Tuesday 15 September 2020 04:48 PM IST

ഒരേ കണക്കിന് നോക്കിയിരുന്നാൽ കഴുത്തിന് പണികിട്ടും; ഓൺലൈൻ ക്ലാസുകൾ ഉറക്കംതൂങ്ങാതെ കാണാൻ പുതിയസൂത്രം

Sreedevi

Sr. Subeditor, Vanitha veedu

stand

ഓൺലൈൻ ക്ലാസുകൾ പുതിയൊരു ജീവിതശൈലിക്കാണ് തുടക്കമിട്ടത്. കുട്ടികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയിരുന്നവരെല്ലാം മൊബൈൽ ഫോണുമായി കുട്ടികൾക്കു പിന്നാലെ ഓടുന്ന അവസ്ഥയാണ് ഇന്ന്. തല കുനിച്ചിരുന്ന് മൊബൈലിൽ ക്ലാസ് കണ്ടിരിക്കുന്ന കുട്ടികൾക്ക്, മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്ന മുതിർന്നവർക്കു വരുന്നതുപോലെ തന്നെ കഴുത്തുവേദനയും പ്രശ്നങ്ങളുമായിത്തുടങ്ങി.

ഇതിൽ നിന്ന് രക്ഷപ്പെടാൻ പല തരത്തിലുള്ള മൊബൈൽ സ്റ്റാൻഡുകൾ വിപണിയിൽ ലഭിക്കുന്നുണ്ട്. അത്തരത്തിൽ തടികൊണ്ടുള്ള ഒരു സ്റ്റാൻഡ് ആണ് ഇത്. മേശപ്പുറത്ത് വച്ച് ഉപയോഗിക്കാവുന്ന ഈ സ്റ്റാൻഡിൽ മൊബൈൽ, ടാബ്, പുസ്തകങ്ങൾ ഒക്കെ വയ്ക്കാം. ആവശ്യനുസരണം ഉയരവും സ്ഥാനവും ക്രമീകരിക്കാവുന്ന വിധത്തിലാണ് നിർമാണം. കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും പ്രയോജനകരമാണ് ഈ സ്റ്റാൻഡ്. മൊബൈലിൽ സിനിമ കാണാൻ മാത്രമല്ല, പുസ്തകം വായിക്കാനും കണ്ണാടി വയ്ക്കാനുമെല്ലാം ഇതു സഹായിക്കും. ഇതിൽ പുസ്തകം വച്ച് എഴുതാനും അടുക്കളയിൽ പാചകപുസ്തം വയ്ക്കാനുമെല്ലാം പ്രയോജനപ്പെടുത്താം. തൃശൂർ കരുവന്നൂർ ഫാഷൻ സൂപ്പർമാർക്കറ്റ് വിപണിയിലെത്തിച്ച ഈ സ്റ്റാൻഡിന് 535 രൂപയാണ് വില. ഇതു വിറ്റു കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം ഫേബിയൻ ചാരിറ്റബിൾ സൊസൈറ്റിക്ക് നൽകാൻ ആണ് നിർമാതാക്കളുടെ തീരുമാനം.

കടപ്പാട്: ഫാഷൻ സൂപ്പർമാർക്കറ്റ്, കരുവന്നൂർ, തൃശൂർ, ഫോൺ: 0487 2346089, 90612 86130