ആർക്കിടെക്ചർ പഠനവും ആർക്കിടെക്ടിന്റെ ജീവിതവും പരിചയപ്പെടുത്തുന്ന വെബിനാർ 27 ഞായർ വൈകിട്ട് ആറ് മുതൽ എട്ട് വരെ നടക്കും. വനിത വീട് മാസിക സംഘടിപ്പിക്കുന്ന വെബിനാറിൽ ആർക്കിടെക്ചർ ബിരുദ പഠനത്തിനു വേണ്ട യോഗ്യതകൾ, മറ്റു പ്രഫഷനൽ കോഴ്‌സുകളുമായി താരതമ്യം ചെയ്യുമ്പോൾ ബിആർക് കോഴ്സിന്റെ സവിശേഷതകൾ, നവ ആർക്കിടെക്ചർ ബിരുദധാരികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മുന്നിലുള്ള സാധ്യതകളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. കൗൺസിൽ ഓഫ് ആർക്കിടെക്ചർ പ്രസിഡന്റ് ആർക്കിടെക്ട് ഹബീബ് ഖാൻ, മുതിർന്ന വനിതാ ആർക്കിടെക്ട് ലതാ ജയ്ഗോപാൽ എന്നിവർ ചർച്ച നയിക്കും. സീഡ് അക്കാദമിക് മേധാവി ആർക്കിടെക്ട് രാജശേഖരൻ സി. മേനോൻ മോഡറേറ്ററാകും. സൂം പ്ലാറ്റ്ഫോമിലാണ് വെബിനാർ. പ്രവേശനം സൗജന്യമാണ്.
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://bit.ly/vanithaveeduwebinar
