എൻജിനീയറും ചീഫ് ഡിസൈനറുമായ ഏലിയാസ് കെ.പോളിനും പാർട്നർ എബിൻ വർക്കിക്കും അവകാശപ്പെട്ടതാണ്.

kolencherry 7

∙ മുന്നിൽ റോഡും പിന്നിൽ പാടവുമുള്ള പ്ലോട്ട് റോഡിൽനിന്ന് 40 ഡിഗ്രിയോളം താഴേക്ക് ചരിഞ്ഞാണിരുന്നത്.

∙ റോഡ് നിരപ്പിൽ നിന്ന് 15 സെമീ കട്ട് ചെയ്ത് 3.5 മീറ്റർ താഴ്ത്തി താഴെയും മുകളിലുമായി രണ്ട് നിലകൾ നൽകി. റോഡ് നിരപ്പിൽ നിന്ന് 1000 ചതുരശ്രയടിയുള്ള സ്ലാബ് ഇട്ടാണ് മുകളിലെ നില നൽകിയത്.

kolencherry 9

∙ മുകളിലെ നിലയാണ് റോഡ് നിരപ്പിൽ വരുന്നത്.

∙ സ്ലാബിനു പുറത്ത് കടപ്പ വിരിച്ചു; കോംപൗണ്ട് വോൾ കെട്ടി.

kolencherry 4

∙ താഴത്തെ നിലയിൽ മുന്നിലും പിന്നിലുമായി രണ്ട് കാർ പാർക് ചെയ്യാം. മുകളിലെ നിലയിലും കാർ പാർക് ചെയ്യാം. റീട്ടെയ്നിങ് വോൾ ചെയ്ത് സ്ലോപ് നൽകി പേവിങ് ടൈൽ വിരിച്ചാണ് താഴേക്ക് വാഹനമിറക്കാൻ സൗകര്യമൊരുക്കിയത്.

kolencherry 8

60 സെന്റ് പ്ലോട്ടിൽ വീടിരിക്കുന്നതൊഴിച്ചാൽ ബാക്കി സ്ഥലം 15 അടി താഴ്ചയിലാണ്. വീട്ടുകാർ വിദേശത്തായതിനാൽ താഴത്തെ നില വാടകയ്ക്കു കൊടുക്കാമെന്ന ഉദ്ദേശ്യത്തിലാണ് പണിതതെങ്കിലും അതു പിന്നീട് വേണ്ടെന്നു വച്ചു. അതിനാൽ രണ്ടു നിലയും ഒരേ പ്ലാനിലാണ് പണിതത്. മുകളിൽ ഓപൻ കിച്ചൻ ആണ്. താഴെ അടുക്കള ക്ലോസ്ഡ് ആണ്; ഒപ്പം വർക്കിങ് കിച്ചനുമുണ്ട് എന്ന വ്യത്യാസം മാത്രമേയുള്ളൂ.

kolencherry 5

ലിവിങ്, ഡൈനിങ്, അടുക്കള, രണ്ട് കിടപ്പുമുറി, എന്നിങ്ങനെയാണ് പൊതുവെ ഓരോ നിലയിലുമുള്ളത്. പിന്നിലെ പാടത്തേക്കു കാഴ്ച കിട്ടാനുള്ള അവസരങ്ങളൊന്നും വേണ്ടെന്നു വച്ചില്ല. ഡൈനിങ്ങിൽ നിന്ന് പുറത്തേക്ക് പാഷ്യോ നൽകിയിട്ടുണ്ട്. മുകളിലെ കിടപ്പുമുറിയുടെ ഒരു ചുമര് മുഴുവൻ ഗ്ലാസ് ആണ്. പാടത്തിന്റെ ഭംഗി ആസ്വദിക്കാൻ ഇവിടെ ബേ വിൻഡോ ആണ് നൽകിയിട്ടുള്ളത്. ബേ വിൻഡോയ്ക്കു താഴെ സ്റ്റോറേജ് ഒരുക്കി. മുകളിലെ നിലയിൽ പുറത്ത് ചെറിയ ഗസീബോ പോലെ നിർമിച്ചതും പാടത്തിന്റെ ഹരിതാഭ ആസ്വദിക്കാൻ തന്നെ. നാല് പില്ലറിൽ റൂഫ് ചെയതാണ് ഗസീബോ പണിതത്.

kolencherry 2

ക്ലയന്റിന്റെ ആവശ്യപ്രകാരം സെമി യൂറോപ്യൻ ശൈലിയിലാണ് എക്സ്റ്റീരിയർ. ലിവിങ്ങിൽ ചുമരിൽ ടെക്സ്ചർ ചെയ്തും മൾട്ടിവുഡ് പാനലിങ് നൽകിയും മോടി കൂട്ടി. കിടപ്പുമുറികളിൽ ടെക്സ്ചർ ചെയ്തു; ജിപ്സം സീലിങ്ങും നൽകി.

kolencherry 1

സിമന്റ് ബ്ലോക്ക് കൊണ്ടാണ് ചുമരുകൾ. മുന്നിലെ ജനലുകളും വാതിലും തേക്കു കൊണ്ടാണ്. ബാക്കി ജനലുകളുടെ ഫ്രെയിം ആഞ്ഞിലി കൊണ്ടും ഷട്ടർ പ്ലാവ് കൊണ്ടുമാണ്. അകത്തെ വാതിലുകൾ പ്ലാവ് കൊണ്ടു പണിതു. കട്ടിലും സോഫയുമെല്ലാം തേക്കിൽ നിർമിച്ചവയാണ്. ഊണുമേശ മാത്രം പഴയത് പുതുക്കിയെടുത്തു. ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈലാണ്. വാഡ്രോബും കിച്ചൻ കാബിനറ്റും മൾട്ടിവുഡ്, മൈക്ക കൊണ്ടു നിർമിച്ചു.

kolencherry 6

കടപ്പാട്: ഏലിയാസ് കെ. പോൾ, എബിൻ വർക്കി. ഫോൺ– 99610 04299, 98479 65420

Tags:
  • Vanitha Veedu
  • Architecture