Tuesday 08 October 2019 03:32 PM IST : By സ്വന്തം ലേഖകൻ

പുതിയ വീട്, പുതുപുത്തൻ അറിവുകൾ; വനിത വീട് പ്രദർശനം 10 കേന്ദ്രങ്ങളിൽ

veedu-exhi

കൊച്ചി: വീടു നിർമാണം എളുപ്പമാക്കുന്ന അറിവുകളും കാഴ്ചകളും പങ്കുവയ്ക്കുന്ന വനിത വീട് പ്രദർശനം ഇത്തവണ പത്ത് കേന്ദ്രങ്ങളിൽ നടക്കും. ഏറ്റവും പുതിയ നിർമാണവസ്തുക്കൾ, വേഗത്തിൽ നിർമാണം സാധ്യമാക്കുന്ന സാങ്കേതികവിദ്യകൾ എന്നിവയൊക്കെ അടുത്തറിയാൻ പ്രദർശനം അവസരമൊരുക്കും. ഭവനനിർമാണ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ കമ്പനികളുടേതായി നൂറോളം സ്റ്റാളകൾ പ്രദർശനത്തിലുണ്ടായിരിക്കും. മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് മുഖ്യ പ്രായോജകർ.

v3

കണ്ണൂർ, കൊച്ചി, കോട്ടയം, തൃശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവല്ല, തിരുവനന്തപുരം എന്നവിടങ്ങളിലാണ് പ്രദർശനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സുമായി ചേർന്നാണ് കൊച്ചി, തൃശൂർ, കണ്ണൂർ  എന്നിവിടങ്ങളിലെ പ്രദർശനം.

ve

വീടുനിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ആർക്കിടെക്ടുമാർ മറുപടി നൽകുന്ന കൺസൽറ്റേഷൻ ഡെസ്ക്, വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, ആർക്കിടെക്ചർ വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ എന്നിവയും ഉണ്ടായിരിക്കും. കൊച്ചിയിൽ നടക്കുന്ന പ്രദർശനത്തോടനുബന്ധിച്ച് ഐഐഎ കൊച്ചി സെന്റർ സംഘടിപ്പിക്കുന്ന ആർക്കിടെക്ചർ തീസിസ് മത്സരത്തിലേക്ക് 11 വരെ എൻട്രികൾ അയക്കാം. മികച്ച ആശയങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങളും കാഷ് പ്രൈസും ലഭിക്കും. www.iiakatha.com എന്ന വെബ്സൈറ്റ് വഴിയാണ് എൻട്രികൾ അയക്കേണ്ടത്.

v3