കോവിഡ് പിടിമുറുക്കിയ 2020 മാർച്ചിനു ശേഷം കെട്ടിടനിർമാണമേഖലയുടെ പ്രയാണം എങ്ങനെയായിരുന്നു. 19 മാസങ്ങൾക്കിടയിൽ എന്തെല്ലാം മാറ്റങ്ങൾക്ക് നിർമാണമേഖല സാക്ഷ്യം വഹിച്ചു? ഇനി എന്തെല്ലാം മാറ്റങ്ങളാണ് വരാൻ പോകുന്നത്? നിർമാണമേഖലയുടെ വർത്തമാനവും ഭാവിയും നിർണയിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് വനിത വീടും കള്ളിയത്ത് ടിഎംടിയും ചേർന്നൊരുക്കുന്ന വെബിനാർ. നവംബർ 3 ബുധൻ വൈകിട്ട് 5.30 ന് വനിത വീടിന്റെ ഫെയ്സ്ബുക്, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ വെബിനാർ ലൈവ് ആയി കാണാം.
കള്ളിയത്ത് ടിഎംടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ നൂർ മുഹമ്മദ് നൂർഷാ, അസെറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി. സുനിൽകുമാർ, വർമ ആൻഡ് വർമ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ജോയ്ന്റ് മാനേജിങ് പാർട്ണർ വി. സത്യനാരായണൻ, മുൻ ചീഫ് ടൗൺ പ്ലാനിങ് ഓഫിസർ എസ്. അജയകുമാർ എന്നിവർ സംവാദത്തിൽ പങ്കെടുക്കും. ആർക്കിടെക്ട് കൊച്ചുതൊമ്മൻ മാത്യു മോഡറേറ്ററാകും. പരിപാടിയുടെലിങ്ക്: https://fb.me/e/1mnvspkfi
