ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് സംഘടിപ്പിക്കുന്ന യങ് ആർക്കിടെക്ട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി യാഫ് പുരസ്കാരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു. 40 വയസിൽ താഴെ പ്രായമുള്ള ആർക്കിടെക്ടുമാർക്ക് അപേക്ഷിക്കാം. സസ്റ്റൈനബിൾ ആർക്കിടെക്ടചർ, സ്പേസസ് ഫോർ ലിവിങ്, ഐഡിയാസ് ഫോർ ഫ്യൂച്ചർ എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലാണ് മൽസരം. www.indianinstituteofarchitects.com എന്ന വെബ്സൈറ്റ് വഴി എൻട്രികൾ അയക്കാം. സെപ്റ്റംബർ 15 ആണ് അവസാന തീയതി.
ഒക്ടോബർ 27 മുതൽ 29 വരെ കോഴിക്കോട് ബീച്ചിലാണ് യങ് ആർക്കിടെക്ട്സ് ഫെസ്റ്റിവൽ. ഐഐഎ കേരള ചാപ്റ്റർ, കോഴിക്കോട് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. നഗരത്തിന്റെ കല, സംസ്കാരം, സംഗീതം എന്നിവയുമായി ബന്ധപ്പെടുത്തി ഡിസൈൻ ബീച്ച് ഫെസ്റ്റിവൽ എന്ന രീതിയിലാണ് പരിപാടി രൂപകൽപന ചെയ്തിരിക്കുന്നത്. വിദേശപ്രതിനിധികളടക്കമുള്ള ആർക്കിടെക്ടുമാർ പങ്കെടുക്കും.